വയനാട്ടിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി….. അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാൻ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി വൈദ്യുതി ഉപയോഗിച്ചുള്ള സർവീസിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഇലക്ട്രിക്ക് കാറുകളെത്തിയത്…. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്‌സൺ ഇലക്ട്രിക് കാറുകളാണ് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ചത്. ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇലക്ട്രിക് കാറുകളായി ഗതാഗത നിയമങ്ങൾ കണ്ടെത്തുന്നതിനായി നിരത്തിലിറങ്ങും….

Read More

ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

  കണ്ണൂര്‍: കണ്ണൂര്‍ ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. സ്‌കൂള്‍ ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി.

Read More

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ; വിവാദങ്ങൾ കെട്ടടങ്ങും വരെ പാലക്കാട്ടേക്ക് പോകില്ല

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം കോൺഗ്രസിൽ…

Read More

അട്ടപ്പാടി ശിശു മരണം: മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം

  അട്ടപ്പാടി ശിശു മരണങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം. നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പാലക്കാട് കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി  

Read More

2018ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന ഓഡിയോ സന്ദേശം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

  2018ലെ പ്രളയം മനുഷ്യനിർമ്മിതമെന്ന ഓഡിയോ സന്ദേശത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. മുൻ വൈദ്യുത മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടെ പേരിലുള്ള ഓഡിയോ സന്ദേശമാണ് മാത്യുൽനാടൻ എംഎൽഎ പുറത്തുവിട്ടത്. എന്നാൽ ഓഡിയോ സന്ദേശം എ ഐ നിർമ്മിതമെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ വിശദീകരണം. സംഭവത്തിൽ സ്വകാര്യവ്യക്തി നല്‍കിയ പരാതിയിലാണ്‌ ഇപ്പോൾ ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്. പ്രളയ സമയത്ത് ഡാമുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് ഓഡിയോയിൽ പറയുന്നുണ്ടെന്നാണ് കോൺഗ്രസ് ആരോപണം.     ‌പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും…

Read More

വീണ്ടും മൂന്ന് ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍;24 മണിക്കൂറിനിടെ 2,263 മരണം

  തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,62,63,695 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2,263 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,86,920 ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. 1,93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 1,36,48,159 പേരാണ്…

Read More

സംസ്ഥാന സർക്കാരിനെ തിരുത്തണം; ലോകായുക്ത ഭേദഗതിയിൽ യെച്ചൂരിക്ക് കത്തയച്ച് വിഡി സതീശൻ

  ലോകായുക്ത നിയമഭേദഗതിയിൽ നിന്ന് സിപിഎം നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ലോക്പാൽ, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതിൽ യെച്ചൂരിയും സിപിഎമ്മും സ്വീകരിച്ച നിലപാടുകൾക്ക് വിരുദ്ധമാണ് ഭേദഗതി ഓർഡിനൻസും സതീശൻ പറയുന്നു അഴിമതിക്കെതിരെ പാർട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകൾ ജനങ്ങളെ കബളിപ്പിക്കാൻ മാത്രമുള്ളതായിരുന്നുവെന്ന് കരുതേണ്ടി വരും. അടുത്ത മാസം നിയമസഭാ സമ്മേളനം നടക്കാനിരിക്കെ 22 വർഷം പഴക്കമുള്ളൊരു നിയമത്തിൽ ഭേദഗതി…

Read More

‘പാർട്ടി സമ്മേളനത്തിനെത്താൻ പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചു; ഞാൻ പോയത് നിക്ഷേപകരെ കാണാൻ, സർ‌‍ക്കാരിന് നഷ്ടമില്ല’

  തിരുവനന്തപുരം ∙ സർക്കാർ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിൽ സ്വകാര്യ യാത്ര നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കൊച്ചിയിൽ ഉണ്ടായിരുന്ന ഒരു നിക്ഷേപക ഗ്രൂപ്പിനെ കാണാൻ വേണ്ടിയാണ് ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടതിനു ശേഷമാണ് അവർ കൊച്ചിയിൽ വന്നത്. വന്ദേഭാരതിൽ പോയി രാത്രി കാണാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ അവർക്ക് രാത്രി ഡൽഹിക്കു മടങ്ങണമെന്ന് അറിയിച്ചതുകൊണ്ടാണ് അതിനു മുൻപ് കാണാനായി ഹെലികോപ്റ്ററിൽ പോയത്. തമിഴ്‌നാടും ആ നിക്ഷേപത്തിനായി ശ്രമിക്കുന്നുണ്ട്.ഞാൻ ഹെലികോപ്റ്റർ ഉപയോഗിച്ചതിനു ഒരു രൂപ…

Read More

പ്ലസ്‌വണ്‍ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും; അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ ഹാജരാവണം

പ്ലസ് വണ്‍ കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലെ പ്രവേശനം ഇന്നു പൂര്‍ത്തിയാകും. ഇന്നലെ അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 12ന് മുമ്പ് രേഖകളുമായി സ്‌കൂളില്‍ ഹാജരാവണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Read More

വിവാദ മരം മുറി ഉത്തരവ്: ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി

  മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ പിൻവലിച്ചത്. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ലെന്നായിരുന്നു റിവ്യു കമ്മിറ്റി ശുപാർശ നവംബർ 10നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി…

Read More