പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ നീക്കം; നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; യോഗം ഇന്ന്

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഡല്‍ഹിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഇന്ന് എത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പരിഹരിക്കുകയാണ് പ്രധാന അജണ്ട. കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. സെക്രട്ടറിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയാകും. പ്രധാന നേതാക്കള്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച പേരുകളിലും വിശദ ചര്‍ച്ചയുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് താക്കീത് ചെയ്യും….

Read More

തിരുത്തല്‍ നടപടി; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഐഎം

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാന്‍ സിപിഐഎം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം കുടിശ്ശികയായത്, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും പ്രക്ഷോഭം. തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് പ്രക്ഷോഭ പരിപാടികള്‍ നിശ്ചയിച്ചത്. പ്രക്ഷോഭത്തിന് മുന്നണിയുടെ പിന്തുണ വാങ്ങുന്നതിന് വേണ്ടിയാണ് നാളെ എല്‍ഡിഎഫ് യോഗം വിളിച്ചത്. സമരവേദി എവിടെയെന്നും യോഗം വിലയിരുത്തും. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഐഎം സംസ്ഥാന സമിതി യോഗം നാളെ ചേരും. അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായുള്ള…

Read More