Headlines

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച നാല് പേരും കോഴിക്കോട് മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. രോഗബാധയെ തുടര്‍ന്ന് മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരന്‍, ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 49 കാരന്‍, ചേളാരി സ്വദേശിയായ പതിനൊന്നുകാരി എന്നിവരാണ് ചികിത്സയിലുള്ളത്. രോഗം മൂലം മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരന്‍ രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട്. ഇതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. ഇന്നലെയാണ് താമരശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം…

Read More

ഐപിഎല്‍ ഗാലറിയില്‍ ആവേശം പകരാനെത്തി കിംഗ് ഖാന്‍; ട്രെന്‍ഡിംഗായി പുതിയ ലുക്ക്

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകരാനെത്തി ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. തന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായി മകന്‍ ആര്യനൊപ്പമാണ് ഷാരൂഖ് ഖാന്‍ എത്തിയത്. ഷാരൂഖ് എത്തിയതോടെ കളിക്കാര്‍ മാത്രമല്ല കെകെആര്‍ ആരാധകരും ആവേശത്തിലായി. പതിവുപോലെ ഇത്തവണയും തന്റെ ടീമിന്റെ മനോധൈര്യം താരം വര്‍ദ്ധിപ്പിച്ചു. ഗാലറിയില്‍ മാസ്‌ക്കും കൂളിംഗ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങളും വീഡിയോയും…

Read More

ഇ.എ ശങ്കരന്‍ സിപിഐഎമിൽ നിന്ന് കോണ്‍ഗ്രസിലേക്ക്

പുൽപ്പള്ളി:വയനാട്ടിൽ സിപിഎമ്മിലും രാജി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായ ഇഎ ശങ്കരനാണ് രാജിവെച്ചത്. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്ന് വ്യക്തമാക്കി. സിപിഎമ്മിന്റെ ആദിവാസി സംഘടനയാണ് ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച്. നിലവിൽ സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. കോൺഗ്രസ് വിട്ട എംഎസ് വിശ്വനാഥൻ സിപിഎമ്മിൽ ചേർന്നതിൽ പ്രതിഷേധിച്ചാണ് രാജി. ശങ്കരനെ സുൽത്താൻ ബത്തേരിയിൽ സിപിഎം സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു. സിപിഎമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി….

Read More

ശബരിമലയിൽ ജാഗ്രത; ശക്തമായ കാറ്റും മഴയുമെത്തിയാൽ തീർഥാടനത്തിന് നിയന്ത്രണം

ന്യൂനമർദത്തിൻറെ പശ്ചാത്തലത്തിൽ ശബരിമലയിൽ ജാഗ്രത തുടരുന്നു. തുടർച്ചയായി ശക്തമായ കാറ്റും മഴയും ഉണ്ടായാൽ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലിലും ഡ്യൂട്ടിയിലുള്ള പോലീസ്, അഗ്നിശമന സേന വിഭാഗങ്ങളോട് തയാറായി നിൽക്കാൻ നിർദേശിച്ചു. അപകടസാധ്യത മുൻനിർത്തി 16 അംഗ എൻഡിആർഎഫ് സംഘവും ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

Read More

ഇന്ന് പുതുതായി 58 ഹോട്ട്സ്പോട്ടുകൾ കൂടി; ഇന്നും സംസ്ഥാനത്ത് 26 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 58 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 669 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.   സംസ്ഥാനത്ത് 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി (68), പേയാട് സ്വദേശി കൃഷ്ണന്‍കുട്ടി (72), ചിറയിന്‍കീഴ് സ്വദേശി ബാബു (66), നാവായിക്കുളം സ്വദേശി അശോകന്‍ (60), സാരഥി നഗര്‍ സ്വദേശി എ.ആര്‍. സലീം (60), മണക്കാട് സ്വദേശി…

Read More

വെളുത്തുള്ളി ഈ രീതിയിൽ ഉപയോഗിക്കൂ…. കൊളസ്ട്രോളിനെ അകറ്റാം

വെളുത്തുള്ളി നല്ലൊരു ഔഷധം തന്നെയാണ്. പല ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും നമ്മെ രക്ഷിക്കാനും വെളുത്തുള്ളിക്ക് കഴിയും. അതുപോലെ തന്നെ കൊളസ്‌ട്രോൾ ഉള്ളവർക്കും വെളുത്തുള്ളി വളരെ സഹായകരമാണ്. വെളുത്തുള്ളികൊണ്ട് കൊളസ്‌ട്രോളിനെ വരുതിയിൽ നിർത്താൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. കൊളസ്‌ട്രോൾ പല ആളുകളുടെ ജീവിതത്തിലും വില്ലൻ തന്നെയാണ്. ഭക്ഷണത്തിൽ വളരെയധികം നിയന്ത്രണം വരുത്തേണ്ട ഈ രോഗാവസ്ഥ തന്നെയാണിത്. ദിവസേന നാലോ അഞ്ചോ അല്ലി വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. രോഗപ്രതിരോധശേഷി…

Read More

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. നിലവിലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് 19 വരെ അതിശക്തമായ മഴ തുടരാനാണ് സാധ്യത. മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. രാജസ്ഥാനും ഝാർഖണ്ഡിനും മുകളിലെ…

Read More

സംസ്ഥാനത്ത് ഇന്ന് 3,205 പേർക്ക് കൊവിഡ്; 36 മരണം: 3,012 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍ 157, ആലപ്പുഴ 136, ഇടുക്കി 120, വയനാട് 87, പാലക്കാട് 77, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,388 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’ ; ഡോ. സിസ തോമസ്

കേരള സർവകലാശാലയിൽ അസാധാരണ സാഹചര്യം. സസ്പെൻഷൻ റദ്ദാക്കി എന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുമ്പോൾ സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ തുടരുമെന്നാണ് താത്കാലിക വി സി ഡോ സിസ തോമസിന്റെ വാദം. വിഷയത്തിൽ വി സി യും സിൻഡിക്കേറ്റും രണ്ട് തട്ടിലാണ് തുടരുന്നത്. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല. കോടതിയിൽ ഇരിക്കുന്ന വിഷയം ചർച്ചയ്ക്ക് എടുത്തിരുന്നില്ല. സസ്‌പെൻഷൻ റദ്ദാക്കണമെന്ന പ്രമേയം സിൻഡിക്കേറ്റ് അംഗങ്ങൾ ഉന്നയിച്ചപ്പോൾ യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങി വരികയാണ് ഉണ്ടായത്. സിൻഡിക്കേറ്റ് പിരിച്ചുവിട്ട ശേഷം എടുത്ത തീരുമാനത്തിന്…

Read More

ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിൽ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു.അപകടമുണ്ടാക്കി ദിവസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടാത്തതിൽ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു….

Read More