Headlines

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി

  ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1-നു ശേഷം പ്രഖ്യാപിക്കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‍റിയാലും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ പങ്കെടുത്തത്. മെയ് നാലിന് നടക്കാനിരിക്കുന്ന സിബിഎസ്ഇ 10, 12 പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ,…

Read More

മെഡിക്കൽ പി ജി യിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

മേപ്പാടി : കേരള ആരോഗ്യ സർവകലാശാല 2025 നവംബറിൽ നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ ഒരു ഡിസ്റ്റിംഗ്ഷനും അഞ്ച് ഫസ്റ്റ് ക്ലാസ്സുമടക്കം നൂറു ശതമാനം വിജയം കൈവരിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒട്ടോ റൈനോ ലാറിംഗോളജി (ഇ.എൻ.ടി), ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലാണ് ഈ മികച്ച നേട്ടം. കോളേജിൽ നിലനിൽക്കുന്ന ഉയർന്ന അക്കാദമിക് മാനദണ്ഡങ്ങളും…

Read More

തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ നിന്നും ബൾഗേറിയൻ പൗരൻ ജയിൽ ചാടി

തമിഴ്‌നാട് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ബൾഗേറിയൻ പൗരൻ ജയിൽ ചാടി. 2019ൽ കള്ളപ്പണക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഇല്യാൻ മർക്കോവ് ആണ് ജയിൽ ചാടിയത്. നൂറിലധികം വിദേശതടവുകാരുള്ള ജയിലിലെ സ്‌പെഷ്യൽ ക്യാമ്പിൽ നിന്നാണ് മർക്കോവ് രക്ഷപ്പെട്ടത്. സ്‌പെഷ്യൽ ക്യാമ്പിൽ നിന്നും ഇയാളെ കാണാതായതിന് പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജയിലിലെ പ്രത്യേക സുരക്ഷ സംവിധാനങ്ങളെല്ലാം ഭേദിച്ചാണ് തടവുചാട്ടം. 2019ൽ ഇതേ ജയിലിൽ നിന്ന് നൈജീരിയൻ തടവുകാരനും രക്ഷപ്പെട്ടിരുന്നു.

Read More

വിമത പ്രവർത്തനം വയനാട്ടിൽ കോൺഗ്രസ്സിൽ നിന്ന് 12 പേരെ പുറത്താക്കി

കൽപ്പറ്റ:വയനാട് ജില്ലാ കോൺഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി 12 പേരെ പുറത്താക്കി. ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ഭാരവാഹികളും, പ്രവര്‍ത്തകരുമാണ് പുറത്താക്കിയവർ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഇവരെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ടി. നാസര്‍, വൈത്തിരി ലേഖ രാജീവന്‍, മാനന്തവാടി ബേബി കൂവയില്‍, അമ്പലവയല്‍ ഷിഹാബ് കച്ചാസ്, കല്‍പ്പറ്റ ജോമറ്റ് പുല്‍പ്പള്ളി കുഞ്ഞിമോന്‍ പുല്‍പ്പള്ളി ഇ.എഫ് ജോണി, കോട്ടത്തറ കുഞ്ഞാമ്മന്‍, കോട്ടത്തറ ഷാജു ബെര്‍ളി, മാനന്തവാടി…

Read More

സംസ്ഥാനത്ത് ഇന്ന് 45,449 പേർക്ക് കൊവിഡ്, 38 മരണം; 27,961 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍…

Read More

അന്ധവിശ്വാസം തടയാന്‍ നിയമനിര്‍മ്മാണം വേണം – ബാലാവകാശസംരക്ഷണ കമ്മീഷൻ

  സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇതിനായി നേരത്തെ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്ടീസസ്, സോഴ്‌സറി, ബ്ലാക്ക് മാജിക് ബില്‍ 2019 ന്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ നിയമനിര്‍മാണം നടത്താവുന്നതാണെന്ന് കമ്മീഷന്‍ അംഗങ്ങളായ കെ. നസീര്‍ ചാലിയം, ബബിത ബല്‍രാജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവായി. ആഭ്യന്തരം, സാമൂഹികനീതി വകുപ്പ് സെക്രട്ടറിമാര്‍ ഇതിനുള്ള…

