പ്ലസ് വൺ പ്രവേശന പ്രതിസന്ധി; വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല; മന്ത്രി വി ശിവൻകുട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് ഇഷ്ട വിഷയങ്ങളിൽ സീറ്റ് ഉറപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കും. ഇക്കാരണത്താൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല.

സ്കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തി സ്കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും. ഇത് മനുഷ്യ സഹജമാണ്. ആക്ഷേപങ്ങൾക്ക് മറുപടിപറയുന്നില്ല. നേമത്ത് അക്കൗണ്ട് പൂട്ടിയതിൽ ബിജെപിക്ക് വാശിയും വൈരാഗ്യമുള്ളവരുണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.