നിപ മരണം: കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 158 പേർ; രണ്ട് പേർക്ക് രോഗലക്ഷണം

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേർ. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. സാമ്പിൾ വിശദ പരിശോധനക്കായി അയക്കും. രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യ പ്രവർത്തകരോ അല്ലെന്നാണ് വിവരം. അതേസമയം നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയ്യാറായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കുട്ടിയുടെ നാടായ ചാത്തമംഗലം ചൂലുരിലും പരിസരത്തും മെഡിക്കൽ…

Read More

തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം മൂടിയിട്ട നിലയിൽ, രണ്ട് തൊഴിലാളികൾ ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് ആണ് മരിച്ചത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം രണ്ട് ഹോട്ടൽ തൊഴിലാളികൾ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. അതേസമയം, കൊലപ്പെടുത്തിയ ഹോട്ടൽ ഉടമയുടെ മൃതദ്ദേഹം മൂടിയിട്ട നിലയിൽ പൊലീസ് കണ്ടെത്തി. പ്രതികൾക്കായി തെരച്ചിൽ നടന്നുവരികയാണ്.

Read More

ലൈംഗികാരോപണ വിവാദം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തേക്കും; ആരോപണം ഉന്നയിച്ചവരില്‍ നിന്ന് വിവരശേഖരണം നടത്താന്‍ പൊലീസ് നീക്കം

ലൈംഗികാരോപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്തേക്കും. വിശദമായ പരിശോധനയ്ക്കായി ഡിജിപി നിര്‍ദേശം നല്‍കി. രാഹുല്‍ പിന്തുടര്‍ന്ന് നിരന്തരം ശല്യപ്പെടുത്തിയതായുള്ള പരാതികള്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് ഉണ്ടോ എന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. രാഹുലിനെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ച യുവനടി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയുണ്ടോ എന്നും അന്വേഷിക്കും. പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉള്‍പ്പെടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളില്‍ കേസെടുക്കാന്‍ പൊലീസ് സമാനമായ വെല്ലുവിളി നേരിട്ടിരുന്നു. ലൈംഗിക…

Read More

യാത്രാ വാഹനങ്ങള്‍ മുത്തങ്ങ വഴി ; ചരക്കു വാഹനങ്ങൾ കൂട്ട വഴി :നിയന്ത്രണം നാളെ മുതൽ

മുത്തങ്ങ വഴിയുള്ള അന്തര്‍ സംസ്ഥാന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ നാളെ മുതല്‍ യാത്രാ‍ വാഹനങ്ങള് ഈ വഴി മാത്രമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കുട്ട വഴി ചരക്കു വാഹനങ്ങളുടെ ഗതാഗതം മാത്രമേ അനുവദിക്കുകയുള്ളൂ.

Read More

പെട്രോൾ – ഡീസൽ വിൽപ്പന നിയന്ത്രണം കേന്ദ്രം നീക്കുന്നു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

  പെട്രോൾ – ഡീസൽ വിൽപ്പന നിയന്ത്രണം നീക്കാൻ കേന്ദ്ര സർക്കാർ. അടുത്തമാസം ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ ഡീസലായും വില്പന പരിമിതപ്പെടുത്തിയിരുന്നു.     പൊതുജനങ്ങൾക്കുള്ള ഇന്ധനവിതരണം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരുന്നത്. വ്യവസായ- വാണിജ്യ- സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോളും ഡീസലും…

Read More

‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി. വികസനമില്ലന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണ്. ഒ രാജഗോപാൽ ഒരു ചെങ്കൽക്കട്ടപോലും എടുത്ത് വച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ വികസനവിപ്ലവമുണ്ടായി. സാധാരണക്കാരൻ്റെ ശബ്‌ദം കേട്ടാൽ രാജീവ് ചന്ദ്രശേഖരന് മനസ്സിലാവില്ല. തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ…

Read More

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല; വിമർശനവുമായി കെ സി ജോസഫ്

  പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് രീതിയിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് എ വിഭാഗം നേതാവ് കെ സി ജോസഫ്. തെരഞ്ഞെടുപ്പിലുണ്ടായ ചില പ്രശ്‌നങ്ങൾ ഞങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. താരിഖ് അൻവറുമായും സംസാരിച്ചു കോൺഗ്രസിൽ ഗ്രൂപ്പുകൾ അപ്രസക്തമായിട്ടില്ല. കെ സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവ് സതീശനൊഴികെ എല്ലാവരും എന്തെങ്കിലും കൂട്ടായ്മയുടെ ഭാഗമാണ്. അതൊരു തെറ്റായി കാണേണ്ട കാര്യമില്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാർട്ടിയായതു കൊണ്ട് അവർ തമ്മിൽ സംവാദങ്ങളും ചർച്ചകളും കൂടിച്ചേരലുകളുമുണ്ടാകുമെന്നും കെ സി ജോസഫ് പറഞ്ഞു

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 47,638 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,638 കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 84,11,724 ആയി ഉയർന്നു.   670 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ കൊവിഡ് മരണം 1,24,985 ആയി. നിലവിൽ കൊവിഡ് മരണങ്ങളിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലിലുമാണ് ഇന്ത്യയേക്കാൾ കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ 5,20,773 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികൾ

  അയോധ്യായ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയിൽ പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് പ്രതികൾ. അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തൻ ടിന്നു യാദവിന്റെ പിന്തുണ തങ്ങൾക്കുണ്ടായിരുന്നെന്നും പ്രതികളുടെ മൊഴി. അയോധ്യക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ്, മധ്യപ്രദേശിലെ ബാഗലമുഖി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്.     കേസിലെ പ്രതി അനുകല്പ് മിശ്രയുടെ ബന്ധുക്കളെ അന്വേഷണസംഘം ചെയ്തു. സ്വർണ്ണ വ്യാപാരിയെയും…

Read More

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പ്രതികളുടെ പക്കല്‍ നിന്നും ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത സംഭവത്തിലും ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിലും ശിവശങ്കറിന്റെ പങ്കും അന്വേഷിക്കും. ഈന്തപ്പഴം വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ കേന്ദ്രങ്ങളില്‍ ഈന്തപ്പഴം…

Read More