കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഫോർമുല നടപ്പാക്കും’; ആർ‌ ബിന്ദു

കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ‌ ബിന്ദു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അത് കോടതിയിൽ സിംഗിൾ ബെഞ്ച് അത് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്ന് മന്ത്രി ആർ‌ ബിന്ദു പറഞ്ഞു. 2012ലെ പ്രക്രിയ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതിൽ ഇപ്പോൾ സംസ്ഥാന ബോർഡിന്റെറെ…

Read More

ഇറാൻ ആക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം

  കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം. ഇറാൻ ആക്രമണത്തിന് പിന്നാലെ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.വിമാനങ്ങൾ പലതും ലാൻഡ് ചെയ്യുന്നില്ല, ഒപ്പം തന്നെ ടേക്ക് ഓഫും ഉണ്ടാകില്ല. യാത്രക്കാർ വിമാനങ്ങളുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം എത്തണം എന്നാണ് എയർപോർട്ട് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.     അതേസമയം, ഇന്നും കുവൈത്ത് കേന്ദ്രീകരിച്ചുകൊണ്ട് ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. 5 തവണയാണ് ഇന്ന് രാവിലെ മുതൽ അലർട്ട് നൽകിയിട്ടുള്ളത്. ജനവാസ…

Read More

വിജയം ഉറപ്പ്, പാലക്കാട്ടെ ഭൂരിപക്ഷം മാത്രമേ സംശയമുള്ളു: ഇ ശ്രീധരൻ

പാലക്കാട് വിജയം ഉറപ്പാണെന്ന് ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. മണ്ഡലത്തിൽ താൻ ജയിക്കും. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമേ സംശയമുള്ളുവെന്നും ശ്രീധരൻ പറഞ്ഞു മുഴുവൻ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിന് പോകാൻ ഇപ്പോൾ ആലോചിക്കുന്നില്ല. നേതാക്കൾ ആവശ്യപ്പെട്ടാൽ പോകും. എംഎൽഎ ആയതിന് ശേഷം വികസനത്തെ കുറിച്ച് കൂടുതൽ പഠിക്കും. താൻ പഠിക്കുന്ന കാലത്തിന് ശേഷമുള്ള പാലക്കാടിന് യാതൊരു വ്യത്യാസവും വന്നിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിട്ടില്ലെന്നും ശ്രീധരൻ കുറ്റപ്പെടുത്തി

Read More

സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു ഇന്ന് രാവിലെ ഏഴുമണിയോടെ കൊളഗപ്പാറയിൽ വെച്ചാണ് അപകടം ഉണ്ടായത് മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ , മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും ,ഷമീറിൻ്റെ മൃതദേഹം അസംപ്ഷൻ ഹോസ്പിറ്റൽ ആണുള്ളത്. സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത് .തുടർന്ന് ആശുപത്രിയിലേയ്ക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു . കപ്പ ഗുഡ്സ് വാഹനത്തിൽ…

Read More

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോയമ്പത്തൂർ ലാബിൽ അയച്ച സാമ്പിളുകളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളും ഒരാൾ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ…

Read More

കൊവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീം കോടതി

  രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം നേരിടാൻ കേന്ദ്രസർക്കാർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീം കോടതി. വൈറസിന്റെ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഇതിനാൽ ചെറിയ കുട്ടികൾ അടക്കമുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു പ്രതിസന്ധി നേരിടാൻ വ്യക്തമായ പദ്ധതികൾ ഉടനെ ആവിഷ്‌കരിക്കുകയാണെങ്കിൽ മൂന്നാം തരംഗത്തെ മറികടക്കാൻ സാധിക്കും. മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപ്പോൾ കുട്ടികളെയും കൊണ്ട് ആശുപത്രിയിലേക്ക് മാതാപിതാക്കളും വരും. അതിനാൽ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; നിർണായക എൽഡിഎഫ് യോഗം ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഓരോ പാർട്ടികളും റിപ്പോർട്ട് അവതരിപ്പിക്കും. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎമ്മും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സിപിഐയും വിലയിരുത്തുന്നു.ശബരിമല സ്വർണക്കൊള്ളയുണ്ടാക്കിയ ആഘാതം സംബന്ധിച്ചും മുന്നണിയിലെ പ്രധാന പാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായമാണ്. ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം ഭാഗം മുന്നണി നേതൃത്വം പരാജയ കാരണമെന്തെന്ന് വിലയിരുത്തുക. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചർച്ചയും ഇന്നത്തെ യോഗത്തിൽ നടന്നേക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരും.എൽഡിഎഫ്…

