കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മരിച്ചത് 8 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ ആലപ്പുഴയിൽ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി…

Read More

കണ്ണൂരിൽ യുവാവ് വെടിയേറ്റ് മരിച്ചു‌

കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. നായാട്ടനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയും വെള്ളോറ സ്വദേശി ഷൈനും നായാട്ടിന് പോയിരുന്നു. റബ്ബർ എസ്റ്റേറ്റിൽ നിന്ന് പന്നിയെ പിടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ്‌ ഷിജോ വെടിയേറ്റ് മരിച്ചത്. പെരിങ്ങോം പൊലീസ് ഷിജോയെ കസ്റ്റഡിയിലെടുത്തു.പയ്യന്നൂർ ഡവൈഎസ്പി സംഭവസ്ഥലം സന്ദർശിച്ചു. അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ്. അപകട സ്ഥലത്ത്‌ നിന്ന് നാടൻ…

Read More

ഒമാനിലെ തുറമുഖത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു; ഫ്രീസറില്ല, ജീർണിക്കാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ

  ന്യൂഡൽഹി∙ ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിൽ ഇന്ത്യൻ നാവികൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി അറിയിച്ചു. എംടി സെലസ്റ്റിയൽ എന്ന കപ്പലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിർതനാഥനാണു (35) മരിച്ചത്. ശനിയാഴ്ചയാണ് അദ്ദേഹം വൈദ്യസംബന്ധമായ സങ്കീർണതകൾ മൂലം മരിച്ചതെന്ന് എംബസി സ്ഥിരീകരിച്ചു. മരണത്തിനിടയാക്കിയ കൃത്യമായ രോഗവിവരങ്ങൾ എംബസി പുറത്തുവിട്ടില്ല.‘‘ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ട കപ്പലിൽ ആരോഗ്യ കാരണങ്ങളാൽ ജീവൻ നഷ്ടമായ ഇന്ത്യൻ…

Read More

ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ആന്ധ്രയിലും എത്തിച്ചു; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലൻസ്.പെന്തൂർത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. സ്വർണ്ണപ്പാളി എത്തിച്ചതിൽ വൻതുക ഭക്തരിൽ നിന്നും പിരിച്ചതായും സംശയം.ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് ദേവസ്വം വിജിലൻസ് തീരുമാനം. ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രയിൽ നിന്നുള്ള ഭക്ത സംഘടനയുമാണ്. എല്ലാവർഷവും മകരവിളക്കിന് ദിവസങ്ങൾക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്.സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി…

Read More

കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഡോക്ടർ മരിച്ചു

കൊവിഡ് ബാധിച്ച് തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ഡോക്ടർ മരിച്ചു. അട്ടക്കുളങ്ങര കെബിഎം ക്ലിനിക് നടത്തിയിരുന്ന ഡോ. എംഎസ് ആബ്ദീനാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ഇദ്ദേഹം   കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന ആബ്ദിൻ തിങ്കളാഴ്ചയാണ് കൊവിഡ് ബാധിതനായത്. ആരോഗ്യനില തകരാറിലായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

Read More

കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ കത്തി ഡ്രൈവർ മരിച്ചു

  ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവനാണ് മരിച്ചത്. 45 വയസ്സായിരുന്നു. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂർണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവിനെ രക്ഷിക്കാനായില്ല. ഫുഡ് പ്രൊസസിംഗ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവൻ. ആത്മഹത്യയെന്നാണ് സൂചന.  

Read More

ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതിഹാസ ജീവിതം വിട പറയുമ്പോൾ

ഇതിഹാസതുല്യനായിരുന്നു എസ് പി ബി എന്ന് മൂന്നക്ഷരത്തിൽ അറിയിപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പ്രേമികൾക്ക് ആ മൂന്നക്ഷരം ഒരു വികാരമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ മഹത് വ്യക്തിത്വം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.05ന് മരണത്തിലേക്ക് നടന്നടുത്തു എസ് പി ബി വ്യക്തിമുദ്ര പതിക്കാത്ത മേഖലകളില്ല. ഗായകനായും നടനായും സംഗീത സംവിധായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും എസ് പി ബിയെ കണ്ടു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വരെ സംഗീത ലോകത്ത് സജീവമായിരുന്നു ഈ…

Read More

സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്ന് കാനം രാജേന്ദ്രൻ; നിലവിലെ സാഹചര്യത്തിൽ പൂർണ തൃപ്തർ

എൽ ഡി എഫ് സീറ്റ് വിഭജനത്തിൽ പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യത്തിൽ തങ്ങൾ തൃപ്തരാണ്. ഏതെങ്കിലും ഒരു കക്ഷി ഇടതുമുന്നണിയിലേക്ക് വന്നതിന്റെ പേരിൽ സിപിഐയുടെ സിറ്റിംഗ് സീറ്റുകൾ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. സിപിഐ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. കഴിഞ്ഞ തവണ 27 സീറ്റിലാണ് സിപിഐ മത്സരിച്ചത്. ഇത്തവണ 25 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത് ഇരിക്കൂറും കാഞ്ഞിപ്പള്ളിയുമാണ് സിപിഐ വിട്ടുനൽകിയത്. 21 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന്…

Read More

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍; ആദ്യ പരിഗണന ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക്‌

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിന്‍ നല്‍കുകയെന്ന് നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്(എന്‍.ടി.എ.ജി.ഐ.). പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി എന്‍.കെ. അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12-18 ഇടയിലുള്ള വയസ്സുകർക്ക് സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന്‌ കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

Read More

സംസ്ഥാനത്ത് പുതുതായി രണ്ട് ഹോട്ട് സ്‌പോട്ടുകൾ; 3 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മണലൂര്‍ (18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 419 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More