Headlines

പി എസ് ജിയുടെ സൂപ്പർ താരം ലയണൽ മെസ്സിക്കും മൂന്ന് താരങ്ങൾക്കും കൊവിഡ്

പി എസ് ജിയുടെ അർജന്റീന താരം ലയണൽ മെസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെസ്സിക്കൊപ്പം പി എസ് ജിയുടെ മറ്റ് മൂന്ന് താരങ്ങൾക്കും കൊവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ വ്യക്തമാക്കി. യുവാൻ ബെർണാഡ്, സെർജിയോ റിക്കോ, നഥാൻ ബിറ്റ്മസല എന്നിവർക്കാണ് മെസിയെ കൂടാതെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. താരങ്ങളെ ഐസോലേഷനിലേക്ക് മാറ്റിയതായി പി എസ് ജി അറിയിച്ചു.

Read More

പച്ചക്കറി വാനിൽ കഞ്ചാവ് കടത്ത്; തിരുവനന്തപുരത്ത് യുവാവ് പിടിയിൽ

പച്ചക്കറി കൊണ്ടുവരുന്ന വാനിൽ കഞ്ചാവ് കടത്തുന്നതിനിടെ തിരുവനന്തപുരത്ത് യുവാവ് പിടിയിലായി. കായംകുളം സ്വദേശി അഷ്‌റഫാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം പൂന്തുറയ്ക്കുസമീപം പുതുക്കാട്ട് നടന്ന വാഹനപരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. എട്ടുകിലോ കഞ്ചാവാണ് അഷ്‌റഫിൽ നിന്ന് പിടികൂടിയത്. പച്ചക്കറിക്കൊപ്പം തമിഴ്‌നാട്ടിൽ നിന്ന് പതിവായി കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി എന്നാണ് പൊലീസ് പറയുന്നത്.

Read More

ആൻഡമാനിൽ ഒരു മണിക്കൂറിനിടയിൽ രണ്ട് തവണ ഭൂചലനം; നാശനഷ്ടങ്ങളില്ല

ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. രണ്ട് തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6.27ന് പോർട്ട്ബ്ലെയറിലാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.3 ആയിരുന്നു തീവ്രത. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാമത്തെ ഭൂചലനം 7.21നാണ് ഉണ്ടായത്. 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Read More

രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന നേട്ടവും നിലനിർത്തി. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം…

Read More

ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക നല്‍കിയത് വമ്പന്‍ വാഗ്ദാനങ്ങള്‍

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ യുഎസ്, ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സിവിലിയന്‍ ആണവ പദ്ധതി നിര്‍മ്മിക്കുന്നതിന് ഇറാന് 30 ബില്യണ്‍ ഡോളറിന്റെ സഹായം, ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍ അയവുവരുത്തല്‍, വിദേശബാങ്ക് അക്കൗണ്ടുകളിലുള്ള ഇറാന്റെ ആറ് ബില്യണ്‍ ഡോളര്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് അമേരിക്ക മുന്നാട്ടു വച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇറാനും…

Read More

ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ; ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ സ്ഥാപിക്കാനെത്തിയ യുദ്ധക്കപ്പലുകളെ തകർത്ത് US

ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും രാത്രി ആക്രമണമുണ്ടായി. സൗദിയിൽ ഇന്നലെ വിവിധയിടങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധ സേന തകർത്തു. ഹോർമുസ് കടലിടുക്കിന് സമീപം “മൈനുകൾ”സ്ഥാപിക്കാൻ എത്തിയ ഇറാന്റെ 16 യുദ്ധക്കപ്പലുകളെ അമേരിക്കൻ സൈന്യം തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്. കടലിടുക്കിൽ “മൈനുകൾ”സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേൽ യുഎൻ രക്ഷാ സമിതിയിൽ…

Read More

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 46 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42കാരനും കൊട്ടാരക്കര സ്വദേശിനിയായ 30കാരിക്കുമാണ് വൈറസ് ബാധ തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 46 ആയി. അഞ്ച് പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Read More

സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു

തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019ല്‍ അംഗീകരിച്ച ചട്ടങ്ങളില്‍ ചിലതു സംബന്ധിച്ച് നിര്‍മാണ മേഖലയിലെ വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചാണ് ചില മാറ്റങ്ങള്‍ തീരുമാനിച്ചത്.   18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിന്റെ വീതി പത്തു മീറ്റര്‍ വേണമെന്ന…

Read More

‘പീഡന പരാതികൾ ആസൂത്രിതമായ ഗൂഢാലോചന; പരാതിക്കാർക്ക് CPIM ബന്ധം’; രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തിൽ ലേഖനം

ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണത്തിൽ ലേഖനം. സ്ത്രീ സമ്മതിക്കാതെ ഒരു ഗർഭഛിദ്രവും നടക്കില്ലെന്നും പരാതിക്കാർക്ക് സിപിഐഎം ബന്ധമെന്നും ലേഖനത്തിൽ പറയുന്നു. ജെ. ബാബു രാജേന്ദ്രൻ നായർ എഴുതിയ വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോൾ എന്ന ലേഖനത്തിലാണ് പരാർമശമുള്ളത്. ആസൂത്രിതമായ ഗൂഢാലോചനയാണ് പീഡന പരാതികളെന്ന് ലേഖനത്തിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ മാന്തോട്ടത്തിൽ വച്ച് പീഡിപ്പിച്ചുവെന്ന് വരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ഇക്കൂട്ടർക്കും മടിയുണ്ടാവില്ല. മൊഴിയിൽ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തം. സ്ത്രീ സമ്മതിക്കാതെ…

Read More

ബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു

വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിലെ ജലം 25 ശതമാനം ടണല്‍ മുഖേന കക്കയം ഡാമിലേക്ക് ഒഴുക്കി വിടുന്നതായും അധികൃതര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ മണിമലയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. തൃശൂർ കരുവന്നൂരിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. ഈ നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം…

Read More