‘പാലക്കാടും മഞ്ചേശ്വരത്തും റാന്നിയിലും കോന്നിയിലും സിപിഐഎം-ബിജെപി ഡീല്‍’; ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നീ മണ്ഡലങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 32000ല്‍പ്പരം വോട്ട് നേടിയ കോന്നിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ശബരിമല ഉള്‍പ്പെടുന്ന റാന്നിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ഈ ഡീലിന്റെ ഭാഗമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടായെന്ന് കരുതുന്നില്ലെന്ന് പറയുന്ന…

Read More

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് ഡിജിസിഎ

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതിനിടെ ഡിജിസിഎ നിർദ്ദേശം അനുസരിച്ച് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് വീണ്ടും ഹാജരാകും. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കുന്ന നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇതിനിടെ ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമന മന്ത്രാലയത്തിനും ഡിജിസിഎക്കും ഉത്തരവാദിത്തം ഉണ്ടെന്ന് കോൺഗ്രസ്…

Read More

നടിയെ ആക്രമിച്ച കേസ്; വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണം; പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോർന്നെന്ന ആരോപണത്തിൽ കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റിനെ തള്ളി അഭിഭാഷക അസോസിയേഷൻ. എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ല ചീഫ് ജസ്റ്റിസിന് പ്രസിഡന്റ് കത്തയച്ചതെന്ന് അസോസിയേഷൻ. ജഡ്ജിമാർക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി. അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ആണ് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നത്. വിധിയിലെ വിവരങ്ങൾ സംബന്ധിച്ച് ഊമ കത്ത് ലഭിച്ചെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. വിധി വരുന്നതിന് ഒരാഴ്ച…

Read More

ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം; രണ്ട് പേർക്ക് പരുക്ക്

  ജമ്മു കാശ്മീർ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനം. വിമാനത്താവളത്തിന്റെ ടെക്‌നിക്കൽ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഫോറൻസിക് സ്‌ക്വാഡും പരിശോധന നടത്തുകയാണ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനിറ്റ് ഇടവിട്ട് രണ്ട് സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

Read More

‘ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’: പ്രതിപക്ഷയോഗത്തിൽ TMC- കോൺഗ്രസ്‌ തർക്കം

വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷയോഗത്തിൽ തൃണമൂൽ കോൺഗ്രസ് – കോൺഗ്രസ്‌ തർക്കം. എല്ലാ തൃണമൂൾ കോൺഗ്രസ്‌ എംപിമാരും ലോക്സഭയിൽ എത്തില്ലെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. എംപിമാർ വരാത്തത് ബിജെപിയെ സഹായിക്കുന്നതു പോലെയാകുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷയോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മമതയോടു സംസാരിക്കാൻ ഉദ്ദവ് താക്കറയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ചില എംപിമാർക്ക്…

Read More

ഖത്തർ ഗ്യാസ് ഫാക്ടറിയിലെ സ്ഫോടനം; മരിച്ചവരിൽ 12 പേരും ഇന്ത്യക്കാർ, സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

  ഖത്തർ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഗ്യാസ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ, മരിച്ചവരിൽ 12 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. മരിച്ചവരുടെ കുടുംബങ്ങളുമായി സർക്കാർ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനും ഇന്ത്യയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. പരുക്കേറ്റ ഇന്ത്യക്കാരുടെ കാര്യത്തിൽ ആശയവിനിമയം തുടരുകയാണെന്നും എല്ലാ സകയാവും നൽകുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.     സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും ഉൾപ്പെടുന്നുണ്ട്. തൂണേരി വെള്ളൂർ സ്വദേശി അർജുനാണ് മരിച്ചത്….

Read More

സ്വർണം പവന് 360 രൂപ കുറഞ്ഞു; ഒരാഴ്ചക്കിടെ 1800 രൂപയുടെ കുറവ്

സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയിലെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840 ഡോളറിലെത്തി ദേശീയവിപണിയിലും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 48,860 രൂപയിലെത്തി.  

Read More

നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

നിരത്തുകളിൽ സ്ഥാപിച്ച സ്പീഡ് ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വച്ച് അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. അഭിഭാഷകനായ സിജു കമലാസനൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.   മോട്ടോർ വാഹന നിയമം പാലിക്കാതെ കേരളത്തിൽ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ. സിജു ഹൈക്കോടതിയെ സമീപിച്ചത്. മോട്ടോർ വാഹന നിയമം അനുസരിച്ച് ഒരോ റോഡിലും വിവിധ വാഹനങ്ങൾക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോർഡുകൾ സ്ഥാപിക്കണം. എന്നാൽ കേരളത്തിൽ…

Read More

പ്ലസ് വൺ പ്രവേശന പ്രതിസന്ധി; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി വി ശിവൻകുട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് ഇഷ്ട വിഷയങ്ങളിൽ സീറ്റ് ഉറപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഇക്കാരണത്താൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു. നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും. ഇത് മനുഷ്യ…

Read More