‘ഇത് എന്റെ മാത്രമല്ല;എല്ലാ ഇന്ത്യക്കാരുടെയും യാത്രയാണ്; പ്രധാനമന്ത്രിക്കും 140 കോടി ജനങ്ങള്‍ക്കും നന്ദി’; ശുഭാംശു ശുക്ല

ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ശുഭാംശു ശുക്‌ളയോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലയത്തിലേക്ക് തന്റെ കാല്‍വെപ്പ് എങ്കിലും ഇന്ത്യന്‍ ബഹിരാകാശ രംഗത്തിന് കുതിച്ച് ചാട്ടമെന്ന് ശുഭാംശു ശുക്ല. ബഹിരാകാശ വീക്ഷണത്തില്‍ ഇന്ത്യ ഭൂപടത്തേക്കാള്‍ വലുതെന്നും ഭൂമി ഒറ്റഗൃഹമെന്നും ശുഭാംശു. ഇന്ത്യയുടെ ബഹിരാകാശ നിലയം ഉടനെന്നും ശുഭാംശുവിന്റെ യാത്ര ഭാരതീയര്‍ക്ക് പ്രചോദനമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇരുവരും തമ്മിലുള്ള സംഭാഷണം തത്സമയം സ്ട്രീം ചെയ്തു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ ഭൂപടത്തിലുള്ളതിനോക്കാള്‍ വലുതും പ്രൗഢവുമായി കാണുന്നുവെന്ന്…

Read More

മാനന്തവാടി കൂടൽക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി:പയ്യംമ്പള്ളി കൂടൽക്കടവ് ചെക്ക്ഡൊമിൽ കുളിക്കാനിറങ്ങിയ കൂടരഞ്ഞി കൂമ്പാറ പനന്താനം ജോയി-ഗ്രേസി ദമ്പതികളുടെ മകൻ ജസ്റ്റിൻ (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരങ്ങൾ:സൗമ്യ, പരേതനായ സിജോ

Read More

ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ; 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം

ത്രില്ലർ പോരിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ സൂപ്പർ കപ്പ് ചാമ്പ്യൻസ്. രണ്ടിനെതിരെ മൂന്നു ഗോളിന് ജയിച്ചാണ് ബാഴ്സ കിരീടം നിലനിർത്തിയത്. എൽ ക്ലാസികോയുടെ പതിവ് ചേരുവകൾ എല്ലാം തികഞ്ഞ ക്ലാസിക് പോരിനോടുവിൽ എഫ്സി ബാഴ്സലോണയ്ക്ക് ചിരവൈരികളായ റയൽ മാഡ്രിഡിനെ കീഴടക്കി 16-ാം സ്പാനിഷ് സൂപ്പർ കപ്പ് നേട്ടം.36 ആം മിനിറ്റ് ബാഴ്സക്കായി ഡെഡ് ലോക്ക് പൊട്ടിച്ചത് റഫീഞ്ഞ. പത്തുമിനിറ്റിനകം റയലിന്റെ മറുപടി ബ്രസീലിയൻ താരത്തിലൂടെ തന്നെ. സോളോ റണ്ണിലൂടെ കറ്റാലൻ പ്രതിരോധത്തെ ഭേദിച്ച് വിനീഷ്യസ് ജൂനിയറിന്റെ…

Read More

രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു

കാർഷിക നിയമഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ച. യുപി സ്വദേശി ഗാലൻ സിംഗ് തോമറാണ്(70) മരിച്ചത്. നവംബർ മുതൽ ഗാസിപൂർ അതിർത്തിയിൽ സമരം ചെയ്തുവരികയായിരുന്നു ഡൽഹിയിലെ അതിശൈത്യത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം 37 ആയി ഉയർന്നു. അതേസമയം സമരം പുതുവർഷദിനത്തിലും ശക്തമായി തുടരുകയാണ് കർഷകർ.

Read More

കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 86,508 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 57,32,518 ആയി ഉയർന്നു   1129 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇതിനോടകം 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 46,74,987 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്   നിലവിൽ 9,66,382 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏഴ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം…

Read More

കോഴിക്കോട് സമ്പർക്ക കേസുകൾ കൂടുന്നു ; വലിയങ്ങാടി ഉൾപ്പെടെയുള്ള മാർക്കറ്റുകളിലും ഹാർബറുകളിലും കർശന നിയന്ത്രണം തുടരും

