Headlines

പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ നീക്കം; നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; യോഗം ഇന്ന്

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഡല്‍ഹിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഇന്ന് എത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പരിഹരിക്കുകയാണ് പ്രധാന അജണ്ട.

കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. സെക്രട്ടറിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയാകും. പ്രധാന നേതാക്കള്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച പേരുകളിലും വിശദ ചര്‍ച്ചയുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് താക്കീത് ചെയ്യും. സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്യും.

രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിക അര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് യോഗം. കെസി വേണുഗോപാലിന്റെ കേരളത്തിലെ അനാവശ്യ ഇടപെടലില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം അതൃപ്തി ഉണ്ട്. ഇതടക്കം നേതാക്കള്‍ ഡല്‍ഹിയിലെ കൂടിക്കാഴ്ചയില്‍ എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് വിവരം.