Headlines

‘റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു’; ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക

ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക. യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്ന് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് വക്താവ്. 50 ശതമാനത്തിനും 100 ശതമാനത്തിനുമിടയില്‍ തീരുവ ചുമത്താനാണ് നിര്‍ദ്ദേശമെന്ന് സൂചന. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗം അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ഡോണള്‍ഡ്…

Read More

ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍

കോട്ടയം: ഓണക്കാലത്തെ കൂടിച്ചേരലുകള്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ശരിവച്ച് ആരോഗ്യവകുപ്പ് കണക്കുകള്‍. പൊതുഗതാഗത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ ഇളവുകളാണ് ഓണക്കാലത്തെ ഒരാഴ്ചയ്ക്കിടെ സര്‍ക്കാര്‍ നല്‍കിയത്. ഓഗസ്റ്റ് 31നായിരുന്നു തിരുവോണം. ജാഗ്രതയോടെ വേണം ഓണം ആഘോഷിക്കേണ്ടതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു.   ഓണക്കാലമായതിനാല്‍ ടെസ്റ്റുകള്‍ വ്യാപകമായി കുറഞ്ഞു. അതുവഴി രോഗികളുടെ എണ്ണം ആ സമയത്ത് കുറഞ്ഞെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി (ആകെ ടെസ്റ്റുകളില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം) ഉയര്‍ന്നു തന്നെയായിരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞതുകണ്ട്…

Read More

മുട്ടിൽ മരം മുറിക്കൽ: ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

  മുട്ടിൽ മരം മുറിക്കൽ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു മരം മുറിക്കാൻ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കർഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കർക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

മലമ്പുഴയില്‍ വിഎ അരുണ്‍കുമാര്‍ വരുമോ? പാര്‍ട്ടി പറയുന്നതാണ് എന്നും പ്രധാനമെന്ന് വിഎസിന്റെ മകന്‍

മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വി എസ് അച്യുതാനന്ദന്റെമനസാക്ഷി സൂക്ഷിപ്പുകാരനും, പിഎയും ആയിരുന്ന എ സുരേഷ് എത്തുമെന്ന് ഉറപ്പായതോടെ വിഎസിന്റെ മകനെ കളത്തിലിറക്കാന്‍ സിപിഐഎം കരുനീക്കം. വിഎസിന്റെ മകനെ ഇത്തവണ മത്സരരംഗത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വം നേരത്തെ വിലയിരുത്തിയത്. മലമ്പുഴയിലോ, കായംകുളത്തോ അരുണ്‍കുമാറിനെ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിഎസുമായി ആത്മബന്ധം സൂക്ഷിക്കുന്ന മലമ്പുഴയില്‍ വിഎ അരുണ്‍കുമാര്‍ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. (Will VA Arunkumar be the CPIM…

Read More

പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; യുഡിഎഫിനായി പ്രിയങ്കയും ഇന്നെത്തും

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാവിലെ പാലക്കാടാണ് പ്രധാനമന്ത്രി വരുന്നത്. 11 മണിക്ക് കോട്ട മൈതാനിയിലാണ് പൊതുയോഗം. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ മോദിക്കൊപ്പം വേദിയിലുണ്ടാകും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയ നേതാക്കളുടെ പ്രചാരണത്തിന് പിന്നാലെയാണ് മോദിയും കേരളത്തിലേക്ക് എത്തുന്നത് യുഡിഎഫിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയും ഇന്നെത്തും. രണ്ട് ദിവസത്തെ പരിപാടികളാണ് പ്രിയങ്കക്ക് കേരളത്തിലുള്ളത്. രാവിലെ പത്തരയോടെ…

Read More

രാഹുൽ ഈശ്വറിന് ജാമ്യമില്ല; അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ജയിലിലേക്ക്

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ. ജാമ്യം നൽകിയാൽ മറ്റ് പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുമെന്നും പ്രൊസിക്യൂഷൻ വാദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതി രാഹുൽ ഈശ്വറുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ നിന്ന് രാഹുൽ ഈശ്വറിന്റെ ലാപ്പ്ടോപ്പ് പിടിച്ചെടുത്തു….

Read More

​ കൊവിഡ് മഹാമാരിക്കിടയിലും മല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി; എല്ലാ മാന്യ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിന്റെ ഓണാശംസകൾ

ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം ആ​ഘോ​ഷി​ക്കാ​ൻ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കോവിഡ് മഹാമാരി ആഘോഷത്തിന്‍റെ നിറപ്പകിട്ടു കുറയ്ക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പൊ​തു ഇ​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ര​ലു​​ക​ളും ഇത്തവണയുമുണ്ടാകില്ല​. ഓണക്കാലം കുട്ടിക്കൂട്ടങ്ങളുടെ സന്തോഷത്തിന്‍റേതാണ്. പുറത്തിറങ്ങാൻ കഴിയാത്ത, കൂട്ടുകൂടാൻ കഴിയാത്ത കാലത്ത് കുഞ്ഞുങ്ങൾക്കിത് മനസ്സ് നിറച്ച ഓണം. പത്തു ദിവസം കൈനിറയെ പൂനുള്ളി വീട്ടുമുറ്റവും ഉമ്മറവുമലങ്കരിച്ച് അവരത് ആസ്വാദനത്തിന്‍റേതാക്കുന്നു. അത്തനാളിലെ ചെറിയ പൂക്കളത്തിന്‍റെ വലിപ്പും കൂടി. തിരുവോണത്തിന്…

Read More

കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു; സുപ്രീം കോടതിയിലേക്ക് 9 പുതിയ ജഡ്ജിമാർ

മൂന്ന് വനിതകൾ ഉൾപ്പെടെ 9 പുതിയ ജഡ്ജിമാരെ സുപ്രീം കോടതി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം നൽകിയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശയാണ് കേന്ദ്രം പുർണമായി അംഗീകരിച്ചത്. ശുപാർശ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്ന, കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്ജിമാരിൽ രണ്ടാമത്തെയാളായ ജസ്റ്റിസ് സി ടി രവികുമാർ എന്നിവരും പട്ടികയിൽ ഉണ്ട്….

Read More

യുപിയിൽ വീണ്ടും ചെന്നായ ആക്രമണം; വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി

ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വീണ്ടും ചെന്നായ ആക്രമണം. വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ ചെന്നായക്കൾ കടിച്ചു കൊണ്ടുപോയി. പൂർവ ഗ്രാമത്തിൽ സന്തോഷിന്റെ മകൻ സുഭാഷിനെയാണ് ചെന്നായുകൾ കൊണ്ടുപോയത്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം. കുട്ടിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് ഡിഎഫ്ഒ രാം സിംഗ് യാദവ് പറഞ്ഞു. ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ചെന്നായ ആക്രമണത്തിൽ ബഹ്‌റൈച്ചിൽ ഇതുവരെ 32 പേർ കൊല്ലപ്പെടുകയും 10…

Read More

ന്യുമോണിയ വാക്‌സിന്‍ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്‌സിന്‍ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ എന്ന പേരിലാണ് ന്യുമോണിയ വാക്‌സിന്‍ പുറത്തിറങ്ങുക. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്റെ സാന്നിദ്ധ്യത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് വാക്‌സിന്‍ പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ന്യുമോണിയ വാക്‌സിനാണിതെന്നും കുട്ടികളെ രോഗത്തില്‍ നിന്നും സംരക്ഷിക്കാന്‍ വാക്‌സിന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ന്യമോണിയ വാക്‌സിനാണിതെന്നും പൂനാവാല അവകാശപ്പെട്ടു.രാജ്യത്തിന് ഇത് സുപ്രധാന നിമിഷമാണെന്നായിരുന്നു കേന്ദ്ര…

Read More