പോർവിളിച്ച് ഇരുപക്ഷം; കണ്ണൂർ DCC ഓഫീസിന് മുന്നിൽ എസ്എഫ്ഐ സംഘർഷം, പ്രവർത്തകർക്ക് പരുക്ക്

ചികിത്സാപ്പിഴവിനെതിരായ KSU പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം നടത്തി. ഇരുവിഭാഗങ്ങളും തമ്മിൽ പോർവിളിയുണ്ടായി. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ പൊലീസ് ഇരു പ്രവർത്തകർക്ക് നേരെയും ലാത്തി വീശി. അരമണിക്കൂറോളം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.മന്ത്രിയെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ മാർച്ച് ഡിസിസി ഓഫീസിലേക്ക് എത്തവേ പൊലീസ് പ്രവർത്തകരെ തടയുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. വടി…

Read More

തിരൂരില്‍ രണ്ടരവയസുകാരന്‍ കാറിടിച്ച് മരിച്ചു

തിരൂര്‍: ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ പിതാവിന്റെ കണ്‍മുന്നില്‍ കാറിടിച്ച് മരിച്ചു. വെട്ടിക്കാട്ട് അലിബാവയുടെയും നസീറയുടെയും മകന്‍ മുഫസിലാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ എട്ടരയോടെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. പിതാവിനൊപ്പം നില്‍ക്കുകയായിരുന്ന കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. ഉടന്‍തന്നെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് മുസ്തകിം, മുഹമ്മദ് മുസ്സദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.

Read More

അണ്‍ലോക്കിലേക്ക് കേരളം: ഇനി മുതൽ പ്രാദേശിക ലോക്ക് ഡൗൺ; പൊതുഗതാഗതം മിതമായി അനുവദിക്കും

സംസ്ഥാനം അൺലോക്കിലേക്ക് നീങ്ങുന്നു. മെയ് 8ന് ആരംഭിച്ച ലോക്ക് ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തിൽ സംസ്ഥാനത്ത് വളരെ ശക്തമായി. ജൂൺ തുടക്കത്തിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എങ്കിലും ലോക്ക് ഡൗൺ പിൻവലിക്കാൻ പര്യാപ്തമായ തോതിലെത്തിയിരുന്നില്ല. ഇപ്പോൾ ആശ്വാസകരമായ സ്ഥിതി കൈവരിച്ചതുകൊണ്ടാണ് പൂർണമായിട്ടല്ലെങ്കിലും കൂടുതൽ ഇളവുകൾ അനുവദിച്ച് ലോക്ക് ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചത് മെയ് 6ന് 42,000ന് മുകളിലാണ്…

Read More

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴുവിലം മുടപുരം ശിവകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ദമ്പതികളെയും മക്കളെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വട്ടവിള വിളയിൽ വീട്ടിൽ സുബി(51), ഭാര്യ ദീപ(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് അവശയായ നിലയിൽ ഇവരുടെ നായയെയും കണ്ടെത്തി. ഇന്നലെ രാത്രിയായിട്ടും ഇവരുടെ വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് സമീപവാസികൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹങ്ങൾ ലഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതായുള്ള…

Read More

ആലപ്പുഴയിലെ 19കാരിയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ

ആലപ്പുഴ വള്ളികുന്നത്ത് 19കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ ലക്ഷ്മി ഭവനത്തിൽ ഉത്തമൻ, ഭാര്യ സുലോചന എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു മാസത്തിന് ശേഷം വിഷ്ണു ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭർതൃമാതാപിതാക്കൾ സുചിത്രയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നത്.

Read More

82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും….

Read More