ഞായറാഴ്ച ലോക്ഡൗൺ ഉൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം തുടരാന്‍ കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. നിലവിലെ മറ്റു നിയന്ത്രണങ്ങളും തുടരും. നിലവില്‍ എ ബി സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ അതേപടി തുടരുവാനും തീരുമാനമായി.
