Headlines

യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യുക്രൈനിലെ ഇന്ത്യൻ രക്ഷാദൗത്യം പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. യുക്രൈൻ വിഷയത്തിൽ കേന്ദ്രസർക്കാർ ഉചിതമായാണ് ഇടപെട്ടത്. 76 സിവിലിയൻ വിമാനങ്ങൾ ഉൾപ്പെടെ 90 വിമാനങ്ങൾ ഓപറേഷൻ ഗംഗയിൽ പങ്കെടുത്തു. ഇന്ത്യ നിലകൊണ്ടത് സമാധാനത്തിന് വേണ്ടിയെന്ന് എസ് ജയശങ്കർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും എസ് ജയശങ്കർ അറിയിച്ചു. അതേസമയം, അധിനിവേശത്തിന്റെ ഇരുപതാംദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്…

Read More

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; രാഷ്ട്രപതി റഫറന്‍സിന് എതിരെ കേരളം സുപ്രീംകോടതിയില്‍

രാഷ്ട്രപതി റഫറന്‍സിന് എതിരെ കേരളം സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണം എന്ന് ആവിശ്യപ്പെട്ട് അപേക്ഷ നല്‍കി.റഫറന്‍സ് നിയമപരമായി നിലനില്‍ക്കില്ലെന്നും കേരളം. നാളെ രാഷ്ട്രപതി റഫറന്‍സ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കേരളം സമീപിച്ചത്. ബില്ലുകള്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാലയുടെ ബെഞ്ച് സമയ പരിധി നിശ്ചയിച്ചതില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഫയല്‍ ചെയ്ത റഫറസിന് എതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.വസ്തുതകള്‍ മറച്ചു വെച്ചാണ് രാഷ്ട്രപതി റഫറന്‍സ് എന്ന് കേരളം അപേക്ഷയില്‍ ആരോപിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണം എന്നും നിയമപരമായി…

Read More

‘ഓപ്പറേഷൻ വനരക്ഷ’; സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം ഇന്ന് രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. പ്രധാനമായും ലാന്റ് എൻ.ഒ.സി (NOC), മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ അനുമതികൾ നൽകുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരമാണ് വിജിലൻസിന് ലഭിച്ചത്. ഇത്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന

ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ അടുത്തയാഴ്ചയോടെ കേരളത്തിലെത്തും. ഇവരുടെ സന്ദര്‍ശനത്തിന് ശേഷമാകും തിയതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും വിളിക്കും. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍…

Read More

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ…

Read More

തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കും; വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽവകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലിടങ്ങളിലെ എന്ത് പ്രശ്‌നങ്ങളായാലും വിളിച്ച് അറിയിക്കാവുന്നതാണ്….

Read More

തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തും; വാളയാർ കേസിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കുട്ടികളുടെ അമ്മ

വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് ഇവർ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഡി വൈ എസ് പി സോജനും എസ് ഐ ചാക്കോയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടപടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. കുറച്ചുദിവസം കൂടി നോക്കും. ഇതിന് ശേഷം ജനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനം. തല മുടി എടുത്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങൾ ഏറ്റെടുക്കും കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. തന്റെ…

Read More

ഉംറ നിർവഹിക്കാനുള്ള പ്രായപരിധിയിൽ ഇളവ് അനുവദിച്ച് സൗദി

സൗദിയിൽ ഉംറ നിർവഹിക്കാനുള്ള പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. 18 വയസിനും 70 വയസിനും ഇടയിലുള്ള ആഭ്യന്തര തീർഥാടകർക്കാണ് ഉംറ തീർഥാടനത്തിന് മന്ത്രാലയം അനുമതി നൽകിയത്. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്. മന്ത്രാലയത്തിന്റെ ഇഅ്ത്മർന മൊബൈൽ അപ്ലിക്കേഷൻ വഴി മുൻകൂർ അനുമതി നേടുന്നവർക്കാണ് അവസരം ലഭിക്കുക. മാസത്തിൽ രണ്ട് തവണയാണ് പരമാവധി ഒരാൾക്ക് ഉംറ ചെയ്യാൻ അനുവാദമുള്ളത്.

Read More

ബിഹാറിൽ വിധി നിർണയം; ആര് വാഴും? ആദ്യ ഫലസൂചനകൾ എട്ടരയോടെ

രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. ആദ്യ ഫലസൂചനകൾ എട്ടരയോടെ. എക്സിറ്റ് പോളുകളിൽ പ്രതീക്ഷ അർപ്പിച്ച് എൻഡിഎ. 38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. കൗണ്ടിംഗ് സ്റ്റേഷനുകൾക്ക് അർദ്ധസൈനികരുടെ സുരക്ഷാ വിന്യാസം. 3 എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ…

Read More

കൊവിഡ് വ്യാപനം: സെക്രട്ടേറിയറ്റിൽ നിയന്ത്രണം; ജീവക്കാരുടെ എണ്ണം വെട്ടിക്കുറച്ചു

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവിധ വകുപ്പുകളിലായി 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു 50 ശതമാനം ജീവനക്കാർ മാത്രം ജോലിക്കെത്തിയാൽ മതിയെന്നാണ് നിർദേശം നൽകിയത്. കാന്റീൻ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആയ്യായിരത്തോളം പേർ ഒത്തുകൂടിയതിന് പിന്നാലെയാണ് കൊവിഡ് വ്യാപനം രൂക്ഷമായത്. പ്രതിപക്ഷ സംഘടനകൾ ഇതിനെ രൂക്ഷമായി വിമർശിക്കുകയും വാർത്തയാകുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ജീവനക്കാർക്കായി കൊവിഡ് പരിശോധനാ സൗകര്യവും സെക്രട്ടേറിയറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

Read More