കുടിശ്ശികയിൽ തീരുമാനമില്ല; സർക്കാർ ആശുപത്രികളിൽ നിന്ന് ഹൃദയശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ‌ വിതരണക്കാർ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഹൃദ്രോഗികൾ പ്രതിസന്ധിയിലേക്ക്. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ ഒരുങ്ങുകയാണ് വിതരണക്കാർ. 2024 ജൂലൈ ഒന്നു മുതൽ 159 കോടി രൂപ കുടിശ്ശിക ഉണ്ടെന്നാണ് വിതരണക്കാർ പറയുന്നത്. ഉപകരണങ്ങൾ തിരിച്ചെടുത്താൽ ഹൃദയ ചികിത്സ മുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ നടത്തിയ ചർച്ചയിലും കുടിശ്ശിക കാര്യം തീരുമാനമായില്ല. നാളെ മുതൽ ഉപകരണങ്ങൾ തിരിച്ചെടുക്കാനാണ് ഏജൻസികളുടെ തീരുമാനം. 15 കോടി അനുവദിക്കാമെന്ന തീരുമാനത്തോട് ഏജൻസികൾ സഹകരിച്ചില്ല. സെപ്റ്റംബർ ഒന്നു മുതൽ വിതരണം…

Read More

ബത്തേരി പൂതിക്കാട് കടുവ വളര്‍ത്താടിനെ കൊന്നു തിന്നു

ബത്തേരി പൂതിക്കാട് ചേരിക്കാപറമ്പില്‍ ആലിയുടെ മൂന്ന് വയസ്സുള്ള ആടിനെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ കടുവ കൊന്നത്. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കടുവ പിടികൂടികൊന്ന് കൂടിനുപുറത്തുകൊണ്ടുപോയാണ്് ഭക്ഷിച്ചത്. ആടിനെ മുക്കാല്‍ഭാഗവും ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ആടിന്റെ കരച്ചില്‍കേട്ടെങ്കിലും പേടികാരണം വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. തുടര്‍ന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് ആടിന്റെ ശരീരവശിഷ്ടങ്ങള്‍ കൂട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം മാറി സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കണ്ടെത്തയിത്. വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കടുവയാണ് ആടിനെ കൊന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത്…

Read More

‘സിങ്കം’ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്; പ്രതികൾക്കായി തെരച്ചിൽ

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു വെടിവെയ്പ്പുണ്ടായത്. അക്രമികൾ നാല് തവണ വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രോഹിത് ഷെട്ടിയുടെ വീടിന് മുൻപിൽ കനത്ത പൊലീസ് സുരക്ഷയേർപ്പെടുത്തി.ജൂഹുവിലുള്ള സംവിധായകന്റെ വീടിന് മുൻപിലാണ് വെടിവെയ്പ്പുണ്ടായത്. ബൈക്കിൽ എത്തിയ സംഘമാണ് വെടിവെച്ചത് എന്നാണ് നിഗമനം. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലം വളഞ്ഞിരിക്കുകയാണ്. സിറ്റി പൊലീസ്, ക്രൈംബ്രാഞ്ച്, ഫോറൻസിക് സംഘം തുടങ്ങിയവർ വെടിവെയ്പ്പ്…

Read More

എൽ ഡി എഫ് ചരിത്രവിജയം നേടുമെന്ന് മന്ത്രി ഇ പി ജയരാജൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി ജയിച്ചുവരും. നാടാകെ സർക്കാരിന്റെ നയങ്ങളെ പ്രശംസിക്കുകയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനകീയ വ്യക്തിത്വങ്ങളെയാണ് ഇടതുമുന്നണി സ്ഥാനാർഥികളാക്കിയിരിക്കുന്നത്. മഹാമാരിയുടെ കാലത്ത് ജനസേവനം നടത്തിയവരാണ്. ജനത്തിന് ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കി. നാട് വികസിച്ചു വരികയാണെന്നും ജയരാജൻ പറഞ്ഞു

Read More

യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി, ഇടതുപക്ഷം ഇവരുമായി ഒരു നീക്കുപോക്കും നടത്തുന്നില്ല’: എം വി ഗോവിന്ദൻ

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അവസാനിച്ചു. ശബരിമല അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സിപിഐഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. പത്മകുമാർ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ച ആയിട്ടില്ല. പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആർക്കും ഒരു സംരക്ഷണവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെനെതിരെ പരാതി നൽകാത്തത് കൊണ്ടാണ് ജയിലിൽ ആകാത്തത്. ഇത് ആദ്യത്തെ വിഷയം അല്ലല്ലോ….

