ഓണാഘോഷം നിയന്ത്രണം പാലിച്ച്; പൊതു സ്ഥലങ്ങളില്‍ ആഘോഷവും സദ്യയും പാടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് ഓണാഘോഷം ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണത്തിനു മുന്‍പായി വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല. കടകള്‍ രാവിലെ ഏഴു മണി…

Read More

പുതുപൊന്നാനിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതുപൊന്നാനി: ഫൈബര്‍ വള്ളം മറിഞ്ഞ് പുതുപൊന്നാനിയില്‍ ഒരാള്‍ മരിച്ചു. വെളിയന്‍കോട് തവളക്കുളം സ്വദേശി കബീറാണ് മരിച്ചത്. 46 വയസ്സായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ തീരമാലയടിച്ചാണ് വള്ളം മറിഞ്ഞത്. 

Read More

കുതിച്ചുയർന്ന് സ്വർണവില; ഇന്ന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. പവന് 160 രൂപ കൂടി 81,040 രൂപയായി. ഗ്രാമിന് 20 രൂപയും വർദ്ധിച്ചു. 10,130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർ‌ന്ന നിരക്കിലാണ് സ്വർ‌ണവില. ഇന്നലെയാണ് സ്വർണവില 80,000 കടന്നത്. കുറച്ച് അധികം നാളുകളായി സ്വർണവിലയിൽ വലിയ വർധനവ് ആണ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 1000 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300…

Read More

സമ്പർക്ക രോഗബാധിതർ 2243, ഉറവിടമറിയാത്ത 175 പേർ; 69 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധ

സംസ്ഥാനത്ത് ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 2243 പേർക്ക്. ഇതിൽ 175 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെയുള്ള രോഗബാധയിൽ ഏറ്റവുമുയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതിൽ 445 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 445 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 332 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 205 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 183 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 179 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 164 പേർക്കും, പത്തനംതിട്ട…

Read More

‘ആ രണ്ടാഴ്ച ഇപ്പോള്‍ അനിശ്ചിതമായി മാറിയിരിക്കുന്നു’; ഐഎസ്എല്‍ മാറ്റിവെച്ചതില്‍ സുനില്‍ ഛേത്രി

മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് പുതുക്കുന്നതില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഐ എസ് എല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ടോപ് സ്‌കോററുമായ സുനില്‍ ഛേത്രി. ‘പ്രീ-സീസണ്‍ പരിശീലനം രണ്ടാഴ്ച വൈകിയെന്ന വാര്‍ത്ത ആദ്യം പുറത്തുവന്നപ്പോള്‍, സന്തോഷം ആണ് തോന്നിയത്. കാരണം, നീണ്ട അവധിക്കാലത്തിന് ശേഷം ആരോഗ്യത്തിലേക്ക് മടങ്ങാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്ന് കരുതി. എന്നാല്‍, ആ ‘രണ്ടാഴ്ച’…

Read More

ആർ ബിന്ദു രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും: വി ഡി സതീശൻ

  കണ്ണൂർ സർവകലാശാല വിസി പുനർനിയമന വിവാദത്തിൽ സർക്കാറിനും ഗവർണർക്കുമെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ആർ ബിന്ദു രാജിവച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങി വി സിയെ നിയമിച്ച ഗവർണറുടെ നടപടി തെറ്റാണെന്നും സതീശൻ പറഞ്ഞു. സർവകലാശായ ചാൻസലർ ആയിരിക്കാൻ യോഗ്യനാണോയെന്ന് പരിശോധിക്കണമെന്നും മന്ത്രിയെപ്പോലെ ഗവർണറും കുറ്റക്കാരനാണെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും നഗ്‌നമായ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോൾ…

Read More

സഭാ നാഥനാകാൻ എം ബി രാജേഷ്; സഭയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്

പതിനഞ്ചാം കേരളാ നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. തൃത്താലയിൽ നിന്നുള്ള എം ബി രാജേഷ് സ്പീക്കറാകുമെന്ന് ഉറപ്പാണ്. പി സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. സ്പീക്കർ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകാതിരിക്കുന്നതിനായാണ് യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയത്. 99 അംഗങ്ങളുള്ള ഇടതുപക്ഷത്തിന്റെ സ്പീക്കറെ പരാജയപ്പെടുത്താനുള്ള കഴിവ് ഇല്ലെങ്കിലും സ്ഥാനാർഥിയെ നിർത്താൻ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു. രാവിലെ ഒമ്പത് മണിക്കാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിലാണ് വോട്ട് ചെയ്യേണ്ടത്. പതിനൊന്നരയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

Read More

പാലോട് രവിയുടെ രാജി; തിരുവനന്തപുരത്ത് താൽകാലിക അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ്

വിവാദ ഫോൺ സംഭാഷണത്തിൽ കുരുങ്ങി പാലോട് രവി രാജിവച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിൽ താൽകാലിക അധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ് തീരുമാനം. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന വരുമ്പോൾ പുതിയ അധ്യക്ഷനെ തീരുമാനിക്കും. അതുവരെ ജില്ലയിൽ കോൺഗ്രസിനെ നയിക്കാൻ താൽക്കാലിക അധ്യക്ഷനെ തിരഞ്ഞെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലോട് രവിയുടെ ഫോൺ സംഭാഷണം കോൺഗ്രസിന് ആകെ തലവേദന സൃഷ്ടിച്ചിരുന്നു. എം വിൻസെന്റിന്റെ പേരാണ് തിരുവനന്തപുരം ജില്ലയിൽ ഉയർന്നു കേൾക്കുന്നത്. മണക്കാട് സുരേഷ്, ചെമ്പഴന്തി അനിൽ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട്…

Read More

കോവിഡ് വാക്‌സിന്‍ വിതരണം:പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കോവിഡ് 19 വാക്‌സിന്‍ വിതരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. രണ്ടുതവണയായിട്ടായിരിക്കും യോഗം. കേസുകള്‍ കൂടുതലുളള എട്ടുസംസ്ഥാനങ്ങളുമായുളള യോഗത്തിന് ശേഷം വാക്‌സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം നടത്തും. ഓക്‌സ്ഫഡ്‌ വാക്‌സിന് യു.കെ. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കുമെന്നും നീതി ആയോഗ് അംഗം വിനോദ് പോള്‍ പറഞ്ഞു. ഇന്ത്യയുടെ…

Read More

എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും; പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെ

  എസ്എസ്എല്‍സി ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും, പ്ലസ്ടു ഫലം ജൂലൈ അവസാനത്തോടെയും. എസ്എസ്എല്‍സി ഫലത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ തിങ്കളാഴ്ച അവസാനി ക്കും. സെന്റര്‍ മാറ്റിയ 36 സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ബുധനാഴ്ചയോടെ തീരും. ഉപരി പഠനത്തിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുകയാണ്. മാര്‍ക് അപ്ലോഡ് ചെയ്യുന്നത് പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് സൂക്ഷ്മ പരിശോധന നടത്തി ഫലം പ്രഖ്യാപിക്കും.  

Read More