ലാസ്റ്റ് സല്യൂട്ട് ജനറൽ: ബിപിൻ റാവത്തിന് വിട നൽകി രാജ്യം

  സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് വിട നൽകി രാജ്യം. ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും ഭൗതിക ശരീരങ്ങൾ ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയറിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മകളാണ് ഇരുവരുടെയും ചിതയ്ക്ക് തീ കൊളുത്തിയത് 17 ഗൺ സല്യൂട്ട് നൽകിയാണ് രാജ്യം ബിപിൻ റാവത്തിന് വിട നൽകിയത്. കാമരാജ് നഗറിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരങ്ങൾ വിലാപയാത്രയിൽ പങ്കെടുത്തു. ജയ് ഹിന്ദ്, അമർ രഹേ വിളികളാൽ…

Read More

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് അജിത് കുമാര്‍

  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച് പയ്യോളി സ്വദേശി അജിത് കുമാര്‍. ഏറ്റവും കൂടുതല്‍ സമയം സൂചിക്കിരുന്നതിനാണ് (ലെഗ് സ്പ്ലിറ്റ് പോസ്) പുതിയോട്ടില്‍ അജിത് കുമാറിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം ലഭിച്ചത്. നിലവില്‍ തമിഴ്നാട് സ്വദേശിയുടെ 15 മിനിറ്റ് 54 സെക്കന്റിന്റെ റെക്കോര്‍ഡാണ് കഠിനമായ പരിശീലനത്തിലൂടെ 18 മിനിറ്റും 14 സെക്കന്‍ഡും സൂചിക്കിരുന്നുകൊണ്ട് അജിത് തകര്‍ത്തത്. കരാട്ടെ, തൈക്വണ്ടോ, കളരിപ്പയറ്റ് എന്നീ ആയോധനകലകളില്‍ നിപുണനായ അജിത് കുമാര്‍ കഴിഞ്ഞ 25 വര്‍ഷമായി…

Read More

അടിസ്ഥാനപരമായ മാറ്റം വന്നു; താലിബാനുമായി സഹകരിക്കണമെന്ന് അമേരിക്കയോട് ചൈന

താലിബാനുമായി സഹകരിക്കണമെന്ന് അമേരിക്കയോട് നിർദേശിച്ച് ചൈന. അഫ്ഗാനിസ്ഥാനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണം. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നൽകുമെന്നും ചൈന പറഞ്ഞു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഇക്കാര്യം ചർച്ചയായത്. അഫ്ഗാനിൽ നിന്നുള്ള യു എസ് സേനയുടെ പിൻമാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് അമേരിക്ക-ചൈന ചർച്ച…

Read More

അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞു; മൂന്ന് സ്ത്രീകൾ മരിച്ചു

  പത്തനംതിട്ട അടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു. കൊല്ലം അയൂർ സ്വദേശികളായ ശ്രീജ(45), ശകുന്തള(51), ഇന്ദിര(57) എന്നിവരാണ് മരിച്ചത്. ഏഴ് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. കരുവാറ്റ പള്ളിക്ക് സമീപത്തുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം. കനാലിൽ ശക്തമായ ഒഴുക്കുണ്ടായതിനാൽ കാർ ഒഴുകി പാലത്തിന്റെ കൈവരിയിൽ തങ്ങി നിൽക്കുകയായിരുന്നു.

Read More

ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചത് ‘നായസ്‌നേഹി’; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ ഗുജറാത്ത് സ്വദേശിയായ രാജേഷ് ഖിംജിക്കെതിരെ വധശ്രമത്തിന് കേസ്. നായ സ്നേഹിയായ ഇയാൾ, തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയിൽ അസ്വസ്ഥനായ കാരണത്താലാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ഇന്റലിജൻസ്, സ്പെഷ്യൽ സെൽ വിഭാഗങ്ങൾ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. രാജ്കോട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ്ഭായ് ഖിംജി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന പൊതുജന സമ്പർക്ക പരിപാടിയായ ‘ജൻ സുൻവായ്’ക്കിടെയാണ് ആക്രമണം നടത്തിയത്. ഇയാൾ…

Read More

ഉയർന്ന താപനില മുന്നറിയിപ്പ് ; കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു

ഉയർന്ന താപനില മുന്നറിയിപ്പിനെ തുടർന്ന് കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാലാണ് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നൽകിയിരിക്കുന്നത്. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലാണ് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം….

Read More