Read More

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം: വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെൻഷൻ

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇന്നലെ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ടിൽ ​ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. പൊലീസ് പദവി ദുരുപയോ​ഗം ചെയ്തതായും ആഭ്യന്തര…

Read More

ഓപ്പറേഷൻ തൂഫാൻ: ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകൾ, അറസ്റ്റിലായത് 153 പേർ

  പൊലീസിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ തൂഫാൻ ദ നാർക്കോ ഹണ്ടിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 144 കേസുകൾ. 153 പേർ വിവിധ കേസുകളിൽ അറസ്റ്റിലായി. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ്, ഓയിൽ എന്നിവ കണ്ടെടുക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിയായ ശേഷമുള്ള ആദ്യ മലബാർ സന്ദർശനത്തിൽ തൂഫാൻ ദ നാർക്കോ ഹണ്ടിന് പിന്തുണ തേടി രമേശ്‌ ചെന്നിത്തല മതനേതാക്കളെ ഓരോരുത്തരെയായി കണ്ടു.     സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് തൂഫാൻ വാരിയർ ബാഡ്ജ് നൽകി….

Read More

കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ സമരം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍

  കാനഡയില്‍ വാക്‌സിനേഷന്‍ വിരുദ്ധരുടെ ഫ്രീഡം കോണ്‍വോയ് സമരം രൂക്ഷമാകുന്നു. സര്‍ക്കാരിന്റെ ഭീഷണികള്‍ സമരക്കാര്‍ക്ക് മുന്നില്‍ വിലപ്പോകുന്നില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫ്രീഡം കോണ്‍വോയ് സമരക്കാര്‍ പിരിഞ്ഞു പോകുന്നില്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ, പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലസ്ഥാന നഗരമായ ഒട്ടാവയുടെ പോലീസ് ചീഫ് രാജിവെച്ചു. ചൊവ്വാഴ്ച നടന്ന പോലീസ് ബോര്‍ഡ് മീറ്റിനു ശേഷമാണ് ഒട്ടാവ പോലീസ് ചീഫ് പീറ്റര്‍ സ്ലോലി രാജിവെച്ചത്. ബോര്‍ഡ് മീറ്റിംഗില്‍, സമരക്കാരെ…

Read More

ശൈത്യകാലത്ത് ഇനി ചര്‍മ്മത്തിന് വരള്‍ച്ചയില്ല

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഓരോ സീസണിലും നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇനി ആരോഗ്യം മാത്രമല്ല ചര്‍മ്മവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. തണുത്ത കാലാവസ്ഥയെ അതിന്റെ ആകര്‍ഷണീയതയ്ക്ക് ഞങ്ങള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുവോ, അത് വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. പൊട്ടുന്ന അസ്ഥികള്‍ മുതല്‍ വരണ്ടതും പുറംതൊലി ഉള്ളതുമായ ചര്‍മ്മം വരെ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട് എന്നാല്‍ എല്ലാത്തിനും ഒരു പരിഹാരമുണ്ട്. ചര്‍മ്മത്തിനുള്ള…

Read More

ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൊന്നാനിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇന്ന് അർദ്ധരാത്രി മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയില്‍ വെറും മൂന്ന് ദിവസം കൊണ്ട് 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ജില്ല ഭരണകൂടം വിലയിരുത്തുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നടത്തിയ സാമ്പിള്‍ സര്‍വേയില്‍ പോലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നതാണ്. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ക്ക് നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാല്‍, പത്രം, മീഡിയ, മെഡിക്കല്‍…

Read More