ശബരിമല വിമാനത്താവളത്തിന് പാര്‍ലമെന്ററി സമിതിയുടെ പച്ചക്കൊടി

ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാന്‍ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വിമാനത്താവളം തീര്‍ഥാടക ടൂറിസത്തിന് വളര്‍ച്ചയുണ്ടാക്കുമെന്ന് പാര്‍ലമെന്ററി സമിതി വിലയിരുത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്.ഐ.ഡി.സിയുമായും ചേര്‍ന്ന് പ്രധാന തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ശബരിമല വിമാനത്താവളത്തിന്റെ വിഷയം വ്യേമയാന മന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാര്‍ലമെന്ററിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി നിര്‍ദേശിച്ചു. വികസിത വിനോദ സഞ്ചാര സര്‍ക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാല്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേര്‍ന്ന് ശബരിമലയെയും ഈ സര്‍ക്യൂട്ടുമായി…

Read More

നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?, ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ; ഗ്യാസ് വില വർധനവിൽ സുരേഷ് ഗോപി

പാചകവാതക വില വര്‍ധനവിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സുരേഷ് ഗോപി വ്യക്തമായ മറുപടി നല്‍കിയില്ല. ഒറ്റയടിക്ക് സിലിണ്ടറിന്റെ വില വലിയ തോതില്‍ കൂട്ടിയത് ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താളം തെറ്റിക്കും. പ്രവര്‍ത്തനച്ചെലവ് കുത്തനെ…

Read More

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഒക്ടോബറില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം സംബന്ധിച്ച് അനിശ്ചിതത്വം നീങ്ങുന്നു. ആദ്യം പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണമാണ് ഒക്ടോബറില്‍ നടക്കുക. കൊറോണ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എന്‍.കെ അറോറയാണ് വിവരം അറിയിച്ചത്. എന്നിരുന്നാലും മുതിര്‍ന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയായതിനുശേഷമേ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയുള്ളൂ എന്ന് ഡോ.എന്‍.കെ അറോറ കൂട്ടിച്ചേര്‍ത്തു. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സൂചി രഹിത കൊറോണ വാക്സിനാണ് സൈകോവ്-ഡി. സൈഡസ് കാഡിലയുടേതാണ് വാക്സിന്‍. വാക്സിന് അടുത്തിടെയാണ്…

Read More

കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം ആസൂത്രിതം; കുഞ്ഞാലിക്കുട്ടി

  കണ്ണൂരിലെ മുസ്‍ലിം ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു….

Read More

കാസർഗോഡ് LDF വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ; ദൃശ്യങ്ങൾ പുറത്ത്

കാസർഗോഡ് മടക്കരയിൽ എൽഡിഎഫ് വിജയാഹ്ളാദ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ് മുസ്ലീം ലീഗ് പ്രവർത്തകർ. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെറുവത്തൂർ ഡിവിഷനിൽ എൽഡിഎഫിന്റെ കൊടി പിടിച്ചെടുക്കാൻ ലീഗ് പ്രവർത്തകർ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച LDF സ്ഥാനാർത്ഥിയുടെ വിജയാഹ്ലാദത്തിനിടെ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ച് പ്രകോപനമുണ്ടാക്കി. സംഭവത്തിൽ മുസ്ലിം ലീഗ് – സിപിഐഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുവത്തൂർ ഡിവിഷനിൽ വിജയിച്ച LDF സ്ഥാനാർത്ഥി സെറീന സലാമിൻ്റെ വിജയാഹ്ലാത്തിനിടെയാണ് ലീഗ് പ്രവർത്തകർ കൊടി പിടിച്ചെടുക്കാൻ ശ്രമിച്ചത്.

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ്; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ രണ്ടാം പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം രാഹുലിന്റെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. തുടർന്നാണ് ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ മാറ്റിയത്. കേസിൽ വിശദമായ റിപ്പോർട്ട് പോലീസ് കോടതിയിൽ ഹാജരാക്കും. ആദ്യം പരാതി ലഭിച്ച ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്….

Read More

വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി, വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാർ

സംസ്ഥാനത്തെ പൊതുവിദ്യാഭാസ വകുപ്പിന് കീഴിലെ വിവിധ ഓഫീസുകളിൽ വൻ അഴിമതിയും ക്രമക്കേടുമെന്ന് കണ്ടെത്തൽ. വിജിലൻസിന്റെ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലാണ് കണ്ടെത്തൽ. ഭിന്നശേഷി സംവരണ നിയമനങ്ങൾക്ക് കൈക്കൂലി വാങ്ങി, തസ്തിക നിലനിർത്താൻ അഡ്മിഷൻ ക്രമക്കേടും നടത്തി.വിരമിച്ച ഉദ്യോഗസ്ഥരാണ് ഇടനിലക്കാർ. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശത്തെ തുടർന്നാണ് ഇന്നലെ മിന്നൽ പരിശോധന നടത്തിയത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഏകദേശം 55 ഓഫീസുകളിൽ ആയിരുന്നു മിന്നൽ പരിശോധന നടന്നിരുന്നത്. അതിൽ ഡിഡിഇ ഓഫിസ് അടക്കം ഉൾപ്പെടും. ഭിന്നശേഷി സംവരണം പാലിക്കാതെ…

Read More

കണ്ണൂരിൽ കോൺഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

കണ്ണൂരിൽ കോൺഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം. എരഞ്ഞോളി മoത്തുംഭാഗത്ത പ്രിയദർശിനി ക്ലബ്ബ് അക്രമികൾ തകർത്തു.തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയെ തുടർന്ന് സിപിഐഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്നലെ അർദ്ധരാത്രിയിലാണ് ക്ലബ്ബ് തകർത്തത്. അകത്തുണ്ടായിരുന്ന കസേരകളും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം അക്രമികൾ നശിപ്പിച്ചു. ഗാന്ധി ചിത്രവും വലിച്ചെറിഞ്ഞ നിലയിലാണ്. വോട്ടെടുപ്പിൽ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൂടിയായിരുന്നു ക്ലബ്‌. തിരഞ്ഞെടുപ്പിൽ സിപിഐഎം ശക്തി കേന്ദ്രമായ മഠത്തുംഭാഗം വാർഡിൽ കോൺഗ്രസ് ജയിച്ചിരുന്നു. ഇതിലുള്ള വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ്‌ ആരോപണം….

Read More

പോക്സോ കേസ്: സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി സിഡബ്ല്യൂസി

പത്തനംതിട്ട : പോക്സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും സിഡബ്ല്യൂസി കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് മാറ്റിപ്പാര്‍‌പ്പിച്ചത്. അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്. അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും…

Read More