സംസ്ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കും; ഒരാഴ്ചയ്ക്കുള്ളിൽ വിവര ശേഖരണം നടത്തും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ച് നീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരാഴ്ചക്കുള്ളിൽ കെട്ടിടങ്ങളുടെ വിവരങ്ങൾ ശേഖരിക്കും. ജില്ലാ ഭരണകൂടവുമായി ചേർന്നായിരിക്കും ദുരന്തനിവാരണ പ്രകാരം കെട്ടിടം പൊളിച്ചുനീക്കുക. വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇതിനായുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കും. 79 പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പരിഷ്കരിക്കുക. അടുത്ത അധ്യായന വർഷം പുസ്തകങ്ങൾ ലഭ്യമാക്കും. എല്ലാ ക്ലാസുകളിലെയും പാഠ പുസ്തകങ്ങളുടെ ഭാരം കുറക്കുമെന്നും…

Read More

മാലിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ്

മാലിയില്‍ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചന ലഭിച്ചതിന് പിറകെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍…

Read More

പാലക്കാട് പന്നിക്കെണിയിൽ നിന്ന് 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ

പാലക്കാട് വാണിയംകുളത്ത് വൈദ്യുതി മോഷ്ടിച്ച് വീടിനോട് ചേർന്ന് പന്നിക്കെണി സ്ഥാപിച്ചതിൽ നിന്നും 69കാരിക്ക് ഷോക്കേറ്റ് പരുക്കേറ്റ സംഭവത്തിൽ മകൻ അറസ്റ്റിൽ. 45 വയസ്സുള്ള പ്രേംകുമാറിനെയാണ് ഷോർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രേംകുമാറായിരുന്നു പന്നിക്കെണി സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെ 7 മണിയോടെ വീടിനോട് ചേർന്നുള്ള പറമ്പിൽ പന്നിക്കെണിയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു 69 കാരിയായ മാലതി. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ഷീബ ഷോക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മാലതിയെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് വൈദ്യുത കമ്പിയിൽ നിന്ന് തീപാറുന്നത് കണ്ടു….

Read More

പിഎം ശ്രീ; ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് സിപിഐ; മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും

പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ച് സിപിഐ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഒരു മണിക്ക് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തില്‍ സിപിഐ പങ്കെടുത്തേക്കും. 3.30ന് ആണ് മന്ത്രിസഭാ യോഗം. സിപിഐ നേതാക്കളുടെ അനൗപചാരികമായ യോഗത്തിലാണ് തീരുമാനം. സിപിഐ നിലപാട് കടുപ്പിച്ചതോടെയാണ് സിപിഐഎം ഉപാധി അംഗീകരിച്ചത്. ധാരണാപത്രം മരവിപ്പിക്കുന്നു എന്ന് കാട്ടി കേന്ദ്രത്തിന് കത്ത് നല്‍കാനാണ് തീരുമാനം. കത്തിന്റെ കരട് എം എ ബേബി, ഡി രാജയ്ക്ക് കൈമാറി. അനുകൂല…

Read More

‘നേമം മണ്ഡലത്തിൽ 23 സ്‌കൂളുണ്ട്, സ്‌കൂൾ സമയത്ത് അഘോരി സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകും’; വി.ശിവൻകുട്ടി

രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ കബിളിപ്പിക്കുന്നുവെന്ന് വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവച്ചു, ഇപ്പോഴും നികുതി അടച്ച വസ്തുവാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി വിഷയത്തിൽ ഇടപെടണം.ഈ വിഷയത്തിൽ ചീഫ് ഇലക്ട്രൽ ഓഫീസർ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് പരാതി നൽകും. കോടതിയെ സമീപിക്കാനും തീരുമാനിച്ചു. കോടി കണക്കിന് രൂപയുടെ സ്വത്താണ് മറച്ചുവെച്ചത്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് രാജീവ് ചന്ദ്രശേഖർ നേരിടുന്നുവെന്നും വി ശിവൻകുട്ടി ആരോപിച്ചു. അഘോരിമാരുടെ വരവ്, തിരഞ്ഞെടുപ്പ് കേസ് ആവാൻ സാധ്യതയുണ്ട്. അഘോരിമാർ വരുന്നത് കുഴപ്പമില്ല….

