Headlines

റിമോട്ട് ഗേറ്റും വളർത്തുനായയും തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമത്തിന് തടസ്സമായി; ഒടുവിൽ ദാരുണാന്ത്യവും

  വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായത് റിമോട്ട് കൺട്രോൾ ഗേറ്റും വളർത്തുനായയും. തീ ഉയരുന്നത് കണ്ട അയൽവാസി ആളുകളെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഗേറ്റ് പെട്ടെന്ന് തുറക്കാൻ സാധിച്ചില്ല. മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതും മതിൽ ചാടിക്കടന്ന് തീ അണക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി മതിലിന് പുറത്ത് നിന്ന് വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. പിന്നീട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ഗേറ്റ് തകർത്ത ശേഷമാണ് അകത്തുകടന്ന്…

Read More

സല്യൂട്ട് ഒടിടിയിൽ; റോഷൻ ആൻഡ്രൂസ് ദുൽഖർ ചിത്രം സോണി ലിവ്വിൽ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ റിലീസ് ചെയ്യും. ഒരുപാട് നാളുകളായി ദുല്‍ഖര്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ…

Read More

‘തന്ത്രി സ്ഥാനം മാറ്റുന്നതിൽ നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ല; ED അന്വേഷണം സ്വാഗതം ചെയ്യുന്നു’; കെ. ജയകുമാർ

ശബരിമല സ്വർണക്കൊള്ളയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്വാഗതം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമല തന്ത്രി സ്ഥാനം മാറ്റുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം എടുക്കുന്നതിൽ പ്രസക്തിയില്ലെന്നും ജയകുമാർ പറഞ്ഞു. ധർമ്മനിഷ്ഠമായ തീരുമാനം ആവശ്യമായ ഘട്ടത്തിൽ കൈക്കൊള്ളുമെന്ന് അദേഹം വ്യക്തമാക്കി.ഇഡി അന്വേഷണം ആ വഴിക്ക് നടക്കട്ടെയെന്നും താൻ അത് ശ്രദ്ധിക്കുന്നില്ലെന്നും കെ ജയകുമാർ പറഞ്ഞു. എത്ര വലിയ സാമ്പത്തിക ക്രമക്കേടാണെങ്കിലും പുറത്തുവരണമെന്നും കെ. ജയകുമാർ വ്യക്തമാക്കി. കണ്ഠരര് മഹേഷ് മോഹനർക്കാണ് ഒക്ടോബർ വരെ തന്ത്രിയുടെ…

Read More

കൊവിഡ് നെഗറ്റീവെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്ത്

ന്യൂഡല്‍ഹി: കൊവിഡ് നെഗറ്റീവാണെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. വീടിനുളളിലോ പുറത്തുളള സ്ഥാപനങ്ങളിലോ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. മുന്‍ മാര്‍ഗേഖയനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാലും വീടിനുളളില്‍ ഏഴുദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു….

Read More

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

  മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. 1.45 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ. എറണാകുളം സ്വദേശികളാണ് പിടിയിലായത്. മാരുതി എർട്ടിഗ കാറിൽ നിർമിച്ച രഹസ്യ അറയിലാണ് പണം കടത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. കൊച്ചി തോപ്പുംപടി സ്വദേശികളായ രാജാറാം എന്ന രാജു, അനിൽ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാലര കോടി രൂപയുടെ കുഴൽപ്പണമാണ് മലപ്പുറത്ത് നിന്ന് പിടികൂടിയത്. മഹാരാഷ്ട്രയിൽ…

Read More

വയനാട്ടിൽ 19 പേര്‍ക്ക് കൂടി കോവിഡ്; 19 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: വാളാട് സമ്പര്‍ക്കത്തിലുള്ള 17…

Read More

വാവ സുരേഷിന് കോട്ടയത്ത് വെച്ച് മൂർഖന്റെ കടിയേറ്റു; ചികിത്സയിൽ പ്രവേശിച്ചു

  വാവാ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കരിങ്കൽ കെട്ടിനിടയിൽ മൂർഖനെ കണ്ടെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. മൂർഖനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് കടിയേറ്റത്.

Read More

കാർട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത പ്രശസ്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീർത്തിരുന്നു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവഹാവാദികളുമൊക്കെ കോളജ് കുമാരന്മാര്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാര്‍ക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള…

Read More

ഗര്‍ഭാവസ്ഥയില്‍ ഓരോ സ്ത്രീക്കും വേണ്ടത് ഈ പോഷകങ്ങള്‍

ഓരോ വ്യക്തിക്കും ആരോഗ്യത്തോടെയിരിക്കാന്‍ സമീകൃതാഹാരം അത്യാവശ്യമാണ്. സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക് ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണിത്. സാധാരണയായി, ആളുകള്‍ കരുതുന്നത് ഗര്‍ഭിണിയായ സ്ത്രീ രണ്ടുപേരുടെ ഭക്ഷണം കഴിക്കേണ്ടതുണ്ടെന്നാണ്. ശാസ്ത്രീയ വസ്തുതകളില്‍പ്രകാരം ഗര്‍ഭിണികള്‍ക്ക് ഗര്‍ഭിണിയല്ലാത്ത സ്ത്രീയെക്കാള്‍ 300 കിലോ കലോറി ആവശ്യമാണ്. അവരുടെ ഭക്ഷണത്തില്‍ പ്രോട്ടീന്‍ (65 ഗ്രാം), ഇരുമ്പ് (27 മി.ഗ്രാം/ പ്രതിദിനം), ഫോളേറ്റ്, കാല്‍സ്യം, അയോഡിന്‍, സിങ്ക്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 6 തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിരിക്കണം. ആരോഗ്യമുള്ള ഒരു…

Read More

‘രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്’; ഭാരതാംബ വിവാദത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഗവർണറുടെ അധികാരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. രാജ്ഭവനിൽ എന്തുവേണമെന്ന് ഗവർണറാണ് തീരുമാനിക്കേണ്ടത്. ക്ലിഫ് ഹൗസിൽ എന്ത് വേണമെന്ന് മുഖ്യമന്ത്രിയും നിയമസഭയിൽ എന്തുവേണമെന്ന് ജനങ്ങളുമാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ പഠിക്കണമെന്ന് ബിജെപി നേതാവ് എംടി രമേശും പറഞ്ഞു. സി.പി.ഐഎമ്മിന് വേണമെങ്കിൽ ദേശീയ പതാക കൈയ്യിലേന്തിയ ഭാരത മാതാവിനെ സ്വീകരിക്കാം. സി.പി.ഐ.എമ്മിന് ഇന്ത്യാ വിരുദ്ധ വികാരമെന്നും എം ടി രമേശ്…

Read More