ആന്ധ്രയിലെ കാര്യങ്ങൾ ധരിപ്പിക്കാനാണ് സോണിയയുമായുള്ള കൂടിക്കാഴ്ചയെന്ന് ഉമ്മൻ ചാണ്ടി

  ആന്ധ്ര പ്രദേശ് കോൺഗ്രസിലെ കാര്യങ്ങൾ ധരിപ്പിക്കാനാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിലെ പുനഃസംഘടനാ വിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാനത്തെ ജനറൽ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു പുനഃസംഘടനയിൽ എതിർപ്പുള്ള ഉമ്മൻ ചാണ്ടി തന്റെ പരാതികൾ അറിയിക്കുന്നതിനായാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്നലെ താരിഖ് അൻവറുമായും കെ സി വേണുഗോപാലുമായും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിക്ക് പരാതിയുണ്ടെന്ന് താരിഖ് അൻവറും വ്യക്തമാക്കിയിരുന്നു.

Read More

വീണ്ടും സോളാറിന് തീപിടിക്കുന്നു; ഗണേഷ് കുമാർ vs ചാണ്ടി ഉമ്മൻ പോരാട്ടം കനക്കും

ഉമ്മൻ ചാണ്ടിയെ സോളാർ കേസിൽ കുരുക്കിയത് കെ ബി ഗണേഷ് കുമാറാണെന്ന ചാണ്ടി ഉമ്മന്റെ ആരോപണത്തിന് തീപിടിക്കുന്നു. പത്തനാപുരത്തു നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം എൽ എയുമായ ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം ഏറ്റവും ശക്തമായി ഉപയോഗിച്ച ആയുധമായിരുന്നു സോളാർ പീഡനക്കേസ്. കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താനായി കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്നും, കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും…

Read More

ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് വൈകും

  തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്‌ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ, ഉന്നത അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് വൈകും. ബന്ധുക്കളുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. ഡോക്ടേഴ്സിന്റേയും ജീവനക്കാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. രോഗിക്ക് പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.     ഒരാഴ്ചയ്ക്കുള്ളിലാകും ഉന്നതസമിതിയുടെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുക. അടിയനന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി ഡി എം ഒയോട് ആവശ്യപ്പെട്ടിരുന്നു. ഡി എം ഒ നേരിട്ട്…

Read More

L367, ശ്രീ ഗോകുലം മൂവീസ് – മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു; സംവിധാനം വിഷ്ണു മോഹൻ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം വിഷ്ണു മോഹൻ. വമ്പൻ കാൻവാസിൽ ഒരുങ്ങാൻ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ- ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. “മേപ്പടിയാൻ” എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.വിദേശത്ത് നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങളും സാങ്കേതിക…

Read More

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍ നേരം

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നീണ്ട ഒമ്പത് മണിക്കൂര്‍ നേരമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കസ്റ്റംസ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ വേഗം പൂര്‍ത്തിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും മണിക്കൂറുകളോളം നീളുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ചാനലുകളില്‍ കാണിക്കാന്‍ തുടങ്ങിയതോടെ കസ്റ്റംസ് ആസ്ഥാനത്തിന് മുന്നില്‍…

Read More

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം: വിര്‍ച്വല്‍ ക്യൂവില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് കെ ജയകുമാര്‍

ശബരിമലയിലെ ഭക്തജന തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സ്‌പോട്ട് ബുക്കിംഗ് അതാത് ദിവസങ്ങളിലെ സാഹചര്യങ്ങള്‍ നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വിര്‍ച്വല്‍ ക്യൂവില്‍ ഉള്‍പ്പെടുത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ആദ്യ ദിവസമുണ്ടായ തള്ളലിന് ശേഷം ഇപ്പോള്‍ എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്നാണ് കെ ജയകുമാര്‍ മാധ്യമങ്ങളോട് വിശദീകരിക്കുത്. ദിവസം 75000ല്‍ കൂടുതല്‍ ആളുകള്‍ വരുന്നില്ല. തിരക്ക് നോക്കിയിട്ട് തന്നെയാണ് ഇപ്പോള്‍ ഭക്തരും എത്തുന്നത്. സാഹചര്യങ്ങള്‍…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

  നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് അടക്കം പത്ത് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. കൂടാതെ കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. ഇത് രണ്ടാംതവണയാണ് വിചാരണ…

Read More

മരം മുറിക്കൽ: ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തി അന്വേഷണം ആരംഭിക്കും

  മരം മുറിക്കൽ കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് വയനാട്ടിൽ എത്തും. എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട്ടിൽ എത്തുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം മരംകൊള്ള നടന്ന മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽ സംഘം സന്ദർശിക്കും. പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരം മുറിച്ചുമാറ്റിയ സ്ഥലങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിക്കും. ഭൂവുടമകളായ ആദിവാസികൾ, കർഷകർ എന്നിവരിൽ നിന്ന് വിവരം തേടും. മരം മോഷണം പോയെന്ന് പരാതി നൽകിയവരെയും കാണും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊപ്പം തന്നെ…

Read More

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കര്‍ വീണ്ടും ഇ ഡി യുടെ കസ്റ്റഡിയില്‍

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കോടതി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ഒരു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു…

Read More