കോഴിക്കോട് കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും, 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്; ബിജെപി ജില്ലാ പ്രസിഡന്റ്

കോഴിക്കോട് ജില്ലയിൽ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി ജെ പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡണ്ട് കെ പി പ്രകാശ് ബാബു. കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും. അടിയൊഴുക്ക് ഉണ്ടായില്ലെങ്കിൽ അത് സാധ്യമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7 വാർഡ് ജയിക്കാൻ കഴിഞ്ഞു, 22 ഇടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്. ബിജെപി ജയിക്കുന്ന ഇടങ്ങളിൽ ഇടത്- വലത് മുന്നണികൾ തമ്മിൽ നീക്കുപോക്കുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ ഇരുകൂട്ടരും കൈകോർത്തു. അതിനെ…

Read More

ഇന്ന് രാത്രി വൈകിയും മഴ തുടരും; നാളെ മുതല്‍ സംസ്ഥാനത്തുടനീളം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റു ജില്ലകളില്‍ ഒന്നും മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ സംസ്ഥാനത്തുടനീളം മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

കാവേരി നദീജലത്തെ ചൊല്ലി തർക്കം; കർണാടകയിൽ സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം

    കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നൽകുന്നതിനെതിരെയാണ് കർഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയിൽ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകൻ സിനിമയുടെ പോസ്റ്റർ വലിച്ചുകീറി.സിനിമ പ്രദർശിപ്പിക്കാൻ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.     ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തിൽ മുഖ്യമന്ത്രി സി ജോസഫ് വിജയും കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ ബംഗളൂരുവിൽ ചർച്ച നടക്കാനിരിയ്ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്….

Read More

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: 63 പേര്‍ക്ക് പരുക്ക്

ആലപ്പുഴ ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ജങ്ഷനിലാണ് അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കാറിലിടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കെഎസ്ആര്‍ടിസി ബസിന്റെ തൊട്ട് മുന്നില്‍ ഉണ്ടായിരുന്ന കാര്‍ പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ ബസ് വലത്തോട്ട് വെട്ടിക്കുകയും എതിരെ വന്ന ടൂറിസ്റ്റ് ബസിനോട് കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരുടെ എണ്ണം 63 ആണ്. 36 പേര് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലും…

Read More

ദേശീയതലത്തിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല; സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

രാജ്യവ്യാപകമായി വീണ്ടുമൊരു ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ലോക്ക് ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം അറിയിച്ചു മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, കേരളം അടക്കം 11 സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. ഈ സംസ്ഥാനങ്ങളുമായി കേന്ദ്രം ഇന്നലെ ആശയവിനിമയം നടത്തിയിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ ഒരുപരിധി വരെ കൊവിഡിനെ തടയാമെന്ന് ചില സംസ്ഥാനങ്ങൾ അറിയിക്കുകയായിരുന്നു എന്നാൽ ദേശീയതലത്തിൽ വീണ്ടുമൊരു ലോക്ക് ഡൗൺ വന്നാൽ സാമ്പത്തിക…

Read More

ചീരവയലിലെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം: കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് അഭിനന്ദനം

പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ ചീരവയല്‍ പ്രദേശത്തെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ സത്വര നടപടി സ്വീകരിച്ച കെ.എസ്.ഇ.ബി. പനമരം ഓഫീസ് ജീവനക്കാരെ പ്രദേശവാസികള്‍ അഭിനന്ദിച്ചു. ആവശ്യത്തിന് പോസ്റ്റുകള്‍ സ്ഥാപിച്ചും താഴ്ന്നു കിടക്കുന്ന ലൈനുകള്‍ ഉയര്‍ത്തിയുമാണ് വൈദ്യുതി വിതരണം സുഗമമാക്കിയത്. ഈ പ്രദേശത്തെ വൈദ്യുതി ലൈനുകള്‍ താഴ്ന്നാണ് കിടന്നിരുന്നത്. തന്‍മൂലം തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ആളുകള്‍ ഭയന്നിരുന്നു. വിവരമറിഞ്ഞ് പനമരം കെ.എസ്.ഇ.ബി. ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പുതിയ പോസ്റ്റുകള്‍ സ്ഥാപിച്ചും ലൈന്‍ വലിച്ചും ഇന്നലെ വൈകീട്ടാണ് ചീരവയല്‍കുന്നിലെ…

Read More

ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മോദിയുടെ വിഡിയോ; പ്രഹസനം മാത്രമെന്ന് രാഹുല്‍ ഗാന്ധി

  ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് അര്‍ധരാത്രിയില്‍ വിഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി വിഡിയോയിലൂടെ ഉറപ്പുനല്‍കിയിരിക്കുന്നത്. പിന്നാലെ മോദിയുടെ വിഡിയോയെ വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ബുദ്ധിയെ അപമാനിക്കരുതെന്നാണ് രാഹുലിന്റെ വിമര്‍ശനം. (PM modi late-night video message to students)     22 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി ഏറ്റവും വേഗത്തില്‍ പരീക്ഷകള്‍…

Read More

മഡിവാള പീഡനക്കേസ്: പ്രതി ഹൈനസ് അറസ്റ്റിൽ, പിടിയിലായത് കേരളത്തിൽ നിന്ന്

  കർണാടക മടിവാളയിൽ മലയാളി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി ഹൈനസ് അറസ്റ്റിൽ. കേരളത്തിൽ നിന്നാണ് പ്രതിയെ കർണാടക പോലീസ് പിടികൂടിയത്. 48 മണിക്കൂറിനകം പ്രതിയെ പിടികൂടണം എന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കർശന നിർദ്ദേശം നൽകിയിരുന്നു. മഡിവാള സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി‌. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് മടിവാള സ്റ്റേഷനിൽ നിന്നും ആടുഗോഡി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.     എഫ്ഐആർ ഇടുന്നതിൽ കാലതാമസം വരുത്തിയതിൽ…

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തിയേക്കും; വനിതകളുടെ പ്രതിഷേധമൊരുക്കാന്‍ ഡിവൈഎഫ്‌ഐയും ബിജെപിയും

വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് മണ്ഡലത്തില്‍ എത്തിയേക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തില്‍ പോലീസ് ഒരുക്കുന്നത്. ഡിവൈഎഫ്‌ഐയും ബിജെപിയും വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തില്‍ എത്തി ചില സ്വകാര്യ ചടങ്ങുകളില്‍ ആദ്യം സജീവമാകാനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആലോചിക്കുന്നത്. എന്നാല്‍ രാഹുലിന്റെ വരവിനെ ഡിസിസി നേതൃത്വം ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുലിനെതിരെ തേര്‍ഡ് പാര്‍ട്ടി പരാതികള്‍ മാത്രമാണ് ഇപ്പോഴുള്ളത് എന്നതിനാല്‍ രാഹുല്‍ സഭയിലെത്തുന്നതിനും മണ്ഡലത്തില്‍ സജീവമാകുന്നതിനും തടസ്സമില്ലെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു…

Read More

ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി

കൊച്ചി: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവയിലെ ഒരു സ്‌കുളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 14 നു മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്നു പുറത്താക്കുമെന്നു സ്‌കൂള്‍ ്അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു. കേസ് 23…

Read More