കോഴിക്കോട് ജില്ലയിലും സമ്പർക്ക കേസുകൾ കൂടുന്നു . ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. വലിയങ്ങാടിയിലെ വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. ദിനം പ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ അവലോകനയോഗത്തിൽ തീരുമാനിച്ചു.മാർക്കറ്റുകളിലും ഹാർബറുകളിലും നിലവിലുള്ള കർശന നിയന്ത്രണം തുടരും. വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കളായ ആറ് പേർക്കും മീഞ്ചന്ത സ്വദേശിനിക്കുമാണ് ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ മീഞ്ചന്ത സ്വദേശിനിയുടെ ഉറവിടം വ്യക്തമല്ല. സമ്പർക്ക കേസുകളുടെ എണ്ണം…

Read More

കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; ഉത്തരവിറക്കി സർക്കാർ

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. രണ്ട് വർഷ ത്തേയ്ക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജു ദേവസ്വം ബോർഡ് അംഗമാകും. പിഎസ് പ്രശാന്ത് അടങ്ങുന്ന ഭരണസമിതിയുടെ കാലാവധി നവംബർ 13ന് അവസാനിക്കുകയാണ്. ഇതനുസരിച്ചാണ് കെ ജയകുമാറിനെ നവംബർ 14 മുതൽ പ്രസിഡന്റാക്കി സംസ്ഥാന സർക്കാർ ഉത്തരവിറിക്കിയത്. പിഎസ് പ്രശാന്തിനും അജികുമാറിനും ദേവസ്വം ബോർഡ് പ്രസിഡന്റും അം​ഗവുമായി തുടരാൻ സർക്കാർ ഒരു നീക്കം നടത്തിയിരുന്നെങ്കിലും…

Read More

ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്; രോഹിത് ശർമക്ക് അർധ സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മികച്ച നിലയിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. രോഹിത് ശർമ അർധ സെഞ്ച്വറി തികച്ചു ഇന്ത്യക്കായി മികച്ച തുടക്കമാണ് രാഹുലും രോഹിതും ചേർന്ന് നൽകിയത്. സ്‌കോർ 83ൽ നിൽക്കെയാണ് ഇന്ത്യക്ക് 46 റൺസെടുത്ത രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടത്. പിന്നാലെ ക്രീസിലെത്തിയ ചേതേശ്വർ പൂജാര ഏകദിന ശൈലിയിൽ ബാറ്റേന്തിയോടെ ഇന്ത്യൻ സ്‌കോർ കുതിക്കുകയായിരുന്നു…

Read More

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുന്നു

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരുന്നു. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കൊവിഡ് സാഹചര്യവും വാക്‌സിനേഷൻ നടപടികളും സംസ്ഥാനങ്ങളിലെ പ്രകൃതി ക്ഷോഭ സാഹചര്യവും യോഗത്തിൽ വിഷയമാകും അതേസമയം രാജ്യത്തെ വാക്‌സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ചർച്ച നടത്തും. സ്പുട്‌നിക് വാക്‌സിൻ അടുത്താഴ്ച വിതരണത്തിന് എത്തുന്നതോടെ വാക്‌സിൻ ക്ഷാമത്തിൽ പരിഹാരമാകുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി…

Read More

ജയ് ശ്രീ റാം വിളിയോടെ അർധരാത്രി എൺപതോളം പേർ അതിക്രമിച്ച് കയറി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ടു’; കാർഗിൽ സൈനികന്റെ വീട്ടിൽ ആൾക്കൂട്ട വിചാരണ

പൂനെയിൽ ചന്ദൻനഗറിൽ മുൻ സൈനികോദ്യോഗസ്ഥൻറെ കുടുബത്തിന് നേരെ ആൾക്കൂട്ട വിചാരണ. കാർഗിൽ യുദ്ധത്തിലടക്കം പങ്കെടുത്ത സൈനികന് നേരെയാണ് അതിക്രമം നടന്നത്. ജയ് ശ്രീ റാം വിളിയോടെ എൺപതോളം പേരാണ് അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയത്. സൈനികന്റെ വീട്ടിൽ അതിക്രമിച്ച് കയറി പൗരത്വം തെളിയിക്കാനാവശ്യപ്പെട്ട് ആക്രമിച്ചെന്നാണ് പരാതി. ബംഗ്ലാദേശ് പൗരൻമാരാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. അക്രമികളിൽ സിവിൽ ഡ്രസിലുള്ള പൊലീസുകാരും ഉണ്ടായിരുന്നു. 1965ലെയും 71ലെയും യുദ്ധങ്ങളിലും പങ്കെടുത്തവരുള്ള സൌനിക കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്. വിമുക്ത ഭടൻ ഹക്കിമുദ്ദീൻ ഷെയ്ഖിന്റെയും…

Read More