നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്കും, അഖിലയുടെ യാത്രയിൽ പൊലീസിന് സംശയം
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. കൊലപാതക ദിവസം അമ്മ അഖില നാഗര്‍കോവിലില്‍ എത്തിയോ എന്ന് പൊലീസ് അന്വേഷിക്കും. അന്വേഷണത്തിനായി നെടുമങ്ങാട് പൊലീസ് സംഘം നാഗര്‍കോവിലിലേക്ക് തിരിച്ചിട്ടുണ്ട്. അര്‍ഷിദിന്റെ മരണ ദിവസം നാഗര്‍കോവിലില്‍ ഡാന്‍സ് പരിപാടിക്ക് പോയി എന്ന് അഖില മൊഴി നല്‍കിയിരുന്നു. അഖിലയുടെ ഇടയ്ക്ക് ഉള്ള തമിഴ്‌നാട് യാത്രയിലും പൊലീസിന് സംശയമുണ്ട്.അതേസമയം ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു….
