Headlines

ഒമാനിലെ തുറമുഖത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു; ഫ്രീസറില്ല, ജീർണിക്കാതിരിക്കാൻ തണുത്ത വെള്ളം നിറച്ച കുപ്പികൾ

 

ന്യൂഡൽഹി∙ ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിൽ ഇന്ത്യൻ നാവികൻ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മരിച്ചു. മസ്കറ്റിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എംബസി അറിയിച്ചു. എംടി സെലസ്റ്റിയൽ എന്ന കപ്പലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിർതനാഥനാണു (35) മരിച്ചത്. ശനിയാഴ്ചയാണ് അദ്ദേഹം വൈദ്യസംബന്ധമായ സങ്കീർണതകൾ മൂലം മരിച്ചതെന്ന് എംബസി സ്ഥിരീകരിച്ചു. മരണത്തിനിടയാക്കിയ കൃത്യമായ രോഗവിവരങ്ങൾ എംബസി പുറത്തുവിട്ടില്ല.‘‘ദുഖ്മ് തുറമുഖത്ത് നിർത്തിയിട്ട കപ്പലിൽ ആരോഗ്യ കാരണങ്ങളാൽ ജീവൻ നഷ്ടമായ ഇന്ത്യൻ പൗരൻ നിശാന്ത് ഉയിർതനാഥന്റെ കുടുംബാംഗങ്ങൾ, കപ്പൽ ജീവനക്കാർ, ബന്ധപ്പെട്ട അധികൃതർ എന്നിവരുമായി എംബസി സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു’’ – എംബസി കൂട്ടിച്ചേർത്തു.