Headlines

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

 

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ നിന്നും കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും. ഈ പ്ലാറ്റ്ഫോം പുനര്‍മൂല്യനിര്‍ണ്ണയത്തിനായി ഉപയോഗിക്കില്ലെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. കോ എംപ്റ്റ് കൈവശം വച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി. പുനര്‍ മൂല്യനിര്‍ണയ പ്രക്രിയ ബോര്‍ഡിന്റെ സ്വന്തം പോര്‍ട്ടലില്‍ ആകും നടത്തുക. (CBSE removed Coempt| 12 revaluation controversy)

 

 

സിബിഎസ്ഇ ഡിജിറ്റല്‍ സംവിധാനത്തില്‍ സൈബര്‍ സുരക്ഷാ പരിശോധനയില്‍ ഗുരുതരമായ അപകടസാധ്യതകള്‍ കണ്ടെത്തിയിരുന്നു. കാണ്‍പൂര്‍ , മദ്രാസ് ഐഐടികള്‍ നടത്തിയ പരിശോധനയിലാണ് നിരവധി അപകടസാധ്യതകള്‍ കണ്ടെത്തിയത്. സിബിഎസ്ഇ യുടെ പോസ്റ്റ്-റിസള്‍ട്ട് ആക്ടിവിറ്റീസ് (PRA) പോര്‍ട്ടല്‍ തുറക്കുന്നത് നീട്ടി വെച്ചു.ടിസിഎസിനെ വളരെ ചെറിയ പോയിന്റുകള്‍ക്ക് മറികടന്നുകൊണ്ടാണ് കോ എംപ്റ്റ് ടെക് സിബിഎസ്ഇയുടെ കോണ്‍ട്രാക്ട് സ്വന്തമാക്കുന്നത്. സാങ്കേതിക വിലയിരുത്തലുകളില്‍ ഈ കമ്പനി നൂറില്‍ 91 പോയിന്റുകളും ടിസിഎസ് 89 പോയിന്റുകളുമാണ് നേടിയിരുന്നത്. അപേക്ഷ അയയ്ക്കാന്‍ ആരംഭിച്ച ആദ്യ ദിവസം മുതല്‍ നിരവധി സൈബര്‍ ആക്രമണങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.