Read More

നൂറ് സീറ്റ് വരെ നേടി എൽ ഡി എഫ് അധികാരത്തിലെത്തുമെന്ന് കെ കെ ശൈലജ

  നൂറ് സീറ്റ് വരെ നേടി എൽ ഡി എഫ് തുടർ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശബരിമല ആയുധമാക്കിയതാണ് യുഡിഎഫിന് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം. എല്ലാക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല കൊവിഡ് കാലത്തെ പ്രവർത്തനം സർക്കാരിന് നേട്ടമാകും. താൻ മാറിയതു കൊണ്ട് കൂത്തുപറമ്പിൽ കെ പി മോഹനൻ തോൽക്കുമെന്ന പ്രചാരണം തെറ്റാണെന്നും കെ കെ ശൈലജ പറഞ്ഞു.

Read More

സെഞ്ച്വറിയുമായി പന്തിന്റെ ഒറ്റയാൾ പോരാട്ടം; ദക്ഷിണാഫ്രിക്കക്ക് 212 റൺസ് വിജയലക്ഷ്യം

  ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 198 റൺസിന് പുറത്തായി. ഒന്നാമിന്നിംഗ്‌സിലെ 13 റൺസ് ലീഡ് സഹിതം 212 റൺസ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിൽ ഇന്ത്യ വെച്ചത്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 139 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം പന്ത് 100 റൺസുമായി പുറത്താകാതെ നിന്നു ഇന്ത്യൻ ഇന്നിംഗ്‌സിലെ 198 റൺസിൽ 100ഉം പന്തിന്റെ സംഭാവനയായിരുന്നു. ബാക്കി 10 പേരും കൂടി വെറും…

Read More

സ്വപ്‌നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം; വീണ്ടും ചോദ്യം ചെയ്യും

സ്വപ്‌നയുടെയും സരിത്തിന്റെയും ഉൾപ്പെടെ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വാട്‌സാപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി എൻഐഎ പരിശോധിക്കുന്നു. പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻ ഐ എ സംഘം വീണ്ടെടുത്തു. 2000 ജിബിയോളം വരുന്ന ഡിജിറ്റൽ തെളിവുകൾ എൻഐഎ പരിശോധിച്ചു പ്രതികൾ നൽകിയ മൊഴികളും തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യം അന്വേഷണ സംഘം കണ്ടെത്തി. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസ് അന്വേഷണത്തിലും കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇത്…

Read More

ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍; ഭരണി മഹോത്സവം മാര്‍ച്ച് 22ന്

ഭക്തിസാന്ദ്രമായി കൊടുങ്ങല്ലൂര്‍. മാര്‍ച്ച് 22-ന് (ഞായറാഴ്ച) കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടക്കും. അതിന് മുന്‍ദിവസമായ മാര്‍ച്ച് 21-ന് പ്രശസ്തമായ അശ്വതി കാവ് തീണ്ടല്‍ നടക്കും. ‘അമ്മേ ശരണം ദേവീശരണം’ വിളികളുടെ പാരമ്യതയില്‍ ഭക്തര്‍ അലിയും.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്ന ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കുന്ന പ്രശസ്തമായ ഉത്സവമാണ് കൊടുങ്ങല്ലൂര്‍ ഭരണി. കുംഭമാസത്തിലെ ഭരണി നാളില്‍ ആരംഭിക്കുന്ന ഈ ആഘോഷം മീനമാസത്തിലെ ഭരണി നാളിലാണ് സമാപിക്കുന്നത്. കേരളത്തിലെ ഏറ്റവും പുരാതനവും ജനകീയവുമായ ഉത്സവങ്ങളില്‍…

Read More