Headlines

ഇന്നത്തെ കോടിപതിയെ വൈകീട്ടോടെ അറിയാം; ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷവും ഉള്‍പ്പെടെ നിരവധി ആകര്‍ഷകമായ സമ്മാനങ്ങള്‍ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മിയ്ക്കുണ്ട്. എല്ലാ ബുധനാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. (kerala lottery dhanalekshmi lottery result today).ഉച്ചയ്ക്ക് 3 മണിക്കായിരുന്നു എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.