വിഷുവിന് റേഷൻ മുടങ്ങും! മതിയായ സ്റ്റോക്കില്ല; കോഴിക്കോട് 210 റേഷൻ കടകളിൽ വൻ പ്രതിസന്ധി

സംസ്ഥാനത്ത് വിഷുവിന് റേഷൻ മുടങ്ങും. വിഷു പ്രമാണിച്ച് പല കടകളിലും മതിയായ സ്റ്റോക്കില്ല. ഏപ്രിൽ മാസത്തെ റേഷനും ലഭിച്ചില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. കോഴിക്കോട് താലൂക്കിൽ മാത്രം 210 റേഷൻകടകളിൽ വൻ പ്രതിസന്ധി. സ്തംഭനാവസ്ഥ ഒഴിവാക്കണമെന്ന് വ്യാപരികളുടെ സംഘടന അറിയിച്ചു. ഗോഡൗണുകളിൽനിന്ന് ഭക്ഷ്യധാന്യവിതരണം വളരെ വേഗം പുനരാരംഭിച്ചില്ലെങ്കിൽ റേഷൻകടകൾ അടച്ചിടേണ്ട അവസ്ഥയിലേക്ക് കടക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെട്ടു. ഏപ്രിൽ മുതൽ രണ്ടുമാസത്തെ റേഷൻ ഒന്നിച്ച് വിതരണം ചെയ്യണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് കടകൾ പെട്ടെന്ന് കാലിയാവുകയാണ്. വിഷുവിന് മുമ്പ് എല്ലായിടത്തും…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് മാത്രം സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്. 2014-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതു മുതല്‍…

Read More

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ നിര്‍ണായക കൂടിക്കാഴ്ച; മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണാന്‍ കെ സുധാകരന്‍

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്താന്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. ഈ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. (K Sudhakaran to meet Mallikarjun Kharge) തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ തെറ്റില്ലെന്ന് കെ സുധാകരന്‍ എംപി ഇന്ന് പ്രതികരിച്ചിരുന്നു. ചര്‍ച്ചകള്‍ നടന്നാല്‍ അല്ലെ തീരുമാനങ്ങള്‍ വരികയുള്ളൂ. ഫലം വരുന്നതിനു മുന്‍പുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയ്ക്ക് ക്ഷീണം ആവില്ല. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്…

Read More

ആവേശപോരിനൊടുവിൽ ഓസീസ് 14 റൺസ് അകലെ വീണു; ഇന്ത്യക്ക് ആശ്വാസ ജയം

ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് ജയം. അവസാന നിമിഷം വരെ നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ 14 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ആശ്വാസ ജയം സ്വന്തമാക്കി ഇന്ത്യ ഉയർത്തിയ 302 റൺസ് എന്ന വിജയലക്ഷ്യത്തിലേക്കുള്ള ഓസീസ് പ്രയാണം തുടക്കത്തിലെ ശുഭകരമായിരുന്നില്ല. 158 റൺസ് എടുക്കുന്നതിനിടെ അവർക്ക് 5 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് കളി മാറി. അലക്‌സ് കാറെയും മാക്‌സ് വെല്ലും, അഗറുമെല്ലാം ക്രീസിൽ ആളിക്കത്തിയപ്പോൾ ഇന്ത്യ പരാജയം മണത്തു. എന്നാൽ…

Read More

‘നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാറിനെ ശപിച്ച സിപിഐഎം അദ്ദേഹത്തിന്റെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം’; വിഡി സതീശന്‍

കെഎം മാണി ഫൗണ്ടേഷന് ഭൂമി അനുവദിക്കാന്‍ കാരണക്കാര്‍ ആയതില്‍ സന്തോഷമെന്ന് വി.ഡി.സതീശന്റെ പരിഹാസം. കേരള കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഇപ്പോഴും ഇടതു മുന്നണിയിലാണ് കേരള കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ട്. പത്ത് കൊല്ലമായിട്ട് കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ കൊടുത്തു. തീര്‍ച്ചയായിട്ടും അതില്‍ വളരെ സന്തോഷമുണ്ട്. അത് ഇവര്‍ തന്നെ ചെയ്യണം….

Read More

മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്; കെ റെയിൽ, ശബരിമല വിമാനത്താവളം എന്നിവ ചർച്ചയാകും

  മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിക്ക് പാർലമെന്റ് ഓഫീസിൽ വെച്ചാണ് ചർച്ച. കെ റെയിലിനോട് കൂടുതൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ശബരിമല വിമാനത്താവളം, ദേശീയപാതാ വികസനം അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും കെ റെയിലിനെതിരെ സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കുമ്പോഴാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. കെ റെയിലിന് അനുമതി തേടി കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു. നിലവിൽ ഡിപിആറിനും സർവേക്കുമാണ്…

Read More

ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, സർവകലാശാല പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ കേരളത്തിലാണ് കനത്ത മഴ ലഭിക്കുക. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. അതേസമയം റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്….

Read More

മന്നം ജയന്തി അവധികളുടെ പട്ടികയിൽ; സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് എൻഎസ്എസ്

സർക്കാരിനെ വീണ്ടും അഭിനന്ദിച്ച് എൻഎസ്എസ്. മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നതിനാണ് അഭിനന്ദനം. 2014ൽ മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല. നിരവധി തവണ സർക്കാരിനോട് ഈ ആവശ്യം എൻഎസ്എസ് ഉന്നയിച്ചിരുന്നു. ഇപ്പോൾ സർക്കാരും എൻഎസ്എസ്സും തമ്മിൽ കൂടുതൽ അടുത്തതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് 2026 ലെ പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചത്. നെഗോഷ്യബ്ൾ…

Read More

സ്വർണപ്പാളി വിവാദം നിയമസസഭയിൽ ആളിക്കത്തിച്ച് പ്രതിപക്ഷം; സഭ നിർത്തിവെച്ചു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്. ശബരിമലയിൽ കിലോ കണക്കിന് സ്വർണം സർക്കാർ അപഹരിച്ചിരിക്കുകയാണ്. ഈ വിഷയം തങ്ങൾക്ക് സഭയിൽ ഉന്നയിക്കാൻ അവസരം നൽകുന്നില്ലെന്നും ദേവസ്വം ബോർഡ് മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിന് മുൻകൂട്ടി അനുമതി തേടുകപോലും ചെയ്യാതെയാണ് സഭയിൽ പ്രതിപക്ഷം ബഹളം വച്ചത്. പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി…

Read More

ശിവഗംഗ കസ്റ്റഡി മരണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് അതിരൂക്ഷവിമര്‍ശനമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം. കേസ് സിബിഐക്ക് കൈമാറിയതായും അന്വേഷണത്തോട് പൂര്‍ണമായി സര്‍ഹകരിക്കുമെന്നും എം കെ സ്റ്റാലിന്‍ തന്നെ വ്യക്തമാക്കി. മരിച്ച അജിത് കുമാറിന്റെ വീട്ടുകാരോട്…

Read More