Headlines

സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന

തിരുവനന്തപുരം : സംസ്ഥാനത്തു വൈദ്യുതി നിരക്ക് വര്‍ദ്ധന ഉടന്‍ എന്ന് സൂചന . സര്‍ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് മുപ്പത്തിമൂന്നു പൈസവരെ കൂടുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി നിരക്കുകള്‍ പുതുക്കും. 2019 ഒക്ടോബര്‍ മുതലുള്ള ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാനുണ്ട്. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ യൂണിറ്റിനു 10 പൈസയും കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ 11 പൈസയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആറു പൈസയും സര്‍ചാര്‍ജ് ഈടാക്കണമെന്നാണു…

Read More

യാത്രക്കാരുടെ സുരക്ഷ; രാജ്യത്തെ ട്രെയിനുകളിൽ CCTV ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം

രാജ്യത്തെ ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം. 74000 കോച്ചുകളിലും 15,000 എഞ്ചിനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. യാത്രക്കാരുടെ സുരക്ഷാ മുൻനിർത്തിയാണ് ഈ തീരുമാനം. തുടർച്ചയായി ഉണ്ടാകുന്ന റെയിൽവേ അപകടങ്ങളുടെയും ട്രെയിനുകൾക്ക് ഉള്ളിലും, നേരെയും ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ഉന്നത തല യോഗത്തിൽ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉള്ള തീരുമാനത്തിന് അംഗീകാരം നൽകി….

Read More

അടൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് സംരക്ഷണം ഒരുക്കും; പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്

രാഹുലിനെ സംരക്ഷിക്കാന്‍ പാലക്കാട്ടെ ഒരു വിഭാഗം നേതാക്കള്‍. രാഹുൽ മാങ്കൂട്ടത്തെ വീട്ടിൽ പോയി കണ്ടത് സ്ഥിരീകരിച്ച് ബ്ലോക്ക് പ്രസിഡണ്ട് സി വി സതീഷ്. മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ വിഷയം സഭയിൽ ഉന്നയിക്കാൻ ആവശ്യപ്പെട്ടായിരുന്നു സന്ദർശനം എന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി വി സതീഷ് പറഞ്ഞു. പാലക്കാട് നഗരസഭയിലെ വിവിധ വാർഡുകളിലെ വികസനവും ചർച്ചയായി. രാഹുൽ പാലക്കാട് എത്തിയാൽ ഒരു മനുഷ്യൻ എന്ന നിലയിൽ കോൺഗ്രസ് പ്രവർത്തകർ സംരക്ഷണം ഒരുക്കും. ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ അല്ല…

Read More

പി എസ് ജി കുപ്പായത്തിൽ മെസ്സി ഇന്നിറങ്ങും; ചാമ്പ്യൻസ് ലീഗ് പോരാട്ടം ബ്രൂഷെക്കെതിരെ

സൂപ്പർ താരം ലയണൽ മെസി ഇന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. ചാമ്പ്യൻസ് ലീഗിൽ പി എസ് ജി ബെൽജിയം ക്ലബ്ബായ ബ്രൂഷെയെ നേരിടുന്നുണ്ട്. പി എസ് ജിയുടെ ആദ്യ ഇലവനിൽ തന്നെ മെസ്സിയുണ്ടാകുമെന്നാണ് സൂചന ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. മെസ്സിക്കൊപ്പം നെയ്മറും എംബാപെയും പി എസ് ജിയുടെ മുന്നേറ്റ നിരയിലുണ്ടാകും. മൂന്ന് സൂപ്പർ താരങ്ങളും ഒന്നിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരം കൂടിയാണിത്. ഗ്രൂപ്പ് എയിലാണ് പി എസ്…

