Headlines

ലക്ഷദ്വീപ് ബിത്ര ദ്വീപിൽ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നീക്കം; പ്രതിഷേധം

ലക്ഷദ്വീപിൽ കൂട്ട കുടിയൊഴിപ്പിക്കലിന് നീക്കം. ബിത്ര ദ്വീപിലെ ജനങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. ബിത്രയുടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് പ്രതിരോധ ഏജൻസികൾക്ക് കൈമാറാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് മുൻപ് സോഷ്യൽ ഇമ്പാക്ട് സ്റ്റഡി നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയിരുന്നു. 2 മാസത്തിനകം പഠനം പൂർത്തിയാക്കാനും നിർദേശമുണ്ട്‌. 91700 സ്‌ക്വർ മീറ്റർ സ്ഥലമാണ് ഏറ്റെടുക്കുക. ഇതോടെ ഇവിടെ നിന്ന് കുടിയിറക്കപ്പെടുക നാൽപ്പതോളം കുടുംബങ്ങളാണ്. ലക്ഷദ്വീപിലെ, 0.105 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ളതും…

Read More

കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻകേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളിൽ 26 ശതമാനം കേരളത്തിലാണ്. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്ഥാനത്ത് ഇത് 10 ശതമാനമാണ്. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ച് വരികയാണ് കൂടുതൽ ആക്ടീവ് കേസുകളുള്ള രാജ്യത്തെ 20 ജില്ലകൾ എടുത്താൽ 12 എണ്ണവും കേരളത്തിലാണ്. മരണനിരക്കിലും…

Read More

ഡോക്ടറുടെ ഒ പി സമയം കഴിഞ്ഞു; പുൽപ്പള്ളിയിൽ കുഴഞ്ഞുവീണ വീട്ടമ്മക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

വയനാട് പുൽപ്പള്ളിയിൽ കുഴഞ്ഞ് വീണ വീട്ടമ്മക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ ഡ്യൂട്ടി ഡോക്ടർക്ക് എതിരെയാണ് ആരോപണം. ഒ പി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതി. പുൽപ്പള്ളി കൃഷിഭവനിൽ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വീട്ടമ്മ. അതിനിടെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ തൊട്ടടുത്തുള്ള കമ്യൂണിറ്റി ഹെൽത്ത് സെന്റററിൽ എത്തിച്ചെങ്കിലും ഡ്യൂട്ടി ഡോകട്ർ ഒ പി സമയം കഴിഞ്ഞെന്ന് പറഞ്ഞ് വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടർക്കെതിരെ…

Read More

പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കും: മന്ത്രി വി. ശിവൻകുട്ടി

എല്ലാവരും സ്‌കൂളിലെത്തുന്നതോടെ പൊതു വിദ്യാഭ്യാസ രംഗത്ത് കേരളം നാളെ ചരിത്രം സൃഷ്ടിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 40 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തുമെന്നും ഞായറാഴ്ചകളിലും പഠിപ്പിക്കാൻ തയ്യാറാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 60 – 90 ശതമാനം വരെ പാഠഭാഗങ്ങൾ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഎസ്ഇ സ്‌കൂളുകളും പ്രവർത്തിക്കണമെന്നാണ് അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ മേഖലകളിൽ ലാഭനഷ്ടം നോക്കാതെ കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഒരിടവേളക്ക് ശേഷം സ്കൂളുകള്‍…

Read More

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:പ്രഭാത സായാഹ്ന സവാരിക്ക് ലോക്ക്ഡൗണില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെയും വൈകീട്ട് 7 മുതല്‍ 9 വരെയും സാമൂഹിക അകലം പാലിച്ച് നടക്കാം. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലി ചെയ്യാം.തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവ വിൽക്കുന്ന കടകളില്‍ വിവാഹക്ഷണത്ത് കാണിച്ചാല്‍ മാത്രം അനുമതി. ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ…

Read More

അർജന്റീന ഫൈനലിലെത്തിയാൽ ഒരു കിലോ ഏത്തപ്പഴം ഫ്രീ; ഫൈനൽ കാണാനെത്തുന്നവർക്ക് സൗജന്യ ബിരിയാണി

