കേരളത്തില്‍ അഞ്ചു ദിവസം കനത്ത മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

  തിരുവനന്തപുരം: ഇന്നു മുതല്‍ മെയ് 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സമയത്ത് മണിക്കൂറില്‍ 30 മുതല്‍ 50 വരെ കിലോമിറ്റീര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.മന്നാര്‍ ഉള്‍ക്കടലിനും ശ്രീലങ്കന്‍ തീരത്തിനും മുകളില്‍ ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഉത്തര കര്‍ണാടക മുതല്‍ ദക്ഷിണ കര്‍ണാടക, തമിഴ്നാട് വഴി മന്നാര്‍ ഉള്‍ക്കടല്‍ വരെ ന്യൂനമര്‍ദ പാത്തിയും (ട്രഫ്) സജീവമാണ്. ഈ ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത…

Read More

അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ക്കും നാളെ മുതല്‍ അനുമതി നല്‍കി ദുബായ് ഹെല്‍ത്ത് അതോരിറ്റി

ദുബായ് : അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടത്താന്‍ ദുബായിലെ ആശുപത്രികള്‍ക്ക് ഹെല്‍ത്ത് അതോരിറ്റി അനുമതി നല്‍കി. കൊവിഡ് സാഹചര്യത്തില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആരോഹ്യ സംവിധാനങ്ങളെ തയ്യാറാക്കുന്നതിന്റെയും ഭാഗമായി അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകള്‍ക്ക് അധികൃതര്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്‍ച ഹെല്‍ത്ത് അതോരിറ്റി പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മാര്‍ച്ച് 21 മുതല്‍ ആശുപത്രികള്‍ക്കും വണ്‍ ഡേ സര്‍ജറി സെന്ററുകള്‍ക്കും അത്യാവശ്യമല്ലാത്ത ശസ്‍ത്രക്രിയകളും ചെയ്യാം. അതേസമയം ആശുപത്രികളുടെ കിടക്കകളുടെ എണ്ണത്തില്‍ അതോരിറ്റി നല്‍കുന്ന മാനദണ്ഡം പാലിച്ചിരിക്കണമെന്ന…

Read More

തിരുനെല്ലിയിൽ  പട്ടാപകൽ കടുവ ആടിനെ കടിച്ചു കൊന്നു; മനുഷ്യർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൽപ്പറ്റ:  തിരുനെല്ലിയിൽ  പട്ടാപകൽ കടുവ ആടിനെ കടിച്ചു കൊന്നു. തലനാരിഴക്കാണ് മനുഷ്യർ  രക്ഷപ്പെട്ടത്.   അപ്പ പാറ ചേകാടി ജാനകിയുടെ ഗർഭിണിയായ ആടിനെയാണ് കടുവ കടിച്ചു കൊന്നത്. ഞായറാഴ്ച്ച മൂന്ന് മണിയോടെ വീട് പരിസരത്ത് നിന്ന് കുറച്ച് മാറി ആടിനെ മേയ്ക്കുന്നതിനിടയിലാണ് ആടിനെ കടുവ കടിച്ചു കൊന്നത്.  .ആൾക്കാരുടെ മുന്നിൽ വെച്ചാണ് കടുവ ആടിനെ ആക്രമിച്ചു കൊന്നത്. തൊട്ടടുത്ത് കാലികളെ തീറ്റിക്കുന്നവരും ഉണ്ടായിരുന്നു. ഇതുമായി  ബന്ധപ്പെട്ട് അർഹമായ നഷടപരിഹാരം വനം വകുപ്പ് നൽകുമെന്ന് തോൽപെട്ടി വൈൽഡ് ലൈഫ് ഡെപ്യൂട്ടി…

Read More

കൃത്യമായ മാർഗനിർദേശം പാലിച്ചാൽ കൊവിഡ് അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാകുമെന്ന് കേന്ദ്രം

