കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

  അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം .കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് നാശനഷ്ടം ഉണ്ടായത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ പതിനഞ്ചോളം വീടുകൾ തകർന്നു. ദേശീയപാതയിലെ പാലം ഒലിച്ചു പോയി.അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.     വെള്ളപ്പൊക്കം മൂലം രക്ഷാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പൂസയിലെ നോർത്ത്…

Read More

തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും, എന്റെ കീഴിൽ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും ജയിച്ചു; ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നു ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു….

Read More

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്‌

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു. മൂന്നു പേർക്ക് പരുക്ക്. കല്ലമ്പലം കടമ്പാട്ടുകൊണത്താണ് ബസ്സപകടമുണ്ടായത്. നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Read More

രാജ്യസഭ എംപി രഘുനാഥ് മോഹപത്ര കൊവിഡ് ബാധിച്ചു മരിച്ചു

  ഡൽഹി: ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യസഭ എംപിയും ശിൽപിയുമായ രഘുനാഥ് മോഹപത്രയാണ് മരിച്ചത്. 78 വയസായിരുന്നു. ഒരാഴ്ച്ചയായി ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു. 2013 ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1976 ൽ പദ്മശ്രീ അവാർഡ് നേടിയ ഇദ്ദേഹത്തെ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചത് 2001 ലായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുടെ ബൃഹത് വലയത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം. ബിജെപിയുടെ…

Read More

ഹൃദയാഘാതത്തെ തുടർന്ന് ദമ്മാം അൽകോബാറിൽ മലയാളി മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ദമ്മാം അൽകോബാറിൽ മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരകോണം സ്വദേശി അരുൺ കുമാർ (48) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുൺ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം അൽകോബാർ അൽമന ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം സൗദിയിലുണ്ട്. തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More

പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി

  തിരുവനന്തപുരം∙ പൊലീസിൽ ഡിവൈഎസ്പിമാരുടെ കൂട്ടസ്ഥലംമാറ്റം നടത്തി ആഭ്യന്തര വകുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മറ്റു ജില്ലകളിൽ നിയോഗിച്ച ഉദ്യോഗസ്ഥരെ സ്വന്തം ജില്ലയിൽ നിയമിച്ചതടക്കം 161 പേരെയാണു സ്ഥലംമാറ്റിയത്. ഏതാനും അസിസ്റ്റന്റ് കമ്മിഷണർമാരും പട്ടികയിലുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് സ്വന്തം ജില്ലയിൽ ഡ്യൂട്ടിക്കു നിയോഗിക്കരുതെന്ന വ്യവസ്ഥ പ്രകാരമാണ് ഏതാനും മാസങ്ങൾ മുൻപ് ഡിവൈഎസ്പിമാരെ മാറ്റിയത്. ഇവരുടെ തിരികെയുള്ള നിയമനം നീണ്ടത് പൊലീസിനുള്ളിൽ അതൃപ്തിക്കു വഴിവച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് നിയോഗിച്ച സ്ഥലങ്ങളിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡിവൈഎസ്പിമാരെ യുഡിഎഫ് സർക്കാരിന്റെ താൽപര്യം…

Read More

നമ്പർ 18 പോക്‌സോ കേസ്: റോയിക്കും സൈജുവിനും സുപ്രീം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ഹോട്ടലുടമ റോയി വയലാട്ടിനും സുഹൃത്ത് സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചു. മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടപടിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ഇരയുടെ പരാതി പ്രതിയായ അഞ്ജലി റീമാ ദേവിന് എതിരെയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു. ഡാൻസ് കളിക്കാൻ പറഞ്ഞതിന്…

Read More

സർക്കാരിനെതിരെ മൃദുസമീപനം: വി ഡി സതീശനെ ലക്ഷ്യമിട്ട് ഹൈക്കമാൻഡിന് മുന്നിൽ പരാതി

കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് ചെളിവാരിയെറിലിന് തുടക്കമായി. സംസ്ഥാനത്തെ പ്രതിപക്ഷവും കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് മുന്നിൽ പരാതിയെത്തി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു എ, ഐ ഗ്രൂപ്പുകളാണ് പരാതിക്ക് പിന്നിൽ. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പ്രവർത്തനത്തെ വിമർശിച്ചാണ് പരാതി. വിഡി സതീശനെയാണ് ഗ്രൂപ്പുകൾ ടാർഗറ്റ് ചെയ്യുന്നത്. സതീശനെ പുകച്ചുചാടിക്കുകയെന്ന ലക്ഷ്യമിട്ടാണ് പരാതി ചെന്നതെന്ന് കരുതപ്പെടുന്നു. കെപിസിസി പുനഃസംഘടന വൈകുന്നതിലും പലർക്കും അതൃപ്തിയുണ്ട്.

Read More

OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ…

Read More

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി: ശനിയാഴ്ച വരെ മഴ കനക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കടലും പ്രക്ഷുപ്തമാണ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11…

Read More