  പെരുമ്പാവൂർ ∙ അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയിൽ പലചരക്കു കടയ്ക്കു മുഴുവൻ നീലയും വെള്ളയും ചായമടിച്ച ശേഷം വി.കെ.സാബു പ്രഖ്യാപിച്ചു.‘ അർജന്റീന ഫൈനൽ കളിക്കുന്ന ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഒരു കിലോഗ്രാം ഏത്തപ്പഴം ഫ്രീ’. ഒക്കൽ കല്ലറയ്ക്കമാലിയിൽ 10 വർഷമായി പലചരക്കു നടത്തുകയാണ് വെട്ടിക്ക വി.കെ.സാബു(50). സുഹൃത്ത് ഡിൻസ് ഡേവിസും(43) ചേർന്നാണ് കടയുടെ മുൻ ഭാഗം അർജന്റീനയുടെ കൊടിയുടെ നിറം അടിച്ചത്. സാബുവിന്റെ മകൻ സാമുവൽ സാബുവും ഡിൻസിന്റെ മകൻ ഏബൽ ഡിൻസും കടുത്ത…

Read More

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ മാറ്റില്ല; സുപ്രിംകോടതിയെ അറിയിക്കും

  സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷയിൽ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രിംകോടതിയെ ഇന്ന് അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും. പരീക്ഷ നടത്തിപ്പിൽ കേരളം ഇന്ന് നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രിംകോടതിയിൽ. പരീക്ഷാഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തുപരീക്ഷ നടത്തും….

Read More

കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന്‌ സ്റ്റാര്‍ട്ടപ്‌ പുരസ്‌കാരം കേരളത്തിന്

സ്റ്റാർട്ടപ്പുകൾക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളിൽ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാർട്ടപ്‌ മിഷനിൽ ഇൻകുബേറ്റ്‌ ചെയ്ത നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ, ജെൻ റോബോട്ടിക്‌സ്‌ എന്നീ സ്റ്റാർട്ടപ്പുകൾക്കും ജാക്ക് ഫ്രൂട്ട് 365- എന്ന ഉൽപ്പന്നത്തിനുമാണ്‌ പുരസ്‌കാരം. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലാണ് വ്യവസായ പ്രോത്സാഹന ആഭ്യന്തര വ്യാപാരവകുപ്പ്‌ (ഡിപിഐഐടി) ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്‌. 12 മേഖലയിലായി 32 സ്ഥാപനം പുരസ്‌കാരത്തിന്‌ അർഹരായി. കള്ളുചെത്തുന്ന യന്ത്രം വികസിപ്പിച്ച കൊച്ചി നവ ഡിസൈൻ ആൻഡ് ഇന്നൊവേഷന്‌ കാർഷിക ഉൽപ്പാദക വിഭാഗത്തിലാണ്‌ പുരസ്‌കാരം‌….

Read More

ദിലീപന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ ലാബിൽ വെച്ച് നശിപ്പിച്ചു; ഫോറൻസിക് റിപ്പോർട്ട്

  അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടതായി ഫോറൻസിക് റിപ്പോർട്ട്. മുംബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഫോണുകൾ കൈമാറാൻ ജനുവരി 29നാണ് കോടതി ഉത്തരവിട്ടത്. മുംബൈക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ്…

Read More

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്ന് ആവശ്യം; സഭാ കവാടത്തില്‍ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

കുന്ദംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. എംഎല്‍എമാരായ സനീഷ് കുമാര്‍ തോമസ്, എ.കെ.എം അഷറഫ് എന്നിവരാണ് സഭയ്ക്കുളളില്‍ സത്യാഗ്രഹം തുടങ്ങിയത്. പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറ്റുകയാണ് സത്യാഗ്രഹത്തിന്റെ ലക്ഷ്യം. ലോക്കപ്പ് മര്‍ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന വിഷയത്തില്‍ കര്‍ശനമായ നടപടി ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയചര്‍ച്ചക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചത്. പൊലീസ് അതിക്രമത്തിന് എതിരെ…

Read More