രാജ്യം കൊവിഡ് വ്യാപനത്തിന്റെ മൂർധന്യാവസ്ഥ പിന്നിട്ടതായി കേന്ദ്ര വിദഗ്ധ സമിതി. പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് നിയന്ത്രണം കർശനമാക്കിയാൽ ഫെബ്രുവരിയോടെ കൊവിഡ് നിയന്ത്രണവിധേയമാക്കാമെന്ന് വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. ഉത്സവകാലവും ശൈത്യകാലവും രോഗവ്യാപനം വർധിപ്പിക്കാൻ ഇടായാക്കും. സുരക്ഷാ മുൻകരുതലുകളിൽ ഇളവ് നൽകുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. 2021 ഫെബ്രുവരിയോടെ രാജ്യത്ത് ഒരു കോടിയിലേറെ കൊവിഡ് കേസുകൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ 75 ലക്ഷത്തോളം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1.14 ലക്ഷം പേർ രോഗബാധിതരായി മരിച്ചു. കേരളത്തിൽ…

Read More

വയനാട്ടിൽ ആരോഗ്യ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ സ്‌ക്വാഡ് നിലവിൽ വരും; കളക്ടർ

ജില്ലയില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, ലബോറട്ടറികള്‍, സ്‌കാനിംഗ് സെന്ററുകള്‍ എന്നീ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ച ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ക്വാളിറ്റി കണ്‍ട്രോള്‍ സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഡോ. റഷീദ് (ഗൈനക്കോളജിസ്റ്റ് ജി.എച്ച് മാനന്തവാടി) ടീം ലീഡറും ഡോ. ശ്രീലേഖ (ജി.എച്ച് മാനന്തവാടി), ഡോ. സയിദ് (മെഡിക്കല്‍ ഓഫീസര്‍, വെള്ളമുണ്ട), ജോജിന്‍ ജോര്‍ജ്ജ് (ജില്ലാ ക്വാളിറ്റി…

Read More

നേപ്പാൾ സംഘർഷം; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും

നേപ്പാൾ കലാപത്തിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും. ഉത്തർപ്രദേശ് ഗാസിയാബാദിൽ നിന്നുള്ള രാജേഷ് ഗോളയാണ് കൊല്ലപ്പെട്ടത്. അക്രമികൾ തീവെച്ച കാഠ്മണ്ഡുവിലെ ഹയാത്ത് ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വഴുതി വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു. നേപ്പാൾ സൈന്യം ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ആൾക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടതോടെ പടിക്കെട്ടുകൾ പുകകൊണ്ട് നിറയുകയും ഭർത്താവ് രാംവീർ സിംഗ് ഗോള ഹോട്ടൽ മുറിയുടെ ഒരു ജനൽ ചില്ല് തകർത്തുകൊണ്ട് മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയുമാണ്…

Read More

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു.   കൊവിഡ് ബാധ സ്ഥിരീകരിച്ചില്ലെങ്കിലും കൊവിഡ് നിബന്ധനകൾ പാലിച്ചാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. തെർമൽ സ്ക്രീനിങ് നടത്തിയിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ എന്നിവയും നിർബ്ബന്ധമാക്കിയിട്ടുണ്ട്. പ്രീപ്രൈമറി ക്ലാസ്സുകളും ഉടൻ ആരംഭിക്കും.

Read More

‘ആരെയാ നീ പേടിപ്പിക്കുന്നേ‌? എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്

ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.കുറ്റസമ്മതം നടത്താൻ ആണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇനി ഒന്നും സറണ്ടർ…

Read More

പ്രഭാത വാർത്തകൾ

  ◼️നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. സിബിഐ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്നു ചിത്ര. കോടികളുടെ ക്രമക്കേടുകളാണ് ചിത്രയ്ക്കെതിരേ സിബിഐ ഉന്നയിക്കുന്നത്. ◼️മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം കബറടക്കി. പാണക്കാട്…

Read More

വയനാട് ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.24

  വയനാട് ജില്ലയില്‍ ഇന്ന് (31.12.21) 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.24 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135514 ആയി. 134003 പേര്‍ രോഗമുക്തരായി. നിലവില്‍ 693 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 641 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More