Read More

ബാഹ്യവസ്തുക്കൾ ചെവിയിൽ ഇടുന്നവരും, മൂക്കിലിട്ടു തുമ്മുന്നവരും അറിയാൻ; കാത്തിരിക്കുന്നുണ്ട് ഈ രോഗങ്ങൾ

    തണുപ്പുകാലത്ത് തൊണ്ട, മൂക്ക്, ചെവി എന്നിവയിലുണ്ടാകുന്ന രോഗങ്ങള്‍ മാത്രമല്ല, ഇവയില്‍ അനുഭവപ്പെടുന്ന നിസ്സാരമായ അസ്വസ്ഥതകള്‍, ബുദ്ധിമുട്ടുകള്‍ എന്നിവപോലും അവഗണിക്കാന്‍ പാടില്ല; പ്രത്യേകിച്ചും ഈ കോവിഡ് കാല പശ്ചാത്തലത്തില്‍. ഈ മുന്നറിയിപ്പിനു കാരണം – ഇത്തരം പ്രയാസങ്ങള്‍ നാം ഉദ്ദേശിക്കാത്ത തലത്തിലുള്ള രോഗാവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ്. തണുപ്പുകാലത്ത് തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്ഥതയ്ക്കു കാരണം നിര്‍വചിക്കപ്പെട്ടിരിക്കുന്ന രോഗകാരണങ്ങള്‍ക്കപ്പുറം നാം അവഗണിക്കുന്ന അല്ലെങ്കില്‍ നാം അറിയാതിരിക്കുന്ന ചിലതരം അലര്‍ജികള്‍ മൂലമാകാം. ഉദാഹരണത്തിന് തണുപ്പുകാലത്ത് അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന ചിലതരം…

Read More

കൂട്ട ശവസംസ്കാരത്തിന് കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി ടെഹ്റാൻ; ‘ഇറാനെ കിഴടക്കാൻ നോക്കുന്നതാണ് അമേരിക്കയുടെ തെറ്റ്, കീഴടങ്ങില്ല’, ട്രംപിനോട് ഖംനഇ

ടെഹ്റാൻ: വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇറാനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും സംസ്കാരച്ചടങ്ങുകൾ നടന്നു. 60 പേരുടെ സംസ്കാരമാണ് നടന്നത്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ടായിരുന്ന പ്രധാന നേതാക്കളടക്കം ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. സെൻട്രൽ ടെഹ്‌റാനിൽ ഒഴുകിയെത്തിയ ജനത, ഇറാനിയൻ പതാകകൾ കൊണ്ട് പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമിൽ മരിച്ച കമാൻഡർമാരുടെ ഛായാചിത്രങ്ങളും ഉയർത്തി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ടെഹ്റാൻ അക്ഷരാർത്ഥത്തിൽ കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി. അതിനിടെ ഇറാനെ കീഴടക്കാൻ ശ്രമിക്കുന്നതാണ് അമേരിക്കയോടുള്ള എതിർപ്പെന്നും ഇറാൻ…

Read More

കരിപ്പൂരിൽ സ്വർണവേട്ട; പിടികൂടിയത് 55 ലക്ഷം രൂപയുടെ സ്വർണം

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1256 ഗ്രാം സ്വർണ മിശ്രിതമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വില വരും ഇതിന് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ വടകര സ്വദേശി അബ്ദുൽ റഷീദിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്‌k

Read More

സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13),…

Read More

സപ്ലൈകോ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ച് ഉത്തരവായി. രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെയാണ് പുതിയ സമയം. സപ്ലൈകോ സി.എം.ഡി. അലി അസ്ഗര്‍ പാഷയുടേതാണ് ഉത്തരവ്. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ വില്‍പനശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെയായി ക്രമീകരിച്ചിരുന്നു. ജോലി കഴിഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇതുമൂലം വലിയ അസൗകര്യങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തന സമയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചത്.

Read More