കുടുംബവഴക്ക്: യുവതി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്കിട്ടു

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടെറസിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പത്തോറഗഢിലാണ് സംഭവം. 30കാരിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ടെറസിൽ നിന്ന് വീണുമരിച്ചുവെന്നാണ് ഇവർ പറഞ്ഞത്. കുന്ദൻസാമി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ യുവാവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകി. യുവതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

Read More

ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികത്തിൽ അമ്പത് റിയാലിന്റെ പുതിയ നോട്ട്

മസ്‌കത്ത്: ഒമാന്റെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സ്മരണ പുതുക്കി പുതിയ അമ്പത് റിയാലിന്റെ കറന്‍സി നോട്ട് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് പുതിയ നോട്ട് ഇറക്കിയിരിക്കുന്നത്. നോട്ട് വെളിച്ചത്തിന് നേരെ പിടിച്ചാല്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രം തെളിഞ്ഞുവരുന്ന രീതിയിലാണ് നിര്‍മിച്ചത്. നോട്ടിന്റെ പ്രത്യേക സ്ഥലങ്ങളില്‍ ഇന്റാഗ്ല്യോ പ്രിന്റിംഗ് ആണ് ഉപയോഗിച്ചത്. ആ ഭാഗങ്ങളിലൂടെ വിരല്‍ പിടിച്ചാല്‍ നോട്ട് ഓടുന്നത് പോലെ തോന്നും. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുണ്ട്. പ്രത്യേക ചലന രീതികളും…

Read More

കേരളത്തിൽ UDF തരങ്കം ശക്തം, ശബരിമല വിഷയത്തിൽ പറഞ്ഞത് എല്ലാം ശരിയായി; വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല: അബിൻ വർക്കി

കേരളത്തിൽ യുഡിഎഫ് തരങ്കം ശക്തമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞത് എല്ലാം ശരിയായി. വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ല. അടുത്ത വിക്കറ്റ് പത്മകുമാറിൻ്റേതാണെന്നും അബിൻ വർക്കി പറഞ്ഞു. ആർക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ കുറക്കുന്നത്. കുത്തഴിഞ്ഞ ആരോഗ്യമേഖലയും ആരോഗ്യമന്ത്രിയുമാണ് കേരളത്തിലേതെന്നും അബിൻ വിമർശിച്ചു. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറെയൊക്കെ നേതൃത്വം പരിഗണിച്ചിട്ടുണ്ട്. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ല. പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ…

Read More

82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ; 30-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ചിലി സംവിധായകൻ പാബ്ലോ ലാറോയാണ് മുഖ്യാതിഥി. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും….

Read More

18 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധിതർ; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,972 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. ഏതാനും ദിവസങ്ങളിലെന്ന പോലെ തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടയിലെ പ്രതിദിന വർധനവ് അരലക്ഷം കവിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 52,972 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,696 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 771 പേരാണ് മരിച്ചത്. ആകെ കൊവിഡ് മരണങ്ങൾ 38,135 ആയി. 11,86,203 പേർ രോഗമുക്തി നേടി. നിലവിൽ 5,79,,357 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ…

Read More

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; കാറില്‍ പ്രശസ്ത നടിയും ഉണ്ടായിരുന്നെന്ന് സൂചന

കൊച്ചിയില്‍ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ പ്രമുഖ സിനിമാ നടിയും ഉള്‍പ്പെട്ടതായി സൂചന. സംഭവത്തില്‍ മൂന്ന് പ്രതികളെ റിമാന്‍ഡ് ചെയ്തു. മിഥുന്‍, അനീഷ്, സോനാ മോള്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആധാരമായ സംഭവം നടന്നത്. സദര്‍ലാന്‍ഡ് ജീവനക്കാരനായ യുവാവിനെ എറണാകുളം നോര്‍ത്ത് പാലത്തില്‍ വച്ച് വാഹനത്തിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് യുവാവിനെ അക്രമി സംഘം പറവൂര്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും അവശനിലയിലായ യുവാവിനെ പിന്നീട് തോട്ടക്കാട്ടുകരയില്‍ ഉപേക്ഷിച്ചുവെന്നുമായിരുന്നു പരാതി….

Read More

സംസ്ഥാനം പണം മുടക്കി വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

  സംസ്ഥാനം പണം മുടക്കി നിർമാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഒരു കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങുന്നത്. ഇതിൽ മൂന്നര ലക്ഷം ഡോലാണ് ഇന്നെത്തുന്നത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്താണ് വാക്‌സിൻ എത്തുന്നത്. ഗുരുതര രോഗികൾക്കും പൊതുപ്രവർത്തനത്തിൽ കൂടുതൽ ഇടപെടുന്നവർക്കുമാണ് ആദ്യഘട്ടത്തിൽ പരിഗണന. 75 ലക്ഷം കൊവിഷീൽഡ് വാക്‌സിനും 25 ലക്ഷം കൊവാക്‌സിനുമാണ് സംസ്ഥാനം വില നൽകി വാങ്ങാൻ തീരുമാനിച്ചത്.

Read More

ഹോട്ടലുകളിലും തീയറ്ററുകളിൽ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം; കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ. കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ബാറുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നൂറ് ശതമാനം പ്രവേശനം അനുവദിക്കും സംസ്ഥാനത്തെ സിനിമാ തീയറ്ററുകളിലും നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിക്കും. ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളാക്കി തിരിക്കുന്ന രീതി നിർത്തലാക്കി. പൊതുപരിപാടികളിൽ 1500 പേരെ പങ്കെടുപ്പിക്കാം.

Read More

പെൺകുട്ടികൾക്ക് സുരക്ഷയില്ലാത്ത യുപി: 12കാരിയെ കൊന്ന് കുഴിച്ചിട്ടു; 22കാരൻ അറസ്റ്റിൽ

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി പെരുകുന്നു. ആറ് ദിവസങ്ങൾക്ക് മുമ്പ് ബുലന്ദ് ഷഹറിൽ നിന്ന് കാണാതായ 12കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം പാടത്ത് പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു കുട്ടി. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വീട്ടിലെത്തി നോക്കിയെങ്കിലും കുട്ടി ഇവിടെയുമുണ്ടായിരുന്നില്ല രണ്ട് ദിവസം കൂടി അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ വിവരം ലഭിച്ചില്ല. പോലീസ് സഹായത്തോടെ ഗ്രാമീണർ തെരച്ചിൽ…

Read More

20,000 കോടിയുടെ സാമ്പത്തിക പാക്കേജ് തട്ടിപ്പ്; ബജറ്റ് നിരാശാജനകമെന്ന് സുരേന്ദ്രൻ

  രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇത്തവണ വീണ്ടും പ്രഖ്യാപിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശിക വീട്ടാനല്ലാതെ എന്ത് ഗുണമാണ് സാമ്പത്തിക പാക്കേജ് കൊണ്ട് ഉണ്ടായതെന്ന് സർക്കാർ പറയണം. കേന്ദ്രം അനുവദിച്ച 19,500 കോടിയുടെ റവന്യു കമ്മി ഗ്രാൻഡ് മാത്രമാണ് ബജറ്റിന് ആധാരണം. മറ്റ് സംസ്ഥാനങ്ങളിൽ നികുതി പിരിവ് കാര്യക്ഷമമാക്കുമ്പോൾ…

Read More