പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേക്ക് അടച്ചിടും: മുഖ്യമന്ത്രി
രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേക്ക് അടച്ചിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പൊലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. കണ്‍ട്രോള്‍ റൂം, വയര്‍ലെസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. അണുനശീകരണത്തിനായാണ് ഈ നടപടി സ്വീകരിക്കുന്നത്. അണുനശീകരണം പൂര്‍ത്തിയായ ശേഷം പൊലീസ് ആസ്ഥാനം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍…
