തെരുവ്‌നായ ആക്രമണം; കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്നു കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകൻ അഞ്ചുവയസ്സുകാരൻ ഹരിത്താണ് മരിച്ചത്. മെയ് 31നായിരുന്നു പയ്യാമ്പലത്തെ വാടക ക്വാട്ടേഴ്സിന് സമീപത്തുവച്ച് ഹരിത്തിന് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തായിരുന്നു കടിയേറ്റത്. സാരമായി പരുക്കേറ്റ കുട്ടിയെ ആദ്യം കണ്ണൂരിലെ ജില്ലാ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. നായയുടെ കടിയേറ്റപ്പോൾ തന്നെ വാക്സിനേഷൻ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനാൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരത്ത് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഞ്ച് വയസ്സുകാരൻ…

Read More

മലക്കം മറിഞ്ഞ് കെ.വി തോമസ്: ഇന്ന് മാധ്യമങ്ങളെ കാണില്ല, ചർച്ചക്കായി തിരുവനന്തപുരത്തേക്ക്

കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് മാധ്യമപ്രവർത്തകരെ കാണാനുള്ള നീക്കം കെ വി തോമസ് ഉപേക്ഷിച്ചു. സോണിയ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചതോടെയാണ് കെ വി തോമസ് നിലപാട് മാറ്റിയത്. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി കേന്ദ്ര നേതൃത്വത്തെ കാണാൻ സോണിയ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു സോണി പറഞ്ഞാൽ തനിക്ക് മറ്റൊന്നും ചിന്തിക്കാനാകില്ല. ശനിയാഴ്ച തിരുവനന്തപുരത്ത് എത്തി ചർച്ച നടത്തുമെന്ന് കെ വി തോമസ് പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചതായും കെ വി തോമസ് പറഞ്ഞു….

Read More

ഇന്ന് 2263 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 32,709 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡിൽ നിന്ന് മുക്തി നേടിയത് 2263 പേർ. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂർ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂർ 179, കാസർഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഓപറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച 41 പേർ അറസ്റ്റിൽ; 326 ഇടങ്ങളിൽ റെയ്ഡ്

കുട്ടികളുടെ നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ 41 പേർ അറസ്റ്റിൽ. ഓപറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. 326 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പിടിയിലായവരിൽ ഐടി വിദഗ്ധർ ഉൾപ്പെടെയുണ്ട്. 268 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു.  

Read More

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് കേന്ദ്ര മന്ത്രിസഭ; ആദരസൂചകമായി രണ്ടുമിനിറ്റ് മൗനം ആചരിച്ചു

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രണ്ടുമിനിറ്റ് മൗനമാചരിച്ചു. തുടര്‍ന്ന് സഭ അനുശോചനപ്രമേയം പാസാക്കി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കേന്ദ്രമന്ത്രിസഭ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മികവുറ്റ പാര്‍ലമെന്ററിയനെയും സമുന്നതനായ നേതാവിനെയുമാണ് രാഷ്ട്രത്തിന് നഷ്ടമായത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായും കേന്ദ്ര വിദേശകാര്യം, പ്രതിരോധം, വാണിജ്യം, ധനകാര്യം എന്നീ വകുപ്പുകളില്‍ മന്ത്രിയായും സേവനമനുഷ്ടിച്ചിരുന്ന അദ്ദേഹം സമാനതകളില്ലാത്ത ഭരണപരിചയത്തിന്റെ ഉടമയായിരുന്നു. പ്രണബ് മുഖര്‍ജി രാജ്യത്തിന് നല്‍കിയ സേവനങ്ങളെ ആദരിക്കുകയും…

Read More

ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍; മൂന്നാം സ്ഥാനത്ത് പിണറായി വിജയന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയായി തമിഴ്നാടിന്റെ എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വെ പ്രകാരമാണ് എം.കെ സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 42 ശതമാനം പേരുടെ പിന്തുണയോടെയാണ് സ്റ്റാലില്‍ ഒന്നാമതെത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഒഡീഷയുടെ നവീന്‍ പട്നായിക്കാണ് രണ്ടാമതെത്തിയത്. നവീന്‍ പട്നായികിന് 38 ശതമാനം പേരുടെ പിന്തുണയും പിണറായി വിജയന് 35 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. മഹാരാഷ്ട്രയുടെ ഉദ്ധവ് താക്കറെ, ബംഗാളിന്റെ മമത ബാനര്‍ജി…

Read More

താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഇന്ന് ചർച്ച നടത്തു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഗ്രൂപ്പ് പോര് സജീവമായതും പോസ്റ്റർ വിവാദങ്ങളുമൊക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് താരിഖ് അൻവറിന്റെ സന്ദർശനം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കും ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കും മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ എന്നിവർ മാറണമെന്ന നിലപാടുള്ളവരാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കെപിസിസി അധ്യക്ഷനെ ഇപ്പോൾ മാറ്റിയാൽ വലിയ…

Read More

കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും

  കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം കുറച്ചുകാലം കൂടി തുടരണമെന്ന് അധികൃതർ തീരുമാനിച്ചത്. കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്റർ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു . ഒന്നാം സെമസ്റ്ററിലെ പോലെ കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന രീതിയിൽ അധ്യയനം തുടരാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദ് പറഞ്ഞു.വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ…

Read More

കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് കൊവിഡ്; ശസ്ത്രക്രിയകൾ അടക്കം മാറ്റി

  കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്കടക്കം കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയകൾ അടക്കം മാറ്റിവെച്ചു. അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. മൂൻകൂട്ടി നിശ്ചയിച്ചതടക്കമുള്ള മുഴിവൻ വിഭാഗങ്ങളിലെയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. രോഗിയോടൊപ്പം ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കില്ല. ഒപിയിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണം ഏർപ്പെടുത്തും. രോഗികളുമായി വരുന്ന വാഹനങ്ങൾ രോഗികളെ ഇറക്കിയ ശേഷം കോമ്പൗണ്ട് വിടണം. ചെറിയ രോഗങ്ങളുള്ളവർ മെഡിക്കൽ കോളജിലേക്ക്…

Read More

പരാജയഭീതിയെ തുടർന്നാണ് വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതെന്ന് സിപിഎം

  വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചത് കർഷക സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എംപി. യുപി-ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടർന്നാണ് സർക്കാരിന്റെ ഒളിച്ചോട്ടം. ബില്ലുകൾ പിൻവലിക്കാനുള്ള തീരുമാനം ഭീരുത്വത്തിൽ നിന്നുണ്ടായതാണ്. അല്ലാതെ കർഷകരുടെ താത്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു കർഷകർ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമർത്താനാണ് സർക്കാർ ശ്രമിച്ചത്. ഖലിസ്ഥാൻ തീവ്രവാദികളാണ്, മാവോവാദികളാണ്, അർബൻ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിക്കുകയും പോലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. ഹരിയാനയിൽ പോലീസ് അതിക്രമത്തിൽ കർഷകർ…

Read More