പ്രസവാനന്തരം ചികിത്സയിലായിരുന്ന 22 കാരി മരിച്ചു, സംഭവം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

ആലപ്പുഴ: പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ജാരിയ പ്രസവിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

Read More

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ, ഗതാഗത നിയമലംഘനത്തിനു കേസെടുക്കും. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നത്. ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു…

Read More

ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെൽ പിൻമാറി

  ഓസ്‌ട്രേലിയയുടെ പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് ഗ്ലെൻ മാക്‌സ് വെൽ പിൻമാറി. മാർച്ച് അവസാനം വിവാഹം നിശ്ചയിച്ചിരിക്കുന്നതിനാലാണ് പരമ്പരയിൽ നിന്നുള്ള പിൻമാറ്റം. ഇതോടെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും മാക്‌സ് വെല്ലിന് നഷ്ടമാകും. ഐപിഎല്ലിൽ ഗ്ലെൻ മാക്‌സ് വെല്ലിനെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തുടക്കം മുതൽ ടീമിനൊപ്പമില്ലെങ്കിൽ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ് ആകും ആർ സി ബി നായകൻ. വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതോടെയാണ് ആർ സി ബി…

Read More

രക്ഷാപ്രവർത്തനം വിഫലം; മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ മരിച്ചു

  മധ്യപ്രദേശിലെ ഉമരിയയിൽ കുഴൽക്കിണറിൽ വീണ നാല് വയസ്സുകാരൻ മരിച്ചു. 16 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല വ്യാഴാഴ്ച 11 മണിയോടെയാണ് ഗൗരവ് ദുബെ എന്ന നാലുവയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പിന്നാലെ ഉമരിയ ജില്ലാ കലക്ടറും എസ് പിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു കുട്ടിക്ക് കുഴൽക്കിണറിനുള്ളിൽ ശ്വാസം ലബിക്കുന്നതിനായി ഓക്‌സിജൻ പൈപ്പും സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്….

Read More

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; പവന് ഇന്ന് 160 രൂപ വർധിച്ചു

  സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,360 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയായി ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,314 രൂപയായി. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1789.07 ഡോളറായി.

Read More

അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍; അപാകതയൊന്നും കാണുന്നില്ലെന്ന് ശശി തരൂര്‍

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്ലില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശശി തരൂര്‍ പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസ് തുറന്നെതിര്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി വീണ്ടും അഭിപ്രായ പ്രകടനവുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയതിന് ശേഷമാണ് വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാട് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ എന്നുമാണ്…

Read More

നാളെ വൈദ്യുതി മുടങ്ങും

നാളെ വൈദ്യുതി മുടങ്ങും പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ മണൽവയൽ, എല്ലാകൊല്ലി, കള്ളനാടിക്കൊല്ലി, കേളകവല ഷെഡ് എന്നീ ട്രാൻസ്ഫോർമറിനു കീഴിൽ വരുന്ന പ്രദേങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണമായോ, ഭാഗീകമായോ വൈദ്യുതി മുടങ്ങും.    

Read More

അലറിക്കരഞ്ഞു, തടയാൻ ശ്രമിച്ച ആളെ കടിക്കാൻ ശ്രമം; പ്രാർത്ഥന‍യ്ക്കിടെ നിയന്ത്രണംവിട്ട് സുധാ ചന്ദ്രൻ, വിഡിയോ വൈറൽ

അലറിക്കരഞ്ഞു, തടയാൻ ശ്രമിച്ച ആളെ കടിക്കാൻ ശ്രമം; പ്രാർത്ഥന‍യ്ക്കിടെ നിയന്ത്രണംവിട്ട് സുധാ ചന്ദ്രൻ, വിഡിയോ വൈറൽ മതപരമായ ചടങ്ങായ ‘മാതാ കി ചൗക്കി’യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്. പ്രാർത്ഥനയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ടപോലെ പെരുമാറുന്ന നടി സുധ ചന്ദ്രന്‍റെ വിഡിയോ വൈറൽ. മതപരമായ ചടങ്ങായ ‘മാതാ കി ചൗക്കി’യിൽ പങ്കെടുത്തപ്പോഴാണ് സുധയെ നിയന്ത്രിക്കാൻ കഴിയാത്ത വിധം അസ്വസ്ഥയായ നിലയിൽ കണ്ടത്. വിഡിയോയിൽ നടി വല്ലാതെ നിലവിളിക്കുന്നതായും സ്വയം നിയന്ത്രിക്കാൻ പ്രയാസപ്പെടുന്നതായും കാണാം….

Read More

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു; തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം മാറ്റുന്നു. തീരുമാനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തിരമായി തീരുമാനമുണ്ടാകുമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് കൃത്യമായ തീരുമാനം എടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ നിരവധി കത്തുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന പക്ഷം അടിയന്തിരമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഉറപ്പ് നല്‍കുന്നു’. പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന നടപടികളെക്കുറിച്ചും…

Read More