Read More

ചൂരൽമലയിൽ കനത്ത മഴ; പുഴയിൽ നീരൊഴുക്ക് വർധിച്ചു, ഉരുൾപൊട്ടിയതായി സംശയം

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. ഉരുൾപൊട്ടിയതായി സംശയം. വലിയ അളവിലാണ് മഴ പെയ്യുന്നത്. ഇന്നലെ രാത്രി തൊട്ട് അതിശക്തമായ മഴയാണ് അനുഭപ്പെടുന്നതെന്ന് പ്രദേശവാസി മാനോജ് പറഞ്ഞു. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായ ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായതായാണ് നിഗമനമെന്ന് മനോജ് പറയുന്നു. പ്രദേശവാസികൾ ആശങ്കയിലാണെന്നും അധികൃതർ ആരും എത്തിയിട്ടില്ലെന്നും മനോജ് പറഞ്ഞു. ഉരുൾപൊട്ടിയതായി സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക്…

Read More

ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം

  യുവതിയുടെ പരാതിയിൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരെ പരാതി നൽകിയത്. 2021 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിലും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലിൽ വെച്ചും പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതി പിൻവലിപ്പിക്കാൻ ശ്രീകാന്തിന്റെ സുഹൃത്തുക്കൾ പലവട്ടം സമ്മർദം ചെലുത്തിയതായും ഇവർ പറയുന്നു. നേരത്തെയും ചില…

Read More

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

  ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസില്‍ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍. ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് വിവരം. വിവാദ വിഡിയോ അപ്ലോഡ് ചെയ്ത ഡിവൈസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. (rss leader tg mohandas in police custody)     ടി ടി ജിസ്‌മോന്‍ പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കുന്ന കാര്യത്തില്‍ വൈകലുണ്ടായെന്ന്…

Read More

RALS Hypermarket Jobs In Dubai

RALS Hypermarket Dubai Jobs RALS Hypermarket Careers UAE are the openings for work that are reported seldom. That is the reason individuals hang tight for such declaration tensely and there are consistently a major number of candidates. It is to illuminate you that at last, it is an ideal opportunity to apply there in light…

Read More

കെട്ടിടം പണിക്കു വന്ന് 14 കാരിയെ പ്രലോഭിപ്പിച്ച് പീഡനം: യുവാവ് അറസ്റ്റിൽ

കൊട്ടിയം: അർദ്ധരാത്രിയിൽ വീട്ടിൽനിന്ന്‌ 14 വയസ്സുള്ള പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം കുറുമ്പക്കര ചരുവിള വടക്കതിൽ ശരത്ത് (24) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുൻപ് വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കു വന്ന ഇയാൾ പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങിക്കൊടുത്ത് ചങ്ങാത്തത്തിലായി. ഇക്കഴിഞ്ഞ 22-ന് രാത്രി 11 മണിയോടെ വീട്ടിൽനിന്നു വിളിച്ചിറക്കിയ പെൺകുട്ടിയെ മോട്ടോർ ബൈക്കിൽ ഇയാളുടെ വീടിനടുത്തുള്ള ഷെഡ്ഡിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പോലീസ് പറയുന്നത്. പെൺകുട്ടിയെ കാണാതായ പരാതിയിൽ പോലീസ്…

Read More

തെരുവുനായ സ്‌കൂട്ടറിന് പിന്നാലെ ഓടി; നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

  തൃശൂര്‍: തെരുവുനായ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂര്‍ മുറ്റിച്ചൂരിലാണ് സംഭവം. മുറ്റിച്ചൂര്‍ സ്വദേശിനിയായ 75 വയസുകാരി സുഹ്‌റയാണ് മരിച്ചത്. മുറ്റിച്ചൂര്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവിനൊപ്പം സ്‌കൂട്ടറിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുഹ്‌റ. സ്‌കൂട്ടറിനടുത്തേക്ക് തെരുവുനായ്ക്കള്‍ ഓടിയെത്തുകയായിരുന്നു. നായ പിന്തുടരുന്ന് കണ്ട് പേടിച്ച ബന്ധു സ്‌കൂട്ടറിന്റെ വേഗത കൂട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് സുഹ്‌റ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ…

Read More