പോക്സോ കേസ്: സ്വകാര്യ അനാഥാലയത്തില്‍ നിന്നും 24 കുട്ടികളെ മാറ്റി സിഡബ്ല്യൂസി

പത്തനംതിട്ട : പോക്സോ കേസിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സ്വകാര്യ അനാഥാലയത്തില്‍ നിന്നും സിഡബ്ല്യൂസി കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് മാറ്റിപ്പാര്‍‌പ്പിച്ചത്. അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്. അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും…

Read More

എസ് എസ് എൽ സി പരീക്ഷാ ഫലം; വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല പത്തനംതിട്ട, കുറവ് വയനാട് ജില്ല

എസ് എസ് എൽ സി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. റഗുലർ പരീക്ഷയിൽ 98.82 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ 0.71 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. എല്ലാ വിഷയത്തിലും 41906 പേർ എ പ്ലസ് കരസ്ഥമാക്കി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 4572 പേർ കൂടുതലാണ്. എസ് എസ് എൽ സി പ്രൈവറ്റ് വിഭാഗത്തിൽ 1170 പേരാണ് പരീക്ഷ എഴുതിയത്. 1356 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 76.61 ശതമാനമാണ് വിജയം….

Read More

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

കോട്ടയത്ത് ഇന്ന് നടക്കുന്ന എൻസിപി പരിപാടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യു. എൻ സി പി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗമാണ് ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുക. എൻ സി പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കുന്നത്. പാലാ സീറ്റിനെ ചൊല്ലിയാണ് എൻസിപി ഇടതുമുന്നണിയോട് ഇടഞ്ഞുനിൽക്കുന്നത്. ജോസ് കെ മാണി വിഭാഗം എൽഡിഎഫിലേക്ക് വന്നതോടെ തങ്ങളെ തഴയുകയാണെന്ന തോന്നൽ എൻസിപിക്കുണ്ട്. കൂടാതെ…

Read More

ഫിലമെന്റ് രഹിത കേരളം : എല്‍ഇഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണോദ്ഘാടനം വ്യാഴാഴ്ച്ച നടക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും. അയ്യന്തോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസില്‍ നടക്കുന്ന ജില്ലാതല വിതരണോദ്ഘാടനം തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ അധ്യക്ഷത വഹിക്കും. ഗുണമേന്മയുള്ളതും കമ്പോള വിലയേക്കാള്‍ കുറഞ്ഞ…

Read More

മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി അടിച്ചു; കേരളത്തിലും മൂന്നക്കത്തിലേക്ക്

  കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ തലക്ക് ചുറ്റിക കൊണ്ട് അടിക്കുന്ന പോലെയാണ് മോദി സർക്കാരിന്റെ എല്ലാവിധ സഹായത്തോടെ പെട്രോൾ കമ്പനികൾ എണ്ണവില ദിനം പ്രതി വർധിപ്പിക്കുന്നത്. ഈ മാസം പതിനഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 30 പൈസയും വർധിപ്പിച്ചു. ഇതോടെ മുംബൈയിൽ പെട്രോൾ വില സെഞ്ച്വറി കടന്നു നഗരത്തിൽ ചരിത്രത്തിൽ ആദ്യമായാണ് പെട്രോൾ വില നൂറ് കടക്കുന്നത്. ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ 100.19…

Read More

അപമര്യാദയായി പെരുമാറി: നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി

ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ യു എസ് ഓപണിൽ നിന്ന് പുറത്താക്കി. അപമര്യാദയായി പെരുമാറുകയും ലൈൻ അമ്പയറുടെ ദേഹത്തേക്ക് പന്ത് അടിച്ച് തെറിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി നാലാം റൗണ്ടിനിടെയാണ് സംഭവം. സർവ് നഷ്ടമായപ്പോൾ ക്ഷുഭിതനായ ദ്യോക്കോവിച്ച് അടിച്ചു തെറിപ്പിച്ച പന്ത് ലൈൻ റഫറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്കെതിരെ 5-6 എന്ന സ്‌കോറിൽ പിന്നിൽ നിൽക്കുകയായിരുന്നു താരം റഫറിമാർ കൂടിയാലോചിച്ചാണ് നടപടി സ്വീകരിച്ചത്. മനപ്പൂർവം ചെയ്തതല്ലെന്ന് ദ്യോക്കോവിച്ച് വ്യക്തമാക്കി. സംഭവത്തിൽ…

Read More

കേരള സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം; രജിസ്ട്രാറായി പങ്കെടുത്തത് കെ എസ് അനില്‍കുമാര്‍

കേരള സര്‍വകലാശാല വിസിയെ തള്ളി കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍. വിസി മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ രജിസ്ട്രാര്‍ എന്ന നിലയില്‍ പങ്കെടുപ്പിച്ചു. ഇടത് വിദ്യാര്‍ഥി യൂണിയന്‍ പരിപാടി വിസി മോഹനന്‍ കുന്നുമ്മല്‍ ബഹിഷ്‌കരിച്ചു. തിരുവനന്തപുരം വഴുതക്കാട് വുമണ്‍സ് കോളജില്‍ സംഘടിപ്പിച്ച കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനം ചടങ്ങിലാണ് ഡോ കെ എസ് അനില്‍കുമാറിനെ പങ്കെടുപ്പിച്ചത്. കേരള യൂണിവേഴ്‌സിറ്റിയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറേ സസ്‌പെന്‍ഡ്…

Read More

2023ലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പും അംഗത്വവിതരണവും സുതാര്യമല്ല; വീഴ്ചയുണ്ടെന്ന് കോടതി

2023ലെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പും അംഗത്വവിതരണവും സുതാര്യമല്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് മൂവാറ്റുപുഴ മുൻസിഫ് കോടതി. വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് മതിയായ പരിശോധന കൂടാതെ. പോളിങ്, ഫലപ്രഖ്യാപന തിയതി തുടങ്ങിയ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൽ ഇല്ല. ഫലം വന്നതിനുശേഷം തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ പ്രാഥമിക അംഗത്വ പട്ടിക മൂവാറ്റുപുഴ മുന്‍സിഫ് കോടതി റദ്ദാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസിലാണ് കോടതി നടപടി….

Read More

വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല; നിലപാട് കടുപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് ഒരു കാരണവുമില്ലാതെ കൊവിഡ് വാക്‌സിനെടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വാക്‌സിൻ എടുക്കാത്തവർക്ക് സൗജന്യ ചികിത്സയില്ലെന്നും യോഗത്തിൽ തീരുമാനമായി ഡിസംബർ 15ന് രണ്ടാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും പൊതുസമൂഹത്തിൽ ഇടപെടുന്നവർക്കും നിർദേശം ബാധകമാണ്. അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇളവ് നൽകും. ഇവർ ചികിത്സാ രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. വാക്‌സിനെടുക്കാത്ത അധ്യാപകർ ആഴ്ചയിൽ ഒരുതവണ സ്വന്തം…

Read More