Read More

മൊഴികളില്‍ പൊരുത്തക്കേടുകളെന്ന് സൂചന; ബിനീഷ് കൊടിയേരിയെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചേക്കും

കൊച്ചി: ബിനീഷ് കൊടിയേരിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി എന്‍ഫോഴ്‌സമെന്റ് വിലയിരുത്തിയതായി സുചന.ഇതേ തുടര്‍ന്ന് ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.ഇന്നലെ 11 മണിക്കൂറോളം ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലില്‍ ബിനിഷ് നല്‍കിയ മൊഴികള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പരിശോധിച്ചു വരികയാണ്.ഇതിനു ശേഷം ബിനീഷുമായി ബന്ധപ്പെട്ട ചിലരെക്കൂടിയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ഇതിനു ശേഷമായിരിക്കും ബിനീഷിനെ വീണ്ടും വിളിപ്പിക്കുകയെന്നാണ് അറിയുന്നത്. എന്‍ഫോഴ്‌സമെന്റിന്റെ നോട്ടീസ് പ്രകാരം കൊച്ചിയിലെ ഓഫിസില്‍…

Read More

കൊവിഷീൽഡ് രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവ്

  കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനകം എടുക്കാമെന്ന് കേരളാ ഹൈക്കോടതി. കൊവിൻ വെബ്‌സൈറ്റിൽ ഇതിന് വേണ്ട മാറ്റങ്ങൾ വരുത്താൻ കോടതി നിർദേശം നൽകി. കിറ്റെക്‌സിന്റെ ഹർജിയിലാണ് ഹൈക്കോടതി നിർദേശം കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് നൽകാൻ 84 ദിവസം കഴിയണമെന്നതായിരുന്നു കേന്ദ്രസർക്കാർ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. ആവശ്യക്കാർക്ക് രണ്ടാം ഡോസ് 28 ദിവസത്തിനുള്ളിൽ എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിൽ വിദേശത്ത് പോകുന്നവർക്കും 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നൽകുന്നുണ്ട്. പ്രത്യേക…

Read More

മൂന്ന് പേര്‍ മരിക്കാനിടയായ ഡല്‍ഹിയിലെ തീപിടിത്തതിന് പിന്നില്‍ ഗുഢാലോചന; 17കാരിയടക്കം പൊലീസ് പിടിയില്‍

  ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ തുഗ്ലഖാബാദിലുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ തീപിടിത്തത്തില്‍ വഴിത്തിരിവ്. സംഭവം അപകടമല്ലെന്നും പിന്നില്‍ ഗൂഢാലോചനയാണെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പേരാണ് തീപിടിത്തത്തിൽ മരിച്ചത് സംഭവവുമായി ബന്ധപ്പെട്ട 17കാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 33കാരനായ നിരഞ്ജന്‍, ഇയാളുടെ സഹോദരന്‍ രാജ്കുമാര്‍(27), സരിത(27) എന്നിവരാണ് പൊലീസ് പിടിയിലായ മറ്റ് മൂന്ന് പേര്‍. ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് തീപിടിത്തത്തിലേക്ക് നയിച്ചത്.   സരിതയും 17കാരിയായ പെണ്‍കുട്ടിയും പ്രതികളായ സഹോദരന്മാരുമായി പ്രണയത്തിലായിരുന്നു. ജൂണ്‍…

Read More