സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്. വനിതാ അത്‌ലറ്റിനെ പ്രായത്തട്ടിപ്പ് നടത്തി മത്സരിപ്പിക്കുകയായിരുന്നു.അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ച് മെഡൽ നേടിയത് 21 വയസുള്ള അത്‌ലറ്റ് ആണെന്നാണ് പരാതി. കോഴിക്കോട് പുല്ലൂരാംപാറ എച്ച് എസ് സ്കൂളിനെതിരെയാണ് പരാതി.
വ്യജ രേഖ സമർപ്പിച്ച് ഉത്തർപ്രദേശുകാരിയെ മത്സരിപ്പിക്കുകയായിരുന്നു. 100, 200 മീറ്ററിൽ വെള്ളി മെഡലാണ് താരം സ്വന്തമാക്കിയത്. എന്നാൽ ഇവരെ അയോഗ്യയാക്കി തങ്ങൾക്ക് മെഡൽ നൽകണമെന്നാണ് മത്സരത്തിൽ നാലാം സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തവരുടെ ആവശ്യം. അത്‌ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സൈറ്റിൽ ഈ കുട്ടിയുടെ പേര് നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരുടെ ഡെയ്റ്റ് ഓഫ് ബർത്ത് ആയി രേഖപ്പെടുത്തിയിരിക്കുന്നത് 2004 ആണെന്നും ഇതിൽപ്രകാരം ഇവരുടെ യഥാർത്ഥ പ്രായം 21 ആണെന്നുമാണ് തൃശ്ശൂർ ആളൂർ RMHSS ലെ വിദ്യാർഥി നൽകിയ പരാതിയിൽ പറയുന്നത്.






