മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

തമിഴ്നാടുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പറഞ്ഞു. “ജല തർക്കങ്ങളിൽ കോടതികളാണ് ശാശ്വത പരിഹാരമുണ്ടാക്കേണ്ടത്. അണക്കെട്ട് പഴയതാണ്, അതിനാല്‍ പുതിയ ഡാം വേണം”- ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു