കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറുകയായിരുന്നു. നസ്രിയത്ത് മന്‍സിയ ആണ് മരിച്ചത്. എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു കുഞ്ഞ്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയാണ്. ഓട്ടോയിലിടിച്ചാണ്‍ സ്‌കൂട്ടര്‍ മറിഞ്ഞത്. വീണുപോയ കുഞ്ഞിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Read More

പുതിയ വിദ്യാഭ്യാസ നയത്തില്‍ രാഷ്ട്ര ഭാഷയ്ക്കും മാതൃഭാഷയ്ക്കും ഒരു പോലെ പ്രാധാന്യം: ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ അവരുടെ മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവരവരുടെ മാതൃഭാഷയില്‍ സംസാരിക്കുന്നതില്‍ അഭിമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിങ്ങള്‍ നിങ്ങളുടെ കുട്ടികളോട് മാതൃഭാഷയില്‍ സംസാരിക്കുക. അതില്‍ ലജ്ജിക്കേണ്ട കാര്യമില്ല. നമ്മുടെ മാതൃഭാഷ നമ്മുടെ അഭിമാനമായിരിക്കണമെന്നും’, അമിത് ഷാ പറഞ്ഞു. മാതൃഭാഷയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ലക്ഷ്യമാണെന്നും…

Read More

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; UDF സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയിൽ

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതി സമീപിച്ചു. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്. വൈഷ്ണ നൽകിയ പേരിൽ ജില്ലാ കളക്ടർ ഇന്ന് ഹിയറിങ് നടത്തും. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ്…

Read More

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ പത്താംക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം വോളിയത്തിലാകും ഗവർണറുടെ അധികാരങ്ങൾ പഠന വിഷയമാക്കി ഉൾപ്പെടുത്തുക. ഈ കാലഘട്ടത്തിൽ ഗവർണറുടെ അധികാരങ്ങളെല്ലാം കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികൾ ഗവർണറുടെ അധികാരങ്ങളെ കുറിച്ച് പഠിക്കണം. തെറ്റായി മനസ്സിലാക്കാൻ പാടില്ല. ശെരിയായി തന്നെ പഠിക്കണം. ഇക്കാര്യത്തിൽ കുട്ടികൾക്ക് യാതൊരു സംശയവും ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് അവരെ ഈ വിഷയം പഠിപ്പിക്കുന്നതും പരീക്ഷയെഴുതിക്കാൻ…

Read More

ശബരിമല സ്വർണക്കൊള്ള; കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടി കൂടുതൽ സമയം തേടാൻ സാധ്യത

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണപ്പാളികളുടെ സാമ്പിൾ വിശദപരിശോധനക്ക് അയച്ചതിന്റെ ഫലം ജംഷഡ്പൂർ ലാബിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യം എസ്.ഐ.ടി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.സ്വർണപ്പാളികളുടെ 36 സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ജാംഷെഡ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. പരിശോധന ഫലം ലഭിച്ചാൽ ഒരു തവണ കൂടി…

Read More

വിരട്ടി വിറപ്പിക്കാൻ നോക്കേണ്ട, ആ വ്യാമോഹം മനസ്സിൽ വെച്ചാൽ മതി: വി മുരളീധരനും കേന്ദ്ര ഏജൻസികളോടും മുഖ്യമന്ത്രി

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന് സത്യവാങ്മൂലം നൽകിയ കസ്റ്റംസിനും കേന്ദ്ര ഏജൻസികൾക്കും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികൾ തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് വന്നിരിക്കുകയാണ്. ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണർ നൽകിയ പ്രസ്താവന എന്തടിസ്ഥാനത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു മാതൃകാ വികസന ബദൽ ഉയർത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജൻസികൾ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോൾ. വിവിധ കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്‌ന. ഇവരോടൊന്നും പറയാത്ത കാര്യം…

Read More

സെഞ്ചൂറിയൻ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ; കെ എൽ രാഹുലിന് സെഞ്ച്വറി

സെഞ്ചൂറിയൻ ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം പൂർത്തിയാക്കിയത്. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ തുടക്കമാണ് ഓപണർമാർ ഇന്ത്യക്കായി നൽകിയത്. ഇന്ത്യക്കായി കെ എൽ രാഹുൽ സെഞ്ച്വറി തികച്ചു മായങ്ക് അഗർവാളും കെ എൽ രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 117 റൺസ് തികച്ചു. എന്നാൽ ഇതേ സ്‌കോറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്….

Read More

കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷം; ഫയൽ നീക്കം പൂർണമായും നിയന്ത്രിച്ച് രജിസ്ട്രാർ

കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം തള്ളി ഫയൽ നീക്കം പൂർണമായും നിയന്ത്രിച്ച് രജിസ്ട്രാർ കെ എസ് അനിൽകുമാറും സംഘവും. ഡിജിറ്റൽ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്‌വെയർ സർവീസ് നൽകുന്ന കമ്പനിയും തള്ളി. അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫീസർമാരെ പിൻവലിക്കണമെന്ന നിർദേശവും സ്വകാര്യ സർവീസ് പ്രൊവൈഡർ അംഗീകരിച്ചില്ല. സൂപ്പർ അഡ്മിൻ ആക്സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സർവകലാശാലയുമായി കരാർ ഇല്ലെന്നായിരുന്നു സോഫ്റ്റ്‌വെയർ…

Read More

തിരുവനന്തപുരത്ത് പോലിസുകാരന് കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോളിലുള്ള എസ്‌ഐക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം എആര്‍ ക്യാംപില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസം കൊണ്ട് 190 സമ്പര്‍ക്കരോഗികളുണ്ടായ തിരുവനന്തപുരത്ത് അതീവഗുരുതരമാണ് സ്ഥിതി. ഇന്ന് 95 പേര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആകെ മൂന്നൂറിലേറെ രോഗികളാണ് നിലവിലുള്ളത്.

Read More

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ലീക്കായി; 11 കൊവിഡ് രോഗികൾ ശ്വാസംമുട്ടി മരിച്ചു

മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ലീക്കായി ഓക്‌സിജൻ ലഭിക്കാതെ പതിനൊന്ന് കൊവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു. ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ലീക്കുണ്ടായത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രി രാജേന്ദ്ര ഷിംഗ്നെ അറിയിച്ചു. ഓക്‌സിജൻ ക്ഷാമം വലിയ തോതിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര

Read More