Headlines

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം റദ്ദാക്കിയ നടപടി: മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

  ന്യൂനപക്ഷങ്ങളുടെ സ്‌കോളർഷിപ്പിലെ 80:20 എന്ന അനുപാതം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയുള്ള സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെറിറ്റ് സ്‌കോളർഷിപ്പ് അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് നിർദേശിച്ചായിരുന്നു ഹൈക്കോടതി വിധി. ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80 ശതമാനം മുസ്ലീങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Read More

താമരശേരിയിൽ വെട്ടേറ്റ ഡോ.വിപിൻ ആശുപത്രി വിട്ടു

താമരശേരിയിൽ വെട്ടേറ്റ ഡോക്ടർ വിപിൻ ആശുപത്രി വിട്ടു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോക്ടർ. ഡോക്ടറിന്റെ തലയ്ക്കായിരുന്നു വെട്ടേറ്റത്. തലയോട്ടിയുടെ പുറമേയുള്ള ഭാഗത്തായിരുന്നു പരിക്ക്. എട്ടുസെന്റീമീറ്ററോളം ആഴത്തിലുള്ള മുറിവാണ് തലയിലുള്ളത്. മൈനർ സർജറിക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു .ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു…

Read More

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള് രംഗത്ത് എത്തിയിരിക്കുന്നു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ പാചകവാതക വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ മാസം രണ്ടു തവണയായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് നൂറു രൂപ ഉയർത്തിയിരുന്നു. ഇതനുസരിച്ച് ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 694 രൂപ തുടരുന്നതാണ്. പുതിയ വര്‍ധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1349 രൂപ, കൊല്‍ക്കത്തയില്‍ 1410 രൂപ, ചെന്നൈയില്‍ 1463.50…

Read More

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് കേന്ദ്ര അംഗീകാരം; വികസനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

  തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പ്രവൃത്തി നടത്താനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുക. വികസനപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. സ്റ്റേറ്റ് ജി എസ് ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് വരുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. പദ്ധതി ആരംഭിക്കുന്നതിനുള്ള…

Read More

സി.പി. രാധാകൃഷ്ണൻ vs ബി.സുദർശൻ റെഡ്ഢി; പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം. എൻഡിഎ സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശൻ റെഡ്ഢിയും തമ്മിലാണ് മത്സരം. രാവിലെ പത്ത് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ജഗ്‌ദീപ്ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് വീണ്ടും ഒരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സമീപകാലത്തെ ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം മാറ്റുരക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. നിലവിലെ മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനാണ് എൻ ഡി എ സ്ഥാനാർഥി….

Read More

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് വായ്പ പദ്ധതി

പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുളള വായ്പ പദ്ധതിയ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുളളവരില്‍  നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന  1.5 ലക്ഷം രൂപയും 3 ലക്ഷം രൂപയും പദ്ധതി തുകയുളള സ്വയം തൊഴില്‍ വായ്പ പദ്ധതിയാണിത്. പദ്ധതിയിലെ അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്….

Read More

കേരളത്തില്‍ പെട്ടെന്ന് നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ്; കാരണം മേഘങ്ങളില്‍ നിന്നുള്ള വായുപ്രവാഹം

കോഴിക്കോട്: ഞൊടിയിടയില്‍ നാശം വിതച്ച് അപ്രത്യക്ഷമാകുന്ന കാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടാവുന്ന കാറ്റ് നാശനഷ്ടവും ജനങ്ങളില്‍ ഭീതി വിതക്കുന്നതുമാണ്. മേഘങ്ങളില്‍ നിന്നു താഴോട്ടു പെട്ടെന്നുണ്ടാകുന്ന ‘മിനി ടൊര്‍ണാഡോ’ എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് പറഞ്ഞു. മണ്‍സൂണ്‍ സമയത്ത് പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ കാറ്റു വീശുന്നതു പതിവാണ്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക്…

Read More

കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു; ഭക്തരെ ശനിയാഴ്ച മുതൽ പ്രവേശിപ്പിക്കും

  കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ നെയ്യാഭിഷേകം നടക്കും. 11ന് ഇരുപത്തിയഞ്ച് കലശാഭിഷേകവും വൈകുന്നേരം ഏഴ് മണിക്ക് പടിപൂജയും നടക്കും. ശനിയാഴ്ച പുലർച്ചെ മുതലാണ് തീർഥാടകർക്ക് പ്രവേശനം അനുവദിക്കുക. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത 5000 പേർക്ക് വീതമാണ് പ്രതിദിനം ദർശനത്തിന്…

Read More

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു;യാത്രക്കാർ ശ്രദ്ധിക്കുക

മാനന്തവാടി: കനത്ത മഴയിൽ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു വീണു. ചുരത്തിലൂടെ ചെറിയ വാഹതനങ്ങൾ മാത്രമേ കടന്നു പോവുകയുള്ളു. യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read More

എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബയില്‍ വിലക്ക്

ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗികളെ നിയമവിരുദ്ധണായി യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് രണ്ടു തവണ ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്….

Read More