Headlines

തിക്കോടിയിൽ യുവതിയെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

  തിക്കോടിയിൽ യുവതിയെ പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച നന്ദു(31) എന്ന യുവാവും മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. ഇന്ന് പുലർച്ചെയാണ് നന്ദു മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെ ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. വൈകുന്നേരത്തോടെ കൃഷ്ണപ്രിയ മരിച്ചു തീ കൊളുത്തുന്നതിന് മുമ്പായി നന്ദു തന്നെ കുത്തിപ്പരുക്കേൽപ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. പ്രണയ നൈരാശ്യമാണ് സംഭവത്തിന് പിന്നിൽ. ഏറെക്കാലമായി നന്ദു തന്റെ അയൽവാസി…

Read More

രണ്ടരവയസ്സ്‌കാരിയായ അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ജീവന്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിലൂടെ രക്ഷിച്ചെടുത്തു

  കോഴിക്കോട് : അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ രണ്ടരവയസ്സ്‌കാരി കുല്‍സൂമിന്റെ ജീവന്‍ അപൂര്‍വ്വമായ ബോണ്‍മാരോ ട്രാന്‍പ്ലാന്റിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് രക്ഷിച്ചെടുത്തു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിജയകരമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ജന്മനാ തന്നെ അതീവ ഗുരുതരമായ രക്താര്‍ബുദത്തിന്റെ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്ന കുല്‍സൂമിന് യു. എ. ഇ യില്‍ വെച്ച് കീമോതെറാപ്പിയുടെ 4 സൈക്കിള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ രോഗത്തിന്…

Read More

സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1708.51 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,731 രൂപയായി.

Read More

സർക്കാർ ജോലികൾ വെട്ടികുറയ്ക്കും, അവശ്യവസ്തുക്കൾക്ക് വില കൂടും; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് പ്രവചനം

അമേരിക്ക മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് പ്രവചനം.ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസിലെ ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡിയാണ് പ്രവചനം നടത്തിയത്. 2008 – 09 സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും ദുർബലമായ വളർച്ചയാണ് അമേരിക്കയിലേതെന്നാണ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി പറയുന്നത്. 2008 ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് മാർക്ക് സാൻഡി. അമേരിക്കയുടെ മൂന്നിലൊന്ന് സംസ്ഥാനങ്ങൾ ഇതിനകം മാന്ദ്യത്തിലോ അല്ലെങ്കിൽ മാന്ദ്യത്തിലേക്ക് നീങ്ങുകയോ ആണ്. മൊണ്ടാന, മിനസോട്ട, മിസിസിപ്പി, കൻസാസ്, മസാച്യുസെറ്റ്സ് എന്നി സംസ്ഥാനങ്ങളാണ് മാന്ദ്യം…

Read More

പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം; പരീക്ഷകള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണിന് വെളിയില്‍മാത്രമേ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കൂ.കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ല. അത്തരം സാഹചര്യം കൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വകലാശാലകള്‍ അടക്കമുളള…

Read More

‘പാമ്പുകൾക്കു സർക്കാരുണ്ട്; മനുഷ്യപുത്രർക്ക് ശവപ്പെട്ടിയും’; രൂക്ഷവിമർശനവുമായി ദീപിക

വന്യജീവി – പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം. വന്യജീവികളും തെരുവുനായകളും വിഷസർപ്പങ്ങളുമല്ല, അധികാരത്തിന്‍റെ മകുടിയൂതുന്ന ഈ രാഷ്‌ട്രീയ പാന്പാട്ടികളാണ് നമ്മുടെ സഹജീവികളെ കൊല്ലുന്നത്. മേയ് നാലിനെങ്കിലും ഒരു സൂര്യനുദിക്കുമോ? എന്നാണ് വിമർശനം. പാമ്പുകൾക്കു സർക്കാരുണ്ട്, മനുഷ്യപുത്രർക്കു ശവപ്പെട്ടിയും ഭരണപക്ഷവും പ്രതിപക്ഷവും കൊല്ലപ്പെടുന്ന മനുഷ്യരെ നോക്കി കള്ളക്കരച്ചിൽ നടത്തുകയാണ്. സ്വയരക്ഷയ്ക്ക് മനുഷ്യനെ കൊന്നാൽ സംരക്ഷണം കിട്ടുന്ന നാട്ടിൽ,…

Read More

ആലപ്പുഴയിൽ ഏഴ് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മർദനം; ആക്രമണം മദ്യലഹരിയിൽ

  ആലപ്പുഴയിൽ ഏഴ് വയസ്സുള്ള കുട്ടിക്ക് അച്ഛന്റെ ക്രൂര മർദനം. മദ്യപിച്ചെത്തിയ പിതാവ് മകളെ മർദിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. പിതാവ് പത്തിയൂർ സ്വദേശി രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

‘സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നു; ഡോക്ടര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുന്നില്ല’; ചികിത്സാ പിഴവിന് ഇരയായ സുമയ്യയുടെ കുടുംബം

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നുവെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവിന് ഇരയായ സുമയ്യയുടെ കുടുംബം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കെതിരെ നിയമനടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറയുന്നു. ഞാന്‍ കൊടുത്ത പരാതിയെ കുറിച്ച് മാത്രമാണ് അവിടെ ആരോഗ്യ മന്ത്രി സംസാരിച്ചത്. ഡോക്ടറിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. പ്രതീക്ഷയുണ്ടായിരുന്നു. വാര്‍ത്ത കണ്ടതോടെ അത് പോയി. നടപടിയെടുക്കണം. ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും. ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ ഒരു തീരുമാനം ഉണ്ടാക്കുമെന്നാണ്…

Read More

ശബരിമല: ഞായറാഴ്ച നടതുറക്കും; തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട വെളളിയാഴ്ച 7.30ന് അടച്ചു. മണ്ഡലകാല പൂജക്കായി ഇനി ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. ക്ഷേത്ര തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപംതെളിയിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി വി കെ ജയരാജ് പോറ്റി, മാളികപ്പുറം മേല്‍ശാന്തി എം എന്‍ രാജികുമാര്‍ എന്നിവരുടെ അഭിഷേകച്ചടങ്ങുകള്‍ ഞായറാഴ്ച തന്നെ പൂര്‍ത്തിയാക്കും. ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്ന രണ്ട്…

Read More

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജനം കേന്ദ്ര പദ്ധതികളിലൂടെ, സംസ്ഥാന സർക്കാർ കാര്യങ്ങൾ വൈകിപ്പിച്ചു: രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സർക്കാർ അവകാശപ്പെടുന്ന കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമാക്കിയത് കേന്ദ്ര പദ്ധതികളിലൂടെയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ പത്തുവർഷം കേരളത്തിൽ എടുക്കാൻ കാരണം. മറ്റ് സംസ്ഥാനങ്ങൾ അതിവേഗം ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുമ്പോൾ കേരള സർക്കാർ ഒന്നും ചെയ്യാതെ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ വന്നിരിക്കുകയാണെന്നും ബിജെപി സംസ്ഥാനഅധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 17 കോടി ജനങ്ങള്‍…

Read More