കോഴിക്കോട് കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും, 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്; ബിജെപി ജില്ലാ പ്രസിഡന്റ്
കോഴിക്കോട് ജില്ലയിൽ എൻഡിഎ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് ബി ജെ പി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡണ്ട് കെ പി പ്രകാശ് ബാബു. കോർപ്പറേഷനിൽ 30 സീറ്റ് ബിജെപി പിടിക്കും. അടിയൊഴുക്ക് ഉണ്ടായില്ലെങ്കിൽ അത് സാധ്യമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7 വാർഡ് ജയിക്കാൻ കഴിഞ്ഞു, 22 ഇടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 40 സീറ്റ് വരെ കിട്ടാനും സാധ്യതയുണ്ട്. ബിജെപി ജയിക്കുന്ന ഇടങ്ങളിൽ ഇടത്- വലത് മുന്നണികൾ തമ്മിൽ നീക്കുപോക്കുണ്ട്. ബിജെപിയെ തോൽപ്പിക്കാൻ ഇരുകൂട്ടരും കൈകോർത്തു. അതിനെ…
