മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം; മന്ത്രിസഭയിൽ കൃത്യമായി ആലോചിച്ച് എടുത്ത തീരുമാനമെന്ന് മന്ത്രി കെ എം ഷാജി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ മന്ത്രിസഭയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി കെ എം ഷാജി. വിമർശനങ്ങൾ പരിശോധിക്കുന്നുണ്ട്. മന്ത്രിസഭയിൽ കൃത്യമായി ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു എൻ. ശേഷാദ്രിനാഥന്റെ നിയമനം.താൻ പറയേണ്ടതെല്ലാം കൃത്യമായി പറഞ്ഞു. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോട് ചോദിക്കണം. മാറ്റി പറയാൻ താൻ തയ്യാറല്ല. കെപിസിസി സെക്രട്ടറി അഡ്വ. പി എം നിയാസുമായി ഇന്നലെ സംസാരിച്ചിരുന്നു. തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഇല്ല. എന്നെ മുസ്ലിം ഭീകരവാദിയായി ചിത്രീകരിച്ചവരാണ് ഇപ്പോൾ തന്നെ ആർഎസ്എസ് ആക്കിയത്….
