തിരുവനന്തപുരം: ഈ കോവിഡ് പ്രതിസന്ധി കാലത്തും ജോലി ഇല്ലാതെ ഒത്തിരി പ്രയാസം അനുഭവിക്കുന്നവരുടെയും, അവരുടെ കുടുംബത്തിൻ്റെയും അവസ്ഥയാണ് ഈ പറയുന്നത്.
സ്കൂൾ മാനേജ്മെന്റ് ഫീസിന് വേണ്ടി ബുദ്ധിമുട്ടിക്കുന്ന അവസ്ഥ. പാഠംപുസ്തകത്തിന് നേരത്തെ ക്യാഷ് വാങ്ങിച്ചു. ഇപ്പോൾ ഫീസ് അടച്ചാൽ മാത്രമെ പാഠംപുസ്തകം തരികയുള്ളൂ എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്, അതും തലസ്ഥാന നഗരിയിലെ പ്രമുഖ സ്കൂളിൽ നിന്നുമുള്ള മറുപടി.
ഓരോ ഡിവിഷനും വേറെ വേറെ തുകയാണ്. സ്കൂൾ തുറന്നില്ലെങ്കിലും ഫീസിന് ഒരു കുറവും ഇല്ല. കൊവിഡും, ലോക്ക് ഡൗണും, കണ്ടയ്മെൻ്റ് സോണും സ്കൂൾ മാനേജ്മെൻ്റിന് എന്ത് പ്രശ്നം അവർക്ക് കുട്ടികൾ വീട്ടിലിരുന്നാലും ഫീസ് കിട്ടണം എന്ന നിലപാടാണ്. ഈ നടപടിയാണ് എല്ലാ സ്കൂൾ, കോളേജ് മാനേജ്മെൻ്റെ എടുത്തിരിക്കുന്ന നിലപാട്.
ഈ കൊവിഡ് കാലത്ത് ഫീസുകൾ അടക്കാനുള്ള അവധി നീട്ടി നൽകാനോ, ഫീസ് കുറക്കുവാനോ ഇവർ തയാറാകുന്നില്ല. സർക്കാർ എന്തെങ്കിലും നിലപാടെടുക്കുമെന്നാണ് രക്ഷിതാക്കൾ കരുതന്നത്.