Headlines

സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,040 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയായി ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1767.12 ഡോളറായി. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,691 രൂപയായി

Read More

ശശീന്ദ്രൻ കടുത്ത പ്രതിരോധത്തിൽ; രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

  പീഡന പരാതി ഒതുക്കിതീർക്കാൻ ഇടപെട്ടുവെന്ന ആരോപണത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം സജീവമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സഭയിൽ രാജി ആവശ്യപ്പെടുന്നതിനൊപ്പം തന്നെ പുറത്തും പ്രതിഷേധം ശക്തമാക്കും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രന് രാജിവെക്കേണ്ടതായി വന്നിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിലും ശശീന്ദ്രൻ വിവാദത്തിലേക്ക് വീണത് സർക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയോട് ശശീന്ദ്രൻ ഫോണിൽ വിശദീകരണം നൽകിയിരുന്നു….

Read More

മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും സെക്കണ്ടറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. നാലാംതീയതി വരെ ഡ്രൈവർ സെക്രട്ടറിയേറ്റിൽ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഇടംപിടിച്ച പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

Read More

ജെപി നഡ്ഡ ഇടപെടുന്നു; ശോഭാ സുരേന്ദ്രന്റെ പരാതി പരിഹരിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്

ശോഭാ സുരേന്ദ്രൻ ഉയർത്തിയ പരാതികൾ പരിഹരിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ നിർദേശപ്രകാരം നിർമലാ സീതാരാമനുമായും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും ശോഭാ സുരേന്ദ്രൻ ചർച്ച നടത്തി. കെ സുരേന്ദ്രൻ പ്രസിഡന്റായ ശേഷം താനുൾപ്പെടെ ഒരു വിഭാഗം നേതാക്കളെ തഴഞ്ഞെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാതി. വിഷയത്തിൽ ആർ എസ് എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിരുന്നില്ല. തുടർന്നാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. നഡ്ഡ പറഞ്ഞതനുസരിച്ചാണ് ശോഭ ഡൽഹിയിലെത്തി നിർമലാ…

Read More

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ചേകാടി യുപി സ്കൂളിലെ 38 പേർ ആശുപത്രിയിൽ

വയനാട് പുൽപ്പള്ളി ചേകാടി ഗവ.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയെന്ന് പരാതി.കണ്ണൂരിൽ നിന്ന്‌ വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് 20 വിദ്യാർത്ഥികൾ ഉൾപ്പെടെ 38 പേർ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നിന്നും കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read More

സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കൊവിഡ്, 152 മരണം; 26,711 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 19,653 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂർ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂർ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസർഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൽപ്പറ്റ എടപ്പെട്ടിയിലെ കടയുടമ മരിച്ചു

കൽപ്പറ്റ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയുടമ മരിച്ചു. എടപ്പെട്ടി ഗ്രേസ്സ് ഇലക്ട്രിക്കൽസ് ഉടമ ഷാജി കുറ്റിക്കാട്ടിലാണ് മരിച്ചത്. വാഹന അപകടത്തിൽ ചികിത്സയിൽ ഇരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

Read More

‘എയിംസ് തൃശൂരിന് അർഹതപ്പെട്ടത്, സർക്കാരിന്റെ വാശി നടപ്പാകില്ല’; സുരേഷ് ഗോപി

എയിംസ് തൃശൂരിന് അർഹതപ്പെട്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ വാങ്ങിയിട്ട സ്ഥലത്ത് തന്നെ വേണമെന്ന വാശി നടപ്പാകില്ല. സംസ്ഥാനത്തിന് മുഴുവൻ ഗുണം ലഭിക്കണമെങ്കിൽ എയിംസ് തൃശൂരില്‍ വരണം. 2015 മുതലുള്ള തന്റെ നിലപാട് ഇതാണെന്നും എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കിൽ തമിഴ്നാടിനെ താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മൂലമറ്റത്ത് പറഞ്ഞു. ശവങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് തൃശൂർ വോട്ട് വിവാദത്തില്‍ തന്നെ കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ‘എന്തെല്ലാം ആരോപണങ്ങളാണ് എനിക്കെതിരെ ഉണ്ടാക്കിയത്. 25 വർഷം മുമ്പ്…

Read More

സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ്: മൊഹാലിയില്‍ എന്തു സംഭവിക്കും? പാര്‍ട്ടിക്ക് പഴയ പ്രതാപം തിരികെ ലഭിക്കുമോ ?

സിപിഐയുടെ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് പഞ്ചാബിലെ മൊഹാലിയില്‍ നടക്കുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ മുന്നോട്ടുപോവുന്ന സി പി ഐക്ക് മുന്നോട്ടുപോവാനുള്ള കരുത്താകുമോ പഞ്ചാബിലെ പാര്‍ട്ടി കോണ്‍ഗ്രസ് എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ കീഴടക്കാനായി നീക്കങ്ങള്‍ നടക്കുന്ന രാജ്യത്ത് പുത്തന്‍ ശക്തിയായി വരികയെന്നതാണ് സിപിഐയുടെ ദേശീയ കാഴ്ചപ്പാട്. കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി ഏറെ ദുര്‍ബലമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്ത് നിലപാടുമാറ്റമായിരിക്കാം സി പി ഐയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. വര്‍ഗീയ…

Read More

ഇന്ത്യ ടിക് ടോകിന് പൂട്ടിട്ടപ്പോൾ സജീവമായി ചിങ്കാരി ആപ്‌

ചൈനീസ് ആപ്പുകളുടെ കടന്നുകയറ്റത്തെ നിരോധിച്ചു കൊണ്ടുള്ള ഒരു ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കായിരുന്നു ഇന്ത്യ ചൈനയ്‌ക്കെതിരെ സ്വീകരിച്ച ആദ്യ നടപടി. വിവരം ചോർത്തുന്നതടക്കമുള്ള മുന്നറിയിപ്പുകളെ മുൻനിർത്തിയാണ് സർക്കാർ ഈ ധീരമായ നടപടി സ്വീകരിച്ചത്. ജനപ്രിയമായ ടിക് ടോക്ക് ഉൾപ്പടെ 59തോളം ചൈനീസ്ആപ്പുകളെയാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക്കിനേറ്റ നിരോധനം ഫലത്തിൽ ഇന്ത്യൻ നിർമ്മിത ആപ്പുകൾക്ക് അനുഗ്രഹം ആയിരിക്കുകയാണ്. അത്തരത്തിൽ കോളടിച്ച ഒരാപ്പാണ് ചിങ്കാരി. ടിക് ടോക്ക് നിരോധിച്ച ശേഷം ഇതുവരെ പത്ത് ലക്ഷത്തോളം ഡൗൺലോഡുകളാണ് ഗൂഗിൾ പ്ളേസ്റ്റോറിൽചിങ്കാരിക്ക് ഉണ്ടായിരിക്കുന്നത്….

Read More