ബജറ്റിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വരുമാന വർധനവെന്ന് ധനമന്ത്രി; സമ്പൂർണ ബജറ്റ് മാർച്ച് 11ന്

  സംസ്ഥാനത്തിന്റെ വരുമാന വർധനവാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ പ്രായം വർധിപ്പിക്കില്ല. അതേസമയം നികുതി വർധനവുണ്ടാകുമെന്ന സൂചന മന്ത്രി ലൻകുന്നുണ്ട്. നികുതി വർധിപ്പിക്കാനുള്ള പരിമിത അവസരങ്ങളേ സംസ്ഥാനത്തിനുളഅളു. എന്നാൽ ജനങ്ങളുടെ ബിസിനസ്സിനെയോ ജനങ്ങളുടെ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലേക്ക് നികുതി ഉയർത്തില്ലെന്ന് മന്ത്രി വ്യക്തമാക്കി ഈ മാസം 11നാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് വിവിധ മേഖലകൾ ബജറ്റിനെ നോക്കി കാണുന്നത്. തൊഴിലാളി ക്ഷേമപരവും വ്യാപാര…

Read More

പാലക്കാട് – കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ മുതൽ

  തിരുവനന്തപുരം: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന പാലക്കാട് – കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ നാളെ (തിങ്കൽ ) മുതൽ പുനരാരംഭിക്കുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി അന്തർ സംസ്ഥാന സർവ്വീസുകൾ തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാൻ ഇരുന്ന സമയത്താണ് കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ താൽക്കാലിക അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് യൂണിറ്റിൽ…

Read More

വയനാട് ജില്ലയില്‍ 459 പേര്‍ക്ക് കൂടി കോവിഡ്;209 പേര്‍ക്ക് രോഗമുക്തി,ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93

  വയനാട് ജില്ലയില്‍ ഇന്ന് (08.07.21) 459 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.93 ആണ്. 446 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67536 ആയി. 63473 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3340 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2231 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകൾ നഷ്ടം; ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ

  ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. വിജയത്തിലേക്കായി ഇംഗ്ലണ്ടിന് ഇനി 186 റൺസ് കൂടി വേണം. 41 ഓവറുകൾ മാത്രമാണ് അവസാന ദിനമായ ഇന്ന് ബാക്കിയുള്ളത്. ഇതിനുള്ളിൽ മൂന്ന് വിക്കറ്റുകളും പിഴുത് ജയമുറപ്പിക്കാനാണ് ഇന്ത്യൻ ബൗളർമാരുടെ ശ്രമം വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് എന്ന നിലയിൽ നിന്ന് ആറിന് 147 റൺസ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നിരുന്നു. 50 റൺസെടുത്ത റോറി…

Read More

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

  മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. യുഡിഎഫ് കണ്ണൂർ ജില്ലാ കൺവീനറാണ്. കണ്ണൂർ ചന്ദ്രിക ഗവേണിങ് ബോഡി ചെയർമാനാണ്. നാല് പതിറ്റാണ്ടായി ഭാരവാഹിത്വത്തിൽ ഉള്ള നേതാവാണ്. ദീർഘകാലം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.

Read More

കോവിഡ് ചികിത്സയിലിരിക്കെ വയനാട്ടിൽ ഒരു മരണം കൂടി

കൽപ്പറ്റ:കോവിഡ് പോസിറ്റീവായ തൊണ്ടര്‍നാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ഈ മാസം 19ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആവുകയും 20ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് 22 മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്ന് (28.09.20) രാവിലെ…

Read More

വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു

വിയ്യൂർ ജില്ലാ ജയിലിലെ തടവുകാരൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. സന്തോഷ് (44) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യറുവേദനയും ഛർദിയും ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് സന്തോഷിന് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം ജയിലിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ആരോഗ്യനില മോശമായതോടെ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജനുവരി 14നാണ് സന്തോഷ് ജയിലിലെത്തിയത്. ജില്ലയിലെ സി എഫ് എൽ ടി സി ജയിലായി പ്രവർത്തിക്കുന്ന വിയ്യൂർ ജില്ലാ ജയിലിൽ നിലവിൽ ഏഴ്…

Read More

ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന്റെ വിതരണം ഇന്ന് മുതൽ; ആദ്യം ഡൽഹിയിൽ

  ഡിആർഡിഒ വികസിപ്പിച്ചെടുത്ത കൊവിഡിനെതിരായ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പതിനായിരം ഡോസ് മരുന്നുകൾ ഡൽഹിയിലെ ആശുപത്രികളിൽ വിതരണം നടത്തും. ഡി. ഡിയോക്‌സി-ഡി ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര് ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് കൊവിഡ് രോഗികൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകുകയും ചെയ്തു. കഴിഞ്ഞ മെയ്, ഒക്ടോബർ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്….

Read More

യുപി ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്. അവസാന ദിനം പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വെർച്വൽ റാലിയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യും. ബിജ്‌നോറിൽ ഇന്നലെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. മോശം  കാലാവസ്ഥ കാരണം മോദി യാത്ര മാറ്റിവെക്കുകയായിരുന്നു. തുടർന്ന് വെർച്വൽ റാലിയിലൂടെ…

Read More

പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈയ്ക്ക് അപ്രഖ്യാപിത വിലക്ക്; തമിഴ്നാട് സര്‍ക്കാരിന്‍റെ കേബിള്‍ ശൃംഖലയിൽ നിന്ന് നീക്കി

ചെന്നൈ: പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സർക്കാർ . തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്ന് ചാനൽ നീക്കിയതിന്‍റെ കാരണം വിശദീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം. സർക്കാർ നടപടി മാധ്യമസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. സർക്കാർ നടപടിയെ വിമർശിച്ച് എഐഎഡിഎംകെയും…

Read More