യുക്രൈൻ സൈനിക താവളത്തിലേക്ക് റഷ്യൻ ആക്രമണം; 70 സൈനികർ കൊല്ലപ്പെട്ടു

  യുക്രൈന്റെ സൈനിക താവളത്തിന് നേർക്ക് റഷ്യൻ സേന നടത്തിയ പീരങ്കി ആക്രമണത്തിൽ 70ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കീവിനും ഖാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. സൈനിക താവളം നിലനിൽക്കുന്ന നാലുനില കെട്ടിടം പൂർണമായും തകർന്നു തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ നടത്തുന്ന ചിത്രം യുക്രൈൻ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റുമുട്ടലിൽ റഷ്യൻ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ 352 സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് യുക്രൈൻ…

Read More

ബിജെപി പ്രാദേശിക നേതൃത്വത്തിന് മണ്ണ് മാഫിയയുമായി ബന്ധമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യാക്കുറിപ്പില്‍; ആരോപണം പൂര്‍ണമായി തള്ളി ബിജെപി

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി. എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമാണ്. താന്‍ ഈ പ്രവര്‍ത്തകന്റെ പേര് ആദ്യമായാണ് കേള്‍ക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ആനന്ദിന്റെ ആത്മഹത്യയ്ക്കുള്ള കാരണം ഉള്‍പ്പെടെ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ നേതൃത്വം വിശദമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രാദേശിക നേതൃത്വത്തിന്…

Read More

ട്രംപിന്റെ യുക്രൈന്‍ സമാധാന പദ്ധതി: റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് മാപ്പ് കൊടുക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ മാറ്റം നിര്‍ദേശിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

അമേരിക്ക മുന്നോട്ടുവച്ച 28 ഇന യുക്രൈന്‍ സമാധാനപദ്ധതിയില്‍ മാറ്റം നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. നിര്‍ദ്ദേശങ്ങളുടെ എണ്ണം ചുരുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും അറിയിച്ചു. പദ്ധതിയിലെ മാറ്റങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്യുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി. സമാധാന പദ്ധതി 19 നിര്‍ദ്ദേശങ്ങളായി ചുരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ ഡോണ്‍ബാസിലെ നഗരങ്ങള്‍ വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയും യുക്രെയ്ന്റെ നാറ്റോ അംഗത്വത്തെ വിലക്കുന്ന വ്യവസ്ഥയും ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രെയ്ന്‍ സൈന്യത്തെ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് മാപ്പുനല്‍കണമെന്ന…

Read More

തിരുവനന്തപുരം പാലോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ ​​​​​​​

തിരുവനന്തപുരം പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം(42)ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് അബ്ദുൽ റഹീമിനെ സംഭവത്തിന് പിന്നാലെ കാണാനില്ല. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൾ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത് നാസിലക്ക് സമീപത്ത് 13 വയസ്സുള്ള മകൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. നാസിലക്ക് കുത്തേറ്റ വിവരം മകൾ അറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി റഹീം ഭാര്യക്കും മകൾക്കും മിഠായി നൽകിയതായി പറയുന്നുണ്ട്. ഇതിൽ…

Read More

ശബരിമല യുവതി പ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയില്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല യുവതി പ്രവേശന വിഷയം അടക്കം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ രൂപീകരണം പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീ അവകാശങ്ങളും സംബന്ധിച്ച ചോദ്യങ്ങളാകും ഭരണഘടനാ ബഞ്ചിന്റെ പരിഗണനാ വിഷയം അതേസമയം എന്നുമുതലാകും ബഞ്ച് വാദം കേട്ട് തുടങ്ങുകയെന്ന കാര്യം ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടില്ല. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. വേനലവധിക്ക് മുമ്പ് വാദം കേൾക്കൽ ആരംഭിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിന് മറ്റൊരു വെല്ലുവിളിയായി…

Read More

ആഗോള അയ്യപ്പ സംഗമത്തിൽ ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടു; സ്വർണ്ണപ്പാളി വിവാദം ചീറ്റിപ്പോയി’; പിഎസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത്. സംഗമത്തിൽ 4126 പേർ പങ്കെടുത്തു. ചീറ്റിപ്പോയി എന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ആഗോളസംഗമം സജീവമായി ചർച്ചയായതിൽ സന്തോഷമുണ്ടന്നും ഉദ്ഘാടന സമ്മേളനം കഴിഞ്ഞതിനുശേഷം പൊളിഞ്ഞു പോയി എന്ന പ്രചാരണം ഉണ്ടായെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ മാസ്റ്റർ പ്ലാൻ എങ്ങനെ ഭക്തർക്കും മുന്നിൽ അവതരിപ്പിക്കണമെന്നതിൽ സജീവ ചർച്ച നടന്നു. നാലു വർഷത്തിനുള്ളിൽ ഈ മാസ്റ്റർ പ്ലാൻ…

Read More

തെരഞ്ഞെടുപ്പിൽ ഒത്തുകളിച്ചു; കോഴിക്കോട്, തിരുവനന്തപുരം ജില്ലാ നേതാക്കൾക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ കോഴിക്കോടും തിരുവനന്തപുരത്തും ലീഗ് നേതാക്കൾക്കെതിരെ നടപടി. തിരുവനന്തപുരത്ത് ജില്ലാ ട്രഷററെയും കോഴിക്കോട് ജില്ലാ സമിതി അംഗത്തെയും ഉൾപ്പെടെയാണ് സസ്‌പെൻഡ് ചെയ്തത് കോഴിക്കോട് ജില്ലാ സമിതി അംഗം എംപി കോയട്ടി ഉൾപ്പെടെ മൂന്ന് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. കൂടാതെ കുറ്റിച്ചിറ, മുഖദാർ കമ്മിറ്റികൾ പിരിച്ചുവിട്ടു. അഞ്ച് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാന നേതൃത്വമാണ് നടപടിയെടുത്തത്. തിരുവനന്തപുരത്ത് ജില്ലാ ട്രഷറർ ഗുലാം മുഹമ്മദിനെ സസ്പൻഡ് ചെയ്തു. സെൻട്രൽ മണ്ഡലം കമ്മിറ്റി…

Read More

നമ്പർ 18 പോക്‌സോ കേസ്: റോയിക്കും സൈജുവിനും സുപ്രീം കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചു

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ ഹോട്ടലുടമ റോയി വയലാട്ടിനും സുഹൃത്ത് സൈജു തങ്കച്ചനും നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചു. മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവരും അപേക്ഷ പിൻവലിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ നടപടിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി ഇരയുടെ പരാതി പ്രതിയായ അഞ്ജലി റീമാ ദേവിന് എതിരെയായിരുന്നുവെന്നും അഞ്ജലിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ടെന്നും റോയിയുടെ അഭിഭാഷകൻ വാദിച്ചു. ഡാൻസ് കളിക്കാൻ പറഞ്ഞതിന്…

Read More

ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

  മൈസൂരു∙ ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണു മരിച്ചത്. മണ്ഡ്യയിൽ സ്വകാര്യ നഴ്സിങ് കോളജിൽ മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ഇന്നലെ രാവിലെ സർവീസ് റോഡിൽ ഇന്തുവാലുവിൽ അലീനയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. സുഹൃത്ത് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി….

Read More