മനുഷ്യ സഹജം; നാക്ക് പിഴ എല്ലാവർക്കും സംഭവിക്കും; മന്ത്രി വി. ശിവൻകുട്ടി

 

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടെ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളില്ലേ നാക്കുപിഴയിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രം​ഗത്ത്. നാക്ക് പിഴ എല്ലാവര്‍ക്കും സംഭവിക്കാമെന്നും എല്ലാ മനുഷ്യനും മനുഷ്യ സഹജമായ ബുദ്ധിമുട്ട് സംഭവിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകി.

ഒരു നാക്കിന്റെ പിഴവ് ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അക്കൂട്ടത്തില്‍ പെടുന്ന ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. ആ സംഭവിച്ചുള്ള സംഭവത്തെ ആക്ഷേപിച്ച് കൊണ്ടും അതുപോലെ തന്നെ പല രൂപത്തില്‍ ചിത്രീകരിക്കുന്ന സ്ഥിതി ചില ആള്‍ക്കാര്‍, പ്രത്യേകിച്ച് ബി.ജെ.പിക്കാരും കോണ്‍ഗ്രസിന്റെ ഒരു വിഭാഗവും നടത്തുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ക്ക് ആത്മ സംതൃപ്തിയും ആശ്വാസവും കിട്ടുമെങ്കില്‍ അത് കിട്ടിക്കോട്ടെ. എനിക്ക് അതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്നും അദ്ദേഹം പറഞ്ഞു.